Bible Universe » Bible Study Guides

separator

ക്രിസ്തുവിന്‍റെ മണവാട്ടി

ക്രിസ്തുവിന്‍റെ മണവാട്ടി
അവസാനകാലത്ത് തന്‍റെ ജനത്തെ കൂട്ടിച്ചേര്‍ക്കാന്‍ യേശുവിന് ഒറ്റ സഭ മാത്രമെ ഉള്ളു. ഈ അറിവ് നിങ്ങളെ അമ്പരപ്പിക്കുന്നുണ്ടായിരിക്കും. ഇന്ന് ആകമാനം ആയിരത്തില്‍ അധികം വ്യത്യസ്ത സഭകളും മതസ്ഥാപനങ്ങളും ഉണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്ന് എല്ലാവരും തങ്ങള്‍ ദൈവ സഭയാണെന്ന് അവകാശപ്പെടുന്നു. പക്ഷെ അവര്‍ക്ക് ഉപദേശത്തിലും അനുഷ്ഠാനത്തിലും വളരെ വ്യത്യാസം ഉണ്ട്. എല്ലാ സഭകളുടേയും ഉപദേശങ്ങള്‍ പരിശോധിച്ചറിയുന്നതിന് വളരെ പ്രയാസമാണ്. ഒരു യഥാര്‍ത്ഥ സത്യാന്വേഷകന് എന്തൊരു കഷ്ടം നിറഞ്ഞ വിഷമസ്ഥിതിയാണ് ഇത് ഉളവാക്കുന്നത്. ഈ ആശയകുഴപ്പ ത്തെ പരിഹരിച്ചു അന്ത്യകാലത്തേയ്ക്കുള്ള തന്‍റെ സഭയെ എളുപ്പം തിരിച്ചറിയുന്നതിന് വേണ്ട എല്ലാ വിശദീകരണങ്ങളും യേശു നല്കുന്നതുകൊണ്ട് നമുക്ക് ദൈവത്തെ സ്തുതിക്കാം. ഈ സുവ്യക്തമായ വിശദീകരണം വെളി. 12,14 അദ്ധ്യായങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും. ഈ പഠന സഹായിയുടെ ഉള്ളടക്കം നിങ്ങള്‍ പഠിക്കുമ്പോള്‍ വിസ്മയകരമായ ചില പുതിയ സത്യങ്ങള്‍ കണ്ടെത്തുന്നതിന് തയ്യാറായിരിക്കുക. അതിനു മുമ്പായി ദയവായി വെളി.12:1 - 17 വരെ വായിക്കുക.

1. പ്രവചനത്തില്‍ എന്തു സാദൃശ്യത്താലാണ് യേശു തന്‍റെ സത്യസഭയെ ചിത്രീകരിക്കുന്നത്?

“സുന്ദരിയായ സീയോൻ” യിര. 6:2. “സീയോനോട്: നീ എന്‍റെ ജനം എന്നു പറയുകയും ചെയ്യുന്നു.” യെശ. 51:16.

ഉത്തരം:   “സുന്ദരിയായ സീയോൻ” യിര. 6:2 “സീയോനോട്: നീ എന്‍റെ ജനം എന്നുപറയുകയും ചെയ്യുന്നു.” യെശ. 51:16.

യേശു തന്‍റെ സത്യസഭയെ (സീയോനെ) വിശുദ്ധസ്ത്രീയോട് താരതമ്യം ചെയ്യുന്നതായിട്ടും വിശ്വാസ ത്യാഗം സംഭവിച്ച സഭയെ ഒരു വേശ്യയോടു ഉപമിക്കുന്നതായിട്ടും നാം പഠനസഹായിയിലൂടെ പഠിക്കുകയുണ്ടായി. നമുക്ക് പ്രയോജനം നല്കുന്ന മറ്റു സാദൃശ്യങ്ങള്‍ 2 കൊരി. 11:2 -ലും എഫെ. 5: 22, 23 -ലും വെളി. 19:7, 8 -ലും കാണാന്‍ കഴിയും.


2. വെളി. 12:1-ല്‍ യേശു തന്‍റെ സഭയെ സൂര്യനെ അണിഞ്ഞൊരു സ്ത്രീയായും പറഞ്ഞിരിക്കുന്നു. അവളുടെ കാല്ക്കീഴ് ചന്ദ്രനും തലയില്‍ 12 നക്ഷത്രം ഉള്ള കിരീടം ധരിച്ചിരിക്കുന്നു എന്നും പറയുന്നു. എന്താണ് ഇതിന്‍റെ അര്‍ത്ഥം?

ഉത്തരം:   A. സൂര്യന്‍ യേശുവിന്‍റെ സുവിശേഷത്തേയും നീതിയേയും കുറിക്കുന്നു. "യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു. '' സങ്കീ. 84:11 (മലാഖി 4:2) കാണുക. യേശുവിനെ കൂടാതെ രക്ഷ കണ്ടെത്താന്‍ കഴിയുകയില്ല. (അപ്പൊ. 4:12) യേശുവിന്‍റെ സാന്നിദ്ധ്യം കൊണ്ടും അവന്‍റെ മഹത്വം കൊണ്ടും സഭ നിറയപ്പെടണം എന്നു മറ്റ് എന്തിനേക്കാളും കൂടുതലായി യേശു ആഗ്രഹിക്കുന്നു.

B. "അവളുടെ കാല്‍ക്കീഴ് ചന്ദ്രന്‍'' പഴയ നിയമകാലത്തെ യാഗകർമ്മാദികളെ കുറിക്കുന്നു. സൂര്യന്‍റെ വെളിച്ചത്താല്‍ ചന്ദ്രന്‍ പ്രകാശിക്കുന്നതുപോലെ യാഗകർമ്മാദികള്‍ ആത്മീയമായി വരുവാനിരുന്ന

മശിഹായുടെ തേജസിനെ പ്രതിബിംബിച്ചിരുന്നു (എബ്രാ. 10:1).

C. പുതിയ നിയമസഭയുടെ പ്രാരംഭകാലത്തിന് മകുടം ചാര്‍ത്തിയിരുന്ന 12 അപ്പൊസ്തോലന്മാരുടെ പ്രവര്‍ത്തനത്തെയാണ് 12 നക്ഷത്രങ്ങള്‍ കുറിക്കുന്നത്.

വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന ശിശു യേശുവാണ്.
വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന ശിശു യേശുവാണ്.

3. ഒരു ദിവസം സകലജാതികളേയും ഇരുമ്പ് കോല്‍ കൊണ്ട് മേയ്പാനുള്ളോരു ശിശുവിനെ പ്രസവിപ്പാന്‍ സ്ത്രീ വേദനപ്പെട്ട് നിലവിളിക്കുന്നതായിട്ടു പ്രവചനം പറയുന്നു. സ്ത്രീ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. കുട്ടി അതിനുശേഷം ദൈവത്തിന്‍റെ സിംഹാസനത്തിലേക്ക് പെട്ടെന്ന് എടുക്കപ്പെട്ടു. (വെളി. 12:1,2,5) ആരാണ് ഈ ശിശു?

ഉത്തരം:   ഈ ശിശു യേശുവാണ്. അവന്‍ ഇരുമ്പ്കോല്‍ കൊണ്ട് സകല ജാതികളേയും മേയ്പാനുള്ള ഒരു ദിവസം വരും (വെളി. 19:13 - 16; സങ്കീ 2:7 - 9) യേശു നമ്മുടെ പാപങ്ങള്‍ നിമിത്തം ക്രൂശിക്കപ്പെടുകയും മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേല്ക്കുകയും സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്തു.(അപ്പൊ. 1:9 - 11) നമ്മുടെ ജീവിതങ്ങളില്‍ അനുഭവപ്പെടുന്ന യേശുവിന്‍റെ പുനരുദ്ധാന ശക്തി തന്‍റെ ജനത്തിനുവേണ്ടി നല്കപ്പെടുന്ന ദാനങ്ങളില്‍ ഒന്നു മാത്രമാണ്. (ഫിലി. 3:10)

യേശുവിന്‍റെ ജനനസമയത്ത് അക്രൈസ്തവ റോമയിലൂടെ പ്രവര്‍ത്തിച്ച സാത്താനാണ് ഈ തീ നിറമുള്ള മഹാസര്‍പ്പം.
യേശുവിന്‍റെ ജനനസമയത്ത് അക്രൈസ്തവ റോമയിലൂടെ പ്രവര്‍ത്തിച്ച സാത്താനാണ് ഈ തീ നിറമുള്ള മഹാസര്‍പ്പം.

4. ശിശുവിനെ ദ്വേഷിച്ച് ജനനത്തിങ്കല്‍ തന്നെ അവനെ തിന്നുകളവാന്‍ ഭാവിക്കുന്ന തീ നിറമുള്ളൊരു സര്‍പ്പത്തെ വെളി. 12:3, 4 വാക്യങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ മഹാസര്‍പ്പത്തെ പഠനസഹായി 20 -ലൂടെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കും. ആരാണ് ഈ മഹാസര്‍പ്പം?

ഉത്തരം:   സ്വര്‍ഗ്ഗത്തില്‍ നിന്നും തള്ളപ്പെട്ട സാത്താനെയാണ് മഹാസര്‍പ്പം സൂചിപ്പിക്കുന്നത്. (വെളി. 12:7-9) അവന്‍ യേശുവിന്‍റെ ജനന സമയത്ത് അക്രൈസ്തവ റോമാസാമ്രാജ്യത്തിലൂടെ പ്രവര്‍ത്തിച്ചിരുന്നു. ഹെരോദാ രാജാവാണ് യേശുവിന്‍റെ ജനനസമയത്ത് ശിശുവിനെ കൊന്നുകളവാന്‍ ഭാവിച്ചത്. ബേത്ലേഹെമില്‍ ജനിച്ച രണ്ടുവയസ്സിന് താഴെയുള്ള എല്ലാ ആണ്‍കുട്ടികളേയും അവന്‍ കൊന്നുകളഞ്ഞു, ഇതിന്‍റെ കൂട്ടത്തില്‍ യേശുവും കൊല്ലപ്പെടും എന്നു അവന്‍ ചിന്തിച്ചു. (മത്താ. 2:16).

ഏഴു മലകളിന്മേല്‍ പണിയപ്പെട്ട റോമിനെയാണ് എഴുതലകുറിക്കുന്നത്. ഭൂമിയിലെ 10 രാജ്യങ്ങളെയാണ് 10 കൊമ്പുകള്‍ സൂചിപ്പിക്കുന്നത്.
ഏഴു മലകളിന്മേല്‍ പണിയപ്പെട്ട റോമിനെയാണ് എഴുതലകുറിക്കുന്നത്. ഭൂമിയിലെ 10 രാജ്യങ്ങളെയാണ് 10 കൊമ്പുകള്‍ സൂചിപ്പിക്കുന്നത്.

5. ഏഴുതലയും പത്തു കൊമ്പും ഉള്ള മഹാസര്‍പ്പത്തിന്‍റെയും ആകാശത്തില്‍ നിന്നും ഭൂമിയിലേക്ക് എറിയപ്പെട്ട മൂന്നിലൊന്ന് നക്ഷത്രങ്ങളുടെയും അര്‍ത്ഥം എന്താണ്?

ഉത്തരം:   A. റോം പണിയപ്പെട്ട ഏഴു മലകള്‍ അഥവാ പർവ്വതങ്ങളെയാണ് ഏഴു തലകള്‍ സാദൃശീകരിച്ചിരിക്കുന്നത് (വെളി. 17:9,10) ഏഴു തലയും പത്ത് കൊമ്പും ഉള്ള ഒരു മൃഗത്തെ നാം നമ്മുടെ പഠനസഹായിയിലൂടെ മൂന്ന് പ്രാവശ്യം പഠിക്കുകയുണ്ടായി. ( വെളി. 12:3, 13:1, 17:3).

B. ദൈവജനത്തേയും ദൈവസഭയേയും ഉപദ്രവിക്കുന്നതിന് നേതൃത്വം കൊടുത്ത ശക്തികളെ പിന്താങ്ങിയിരുന്ന ഭരണകൂടങ്ങളെ അഥാവാ രാഷ്ട്രങ്ങളെയാണ്. 10 കൊമ്പ് സൂചിപ്പിക്കുന്നത്. റോമന്‍ സാമ്രാജ്യത്തെ സഹായിച്ചിരുന്ന ബര്‍ബ്ബരന്മാരുടെ 10 ഗോത്രങ്ങളെയാണ് അക്രൈസ്തവ റോമയുടെ കാലത്ത് 10 കൊമ്പുകള്‍ സൂചിപ്പിച്ചിരുന്നത് (വെളി. 12:3,4; ദാനി. 7:23,24) ഈ ഗോത്ര വര്‍ഗ്ഗക്കാര്‍ പിന്നീട് ആധുനിക യൂറോപ്പായി മാറി. ദൈവജനത്തിന് എതിരെയുളള യുദ്ധത്തില്‍ മഹതിയാം ബാബിലോണിനെ പിന്തുണയ്ക്കുന്ന ലോകരാജ്യങ്ങളുടെ കൂട്ടുകെട്ടിനെയാണ്, അന്ത്യകാലത്ത് ഈ പത്ത് രാജ്യങ്ങള്‍ സൂചിപ്പിക്കുന്നത് (വെളി. 16:14, 17:12,13,16).

C. ലൂസിഫര്‍ നയിച്ച വിപ്ലവത്തില്‍ അവനോടൊപ്പം ചേര്‍ന്ന സ്വര്‍ഗ്ഗത്തിലെ മൂന്നിലൊന്ന് ദൂതന്മാരെയാണ് ആകാശത്തിലെ മൂന്നിലൊന്ന് നക്ഷത്രങ്ങള്‍ സൂചിപ്പിക്കുന്നത്, അവരെ അവനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ നിന്നും തളളിക്കളഞ്ഞു. (വെളി. 12:9; ലൂക്കൊ. 10:18; യെശ. 14:12).

ഒരു സംക്ഷിപ്ത പുനരവലോകനം
ഇതുവരെ പ്രവചനം കൈകാര്യം ചെയ്തിരിക്കുന്ന ബൈബിള്‍ സത്യങ്ങള്‍ താഴെ പറയുന്നു.

1. ഒരു വിശുദ്ധ സ്ത്രീയായി ദൈവത്തിന്‍റെ സത്യസഭ പ്രത്യക്ഷപ്പെടുന്നു.

2. യേശു സഭയില്‍ ജനിച്ചു.

3. അക്രൈസ്തവ റോമായിലൂടെ ഹെരോദാ രാജാവ് ഉണ്ണിയേശുവിനെ കൊല്ലുവാന്‍ ശ്രമിച്ചു.

4. സാത്താന്‍റെ പദ്ധതി വിജയിച്ചില്ല.

5. യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണം ചിത്രീകരിച്ചിരിക്കുന്നു.

സാത്താന്‍റെ പീഢനം മുഖാന്തരം ലക്ഷക്കണക്കിനാളുകളെ ജീവനോടെ ദഹിപ്പിച്ചു.
സാത്താന്‍റെ പീഢനം മുഖാന്തരം ലക്ഷക്കണക്കിനാളുകളെ ജീവനോടെ ദഹിപ്പിച്ചു.

6. ഉണ്ണിയേശുവിനെ കൊല്ലുവാനുളള ശ്രമം പരാജയപ്പെട്ടപ്പോള്‍ സാത്താന്‍ എന്തു ചെയ്തു?

"മഹാസര്‍പ്പം ................ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ച് തുടങ്ങി'' വെളി. 12:13.

ഉത്തരം:   യേശുവിനെ വ്യക്തിപരമായി ആക്രമിക്കാന്‍ കഴിയാത്തതുകൊണ്ട് സാത്താന്‍ ദൈവത്തിന്‍റെ സഭയേയും ദൈവജനത്തേയും നിഷ്ഠൂരമായി പീഢിപ്പിക്കുന്നതിനു തയ്യാറായി.

തിരിച്ചറിയാനുളള 6 അടയാളങ്ങള്‍
ദൈവത്തിന്‍റെ അന്ത്യകാല സഭയെ വിശദമായി തിരിച്ചറിയാന്‍ ആറ് അടയാളങ്ങള്‍ യേശു വെളിപ്പാട് 12,14 അദ്ധ്യായങ്ങളിലൂടെ നല്കുന്നു. ഈ പഠനസഹായിയുടെ കുറിപ്പുകള്‍ പഠിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധാപൂർവ്വം വീക്ഷിക്കുക.

പീഢനത്തെ അതിജീവിക്കാന്‍ വേണ്ടിയാണ് ദൈവജനം വിജനസ്ഥലങ്ങളിലേക്ക് ഓടിപ്പോയത്.
പീഢനത്തെ അതിജീവിക്കാന്‍ വേണ്ടിയാണ് ദൈവജനം വിജനസ്ഥലങ്ങളിലേക്ക് ഓടിപ്പോയത്.

7. സ്ത്രീ (സഭ) തന്നെ സംരക്ഷിക്കുന്നതിന് അവള്‍ എന്തു ചെയ്തു? വെളി. 12: 6,14 വാക്യങ്ങളില്‍ പറയുന്ന മരുഭൂമി എന്താണ്?

ഉത്തരം:   A. പാപ്പാത്വറോമയിലൂടെ പ്രവര്‍ത്തിച്ച സാത്താന്‍റെ കോപത്തില്‍ നിന്നും തന്നെ സംരക്ഷിക്കുന്നതിന് വേണ്ടി സ്ത്രീ (സഭ) മരുഭൂമിയിലേക്ക് ഒരുകാലം, ഇരുകാലം, അരക്കാലം (1260 അക്ഷരീയ വര്‍ഷങ്ങൾ) ഓടിപ്പോയി എന്ന് 6, 14 വാക്യങ്ങൾ പ്രസ്താവിക്കുന്നു. സഭ മരുഭൂമിയില്‍ കഴിഞ്ഞകാലം ദൈവം നല്കിയ സംരക്ഷണത്തേയും സഹായത്തേയും ആണ് രണ്ടു ചിറകുകള്‍ കുറിക്കുന്നത് (പുറ. 19:4,

ആവര്‍ത്ത. 32:11) യേശു പ്രവചനത്തില്‍ തുടര്‍ച്ചയായി പറഞ്ഞിരിക്കുന്ന പാപ്പാത്വ ആധിപത്യത്തിന്റേയും പീഢനത്തിന്റേയും 1260 വര്‍ഷക്കാലവും (എ. ഡി. 538-1798) സഭ മരുഭൂമിയിലായിരുന്ന സമയവും ഒരേ കാലഘട്ടമാണ്. ഒരു പ്രവചന ദിവസം ഒരു അക്ഷരീയ വര്‍ഷമാണ് (യെഹ. 4:6).

B. സര്‍വ്വനാശം സംഭവിക്കാതെ ആരും കാണാതെ ഒളിച്ചു കഴിയുന്നതിന് വേണ്ടിയാണ് ദൈവജനം മരുഭൂമി അഥവാ വിജനമായ സ്ഥലങ്ങളിലേക്ക് (പര്‍വ്വതങ്ങൾ, ഗുഹകൾ, വനപ്രദേശങ്ങള്‍ മുതലായവ) ഓടിപ്പോയത് (എബ്രാ. 11:37, 38). ഇപ്രകാരം ഒളിവില്‍ പാര്‍ത്തിരുന്നവര്‍ വാള്‍ഡന്‍സീസ്, ആള്‍ബിജനീസസ്, ഹ്യൂഗെനോട്ട്സ് മുതലായവര്‍ ആണ്. പാപ്പാത്വം അഴിച്ചുവിട്ട പീഢന സമയത്ത് മരുഭൂമിയിലേക്ക് ഓടിപ്പോകാതിരുന്നെങ്കില്‍ ദൈവജനം (സഭ) ഈ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കപ്പെടുമായിരുന്നു. നാല്പത് വര്‍ഷക്കാലം കൊണ്ട് അഥവാ ജസിയൂട്ട് കല്പന വന്ന 1540

മുതല്‍ 1580 വരെ ഒന്‍പത് ലക്ഷം പേര്‍

കൊല്ലപ്പെട്ടു. 30 വര്‍ഷം നീണ്ടുനിന്ന മതദ്രോഹ വിചാരണ (Inquisition) സമയത്ത് 1,50,000 പേര്‍ കൊല്ലപ്പെട്ടു. 1) 1260 വര്‍ഷക്കാലത്തില്‍ ഏകദേശം അഞ്ചുകോടിയില്‍ അധികം പേര്‍ തങ്ങളുടെ വിശ്വാസത്തിനു വേണ്ടി കൊല്ലപ്പെട്ടു. 1260 വര്‍ഷക്കാലത്തില്‍ ദൈവത്തിന്‍റെ സഭ ഒരു ഔദ്യോഗിക സംഘടനയായി പ്രവര്‍ത്തിച്ചിരുന്നില്ല. എ. ഡി. 538 മുതല്‍ 1798 വരെ സഭ ഉണ്ടായിരുന്നു, പക്ഷെ ഒരു സഭാ സംഘടനയായി അറിയപ്പെട്ടിരുന്നില്ല. 538 എ. ഡി. ല്‍ തുടങ്ങി മരുഭൂമിയിലെ ഒളിവ് ജീവിതം 1260 വര്‍ഷം കൊണ്ട് അവസാനിച്ചു പുറത്ത് വന്നപ്പോഴും അപ്പൊസ്തലിക സഭയുടെ ഉപദേശവും ലക്ഷണങ്ങളും ആയിരുന്നു സഭയ്ക്ക് ഉണ്ടായിരുന്നത്.

കുറിപ്പ്: യേശുവിന്‍റെ അന്ത്യകാല സഭയുടെ

അദ്യത്തെ രണ്ട് തിരിച്ചറിയല്‍ തെളിവുകള്‍ നാം

ഇവിടെ ചര്‍ച്ചചെയ്യുകയുണ്ടായി:
1. എ. ഡി. 538 മുതല്‍ 1798 വരെ സഭ ഒരു ഔദ്യോഗിക സംഘടനയായി അറിയപ്പെട്ടിരുന്നില്ല.
2. 1798-നു ശേഷമാണ് സഭ അതിന്‍റെ

അന്ത്യകാല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.
1798-നു മുമ്പ് വിശ്വസ്തരായ ധാരാളം ക്രിസ്ത്യാനികള്‍ ഔദ്യോഗിക കണക്കനുസരിച്ച് പലസഭകളിലും ഉണ്ടായിരുന്നു. ഇന്ന് കാണുന്ന പല പ്രമുഖ പ്രൊട്ടസ്റ്റന്റ് സഭകളും ഔദ്യോഗിക കണക്കനുസരിച്ച് 1798-നു മുമ്പ് നിലനിന്നിരുന്നതുകൊണ്ട് അന്ത്യകാല സഭ എന്നു അവയ്ക്ക് അവകാശപ്പെടാന്‍ കഴിയുകയില്ല. കാരണം 1798 നു ശേഷം ഉദയം ചെയ്ത അന്ത്യകാല സഭയിലേക്ക് ആണ് യേശു എല്ലാ ജനത്തേയും വിളിക്കുന്നത്.

1Albert Barnes, Notes on Daniel, comment on Daniel 7:25, p. 328.

ഒരു വസ്ത്രത്തിന്‍റെ ശേഷിപ്പ് എന്നു ള്ളത് നേരത്തേ ഉണ്ടായിരുന്ന അതേ തുണിയുടെ ഭാഗം എന്നര്‍ത്ഥം.
ഒരു വസ്ത്രത്തിന്‍റെ ശേഷിപ്പ് എന്നു ള്ളത് നേരത്തേ ഉണ്ടായിരുന്ന അതേ തുണിയുടെ ഭാഗം എന്നര്‍ത്ഥം.

8. വെളി. 12:17 ല്‍ ദൈവം തന്‍റെ അന്ത്യകാലത്തെ സഭയെ ശേഷിപ്പ് എന്നുവിളിക്കുന്നു. ശേഷിപ്പ് എന്നുപറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം എന്താണ്?

ഉത്തരം:   അവസാനം ശേഷിക്കുന്ന ഭാഗം എന്നര്‍ത്ഥം. അപ്പൊസ്തലിക ഉപദേശങ്ങളോട് താദാത്മ്യമുളള യേശുവിന്‍റെ അന്ത്യകാല സഭ എന്നര്‍ത്ഥം.

9. വെളി. 12:17 ല്‍ യേശു തന്‍റെ അന്ത്യകാല ശേഷിപ്പു സഭയെക്കുറിച്ച് കൂടുതലായി നല്‍കുന്ന രണ്ട് വിശേഷണങ്ങള്‍ എന്തെല്ലാം?

9. വെളി. 12:17 ല്‍ യേശു തന്‍റെ അന്ത്യകാല ശേഷിപ്പു സഭയെക്കുറിച്ച് കൂടുതലായി നല്‍കുന്ന രണ്ട് വിശേഷണങ്ങള്‍ എന്തെല്ലാം?

ഉത്തരം:   ഏഴാം ദിന ശബത്തായ നാലാം കല്പന ഉള്‍പ്പടെ പത്തുകല്പനകളും അനുസരിക്കുന്നതാണ്. (യോഹ. 14:15. വെളി. 22:14) പ്രവചനത്തിന്‍റെ ആത്മാവ് എന്നു ബൈബിള്‍ വിളിയ്ക്കുന്ന യേശുവിന്‍റെ സാക്ഷ്യം സഭയ്ക്കുണ്ട് (വെളി. 19:10) (പ്രവചനവരത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പഠനസഹായി 24 കാണുക).

യേശുവിന്‍റെ അന്ത്യകാലശേഷിപ്പ് സഭയെ തിരിച്ചറിയുന്നതിന് രണ്ട് ലക്ഷണങ്ങള്‍ കൂടെ ഇവിടെ നല്കുന്നു:

3. ഏഴാം ദിനശബത്തായ നാലാം കല്പന ഉള്‍പ്പടെ ദൈവത്തിന്‍റെ പത്തുകല്പനകളും അനുസരിക്കുന്നതാണ്.

4. സഭയ്ക്ക് പ്രവചനവരം ഉണ്ട്.

ഏഴാം ദിന ശബത്ത് അനുസരിക്കാത്തവരും പ്രവചനവരം ഇല്ലാത്തതുമായ സഭകളില്‍ ആത്മാര്‍ത്ഥതയുള്ള അനേകം ക്രിസ്ത്യാനികള്‍ ഉണ്ട് എന്നുള്ള കാര്യം ഓര്‍ക്കുക. ഈ സഭകള്‍ ഒന്നും ദൈവത്തിന്‍റെ ശേഷിപ്പു സഭ അല്ല കാരണം ദൈവത്തിന്‍റെ അന്ത്യകാല ശേഷിപ്പ് സഭ ദൈവത്തിന്‍റെ കല്പന അനുസരിക്കുന്നവരും പ്രവചനവരം ഉള്ളവരുമാണ്. ഈ സഭയിലേക്കാണ് യേശു തന്‍റെ ജനത്തെ വിളിച്ചുകൊണ്ടിരിക്കുന്നത്.

ലോകമെമ്പാടും മൂന്ന് ദൂതന്മാരുടെ ദൂത് ദൈവത്തിന്‍റെ ശേഷിപ്പു സഭ പ്രസംഗിക്കേണ്ടതാണ്.
ലോകമെമ്പാടും മൂന്ന് ദൂതന്മാരുടെ ദൂത് ദൈവത്തിന്‍റെ ശേഷിപ്പു സഭ പ്രസംഗിക്കേണ്ടതാണ്.

10. ദൈവത്തിന്‍റെ ശേഷിപ്പ് സഭയെ തിരിച്ചറിയുന്നതിന് വെളിപ്പാട് പുസ്തകം നല്‍കുന്ന അവസാനത്തെ രണ്ടു ലക്ഷണങ്ങള്‍ എന്തെല്ലാം?

ഉത്തരം:   അവസാനത്തെ രണ്ടുലക്ഷണങ്ങള്‍ (5) ലോകമെമ്പാടും ഉള്ള ഒരു മിഷിനറി സഭയാണ് (വെളി. 14:6) (6) വെളി. 14: 6-14 വരെ പറയുന്ന മൂന്ന് ദൂതന്മാരുടെ ദൂതുകള്‍ പ്രസംഗിക്കുന്നതാണ്. ഇതിനെക്കുറിച്ച് ചുരുക്കമായി താഴെ വിവരിച്ചിരിക്കുന്നു:

A. ദൈവത്തിന്‍റെ ന്യായവിധി നടന്നുകൊണ്ടിരിക്കുന്നു. അവനെ നമസ്ക്കരിക്കുക! ന്യായവിധി 1844 ല്‍ ആരംഭിച്ചു എന്നു ദൈവത്തിന്‍റെ അന്ത്യകാല സഭ പ്രസംഗിക്കേണ്ടതാണ്. പഠനസഹായി 18, 19 കാണുക. “ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്ക്കരിപ്പാന്‍ വേണ്ടി ജനങ്ങളെ ആഹ്വാനം ചെയ്യുന്നു. വെളി. 14:7 ദൈവത്തെ സൃഷ്ടിതാവായി ആരാധിക്കാന്‍ നമുക്ക് എങ്ങനെയാണ് കഴിയുന്നത്? ഇതിന്‍റെ ഉത്തരം ദൈവം നാലാം കല്പനയില്‍ നല്‍കിയിരിക്കുന്നു. “ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാന്‍ ഓര്‍ക്ക. ആറു ദിവസം അദ്ധ്വാനിച്ച് വേലഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു. അന്നു നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതില്‍ക്കലുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. ആറുദിവസം കൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു. അതുകൊണ്ട് യഹോവ ശബ്ബത്ത് നാളിനെ അനുഗ്രഹിച്ച് ശുദ്ധീകരിച്ചിരിക്കുന്നു.'' പുറ. 20:8-11. സൃഷ്ടിതാവിന്‍റെ സ്മാരകമായി ഏഴാം ദിനം ശബത്ത് വിശുദ്ധമായി ആചരിച്ചു, ദൈവത്തെ സൃഷ്ടിതാവായി ആരാധിക്കാന്‍ ഒന്നാം ദൂതന്‍റെ ദൂത് നമ്മോട് കല്പിക്കുന്നു.

B. വീണുപോയ സഭയായ ബാബിലോണില്‍ നിന്നും വിട്ടു വരിക.

C. മൃഗത്തെ നമസ്ക്കരിച്ച് അവന്‍റെ മുദ്രയായ ഞായറാഴ്ച വിശുദ്ധദിവസമായി ആചരിക്കാന്‍ പാടില്ല. വ്യാജമായ എല്ലാറ്റിനേയും സൂക്ഷിച്ചുകൊള്‍ക.

കുറിപ്പ്: അവസാനമായി രണ്ട് തിരിച്ചറിയല്‍ ലക്ഷണങ്ങള്‍ ഇവിടെ നല്‍കുന്നു:

5. ദൈവത്തിന്‍റെ അന്ത്യകാല സഭ ലോകമെമ്പാടുമുള്ള ഒരു മിഷനറി സഭയാണ്.

6. വെളി. 14:6-14 വരെ പറയുന്ന മൂന്നു ദൂതന്മാരുടെ ദൂതുകള്‍ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതാണ്.

യേശു നല്കുന്ന ദൈവത്തിന്‍റെ അന്ത്യകാല ശേഷിപ്പ് സഭയുടെ 6 ലക്ഷണങ്ങള്‍ നമുക്ക് പുനഃപരിശോധിക്കാം:
1. എ. ഡി. 538 നും 1798 നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഒരു ഔദ്യോഗിക പ്രസ്ഥാനമല്ലായിരുന്നു.

2. 1798 നു ശേഷമാണ് സഭ അതിന്‍റെ അന്ത്യകാലപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.

3. ഏഴാം ദിന ശബ്ബത്തായ നാലാം കല്പന ഉള്‍പ്പടെ പത്തുകല്പനകളും അനുസരിക്കുന്നതാണ്.

4. പ്രവചനത്തിന്‍റെ വരം സഭയ്ക്ക് ഉണ്ട്.

5. ലോകമെമ്പാടുമുള്ള ഒരു മിഷനറി സഭയാണ്.

6. വെളി. 14:6-14 വരെ പറയുന്ന യേശുവിന്‍റെ മൂന്നു ദുതുകള്‍ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതാണ്.

യേശു നല്‍കുന്ന പ്രത്യേക ലക്ഷണങ്ങള്‍ ആത്മാര്‍ത്ഥമായി മനസ്സിലാക്കുന്ന ആര്‍ക്കും ദൈവത്തിന്‍റെ ശേഷിപ്പ് സഭയെ കണ്ടെത്താന്‍ കഴിയും എന്ന് യേശു വാഗ്ദത്തം ചെയ്യുന്നു.
യേശു നല്‍കുന്ന പ്രത്യേക ലക്ഷണങ്ങള്‍ ആത്മാര്‍ത്ഥമായി മനസ്സിലാക്കുന്ന ആര്‍ക്കും ദൈവത്തിന്‍റെ ശേഷിപ്പ് സഭയെ കണ്ടെത്താന്‍ കഴിയും എന്ന് യേശു വാഗ്ദത്തം ചെയ്യുന്നു.

11. യേശുവിന്‍റെ അന്ത്യകാല ശേഷിപ്പ് സഭയുടെ ആറു ലക്ഷണങ്ങള്‍ നാം ഇപ്പോള്‍ മനസ്സിലാക്കുകയുണ്ടായല്ലോ. എന്തു ചെയ്യാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്? പരിണിതഫലങ്ങള്‍ എന്തെല്ലാം?

ഉത്തരം:   “അന്വേഷിപ്പിന്‍ എന്നാല്‍ നിങ്ങള്‍ കണ്ടെത്തും'' മത്താ. 7:7 തിരിച്ചറിയാനുള്ള 6 ലക്ഷണങ്ങള്‍ നല്‍കിയിട്ട് ദൈവത്തിന്‍റെ സഭയെ കണ്ടെത്താന്‍ യേശു നമ്മോട് ആവശ്യപ്പെടുന്നു. സ്വര്‍ഗ്ഗീയമായതിനെ കാംക്ഷിക്കുന്നവര്‍ അതിനെ കണ്ടെത്തും എന്നു യേശു വാഗ്ദത്തം ചെയ്യുന്നു.

സെവന്ത്-ഡേ അഡ്വന്റിസ്റ്റു സഭയ്ക്ക് മാത്രമേ ഈ ആറ് പ്രത്യേക കണ്ടെത്തലുകള്‍ യോജിക്കുന്നുള്ളൂ.
സെവന്ത്-ഡേ അഡ്വന്റിസ്റ്റു സഭയ്ക്ക് മാത്രമേ ഈ ആറ് പ്രത്യേക കണ്ടെത്തലുകള്‍ യോജിക്കുന്നുള്ളൂ.

12. ഈ ആറു പ്രത്യേക ലക്ഷണങ്ങള്‍ ഏതെല്ലാം സഭയ്ക്ക് യോജിക്കുന്നുണ്ട്?

ഉത്തരം:   യേശു നല്‍കുന്ന പ്രത്യേക ലക്ഷണങ്ങള്‍ ഒറ്റ സഭയ്ക്ക് മാത്രമെ യോജിക്കുന്നുള്ളു. “എന്‍റെ സഭയില്‍ ധാരാളം നല്ല ആളുകള്‍ ഉണ്ട്.'' അതുപോലെ “ധാരാളം കപട ഭക്തിക്കാരും ഉണ്ട് '' ഇതുപോലെയുള്ള വ്യക്തമല്ലാത്ത പൊതുകാര്യങ്ങള്‍ യേശു നമ്മെ അറിയിക്കുന്നില്ല. ഈ രണ്ട് കാര്യങ്ങള്‍ ഏതെല്ലാം സഭകള്‍ക്ക് യോജിക്കുന്നുണ്ട്? എല്ലാ സഭകള്‍ക്കും. ഈ വിശേഷണങ്ങള്‍ ഏത് പല ചരക്കുകടക്കും നഗരത്തിലെ ഏത് പ്രധാനപ്പെട്ട സമാജത്തിനും യോജിക്കുന്നതാണ്. ഇത് എല്ലാത്തിനും യോജിക്കും. എന്നാല്‍ യാതൊരു അര്‍ത്ഥവും ഇല്ല. എന്നാല്‍ യേശു നല്‍കുന്ന പ്രത്യേക ലക്ഷണങ്ങള്‍ ഒരൊറ്റ സഭയ്ക്ക് മാത്രമെ യോജിക്കുന്നുള്ളു - അത് സെവന്ത് - ഡേ അഡ്വന്റിസ്റ്റ് സഭയാണ്. നമുക്ക് ഈ കാര്യങ്ങള്‍ ഒന്നുകൂടെ പരിശോധിക്കാം.

സെവന്ത് - ഡേ അഡ്വന്റിസ്റ്റ് സഭ:
1. എ. ഡി. 538 നും 1798 നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഒരു ഔദ്യോഗിക പ്രസ്ഥാനമായി നിലനിന്നിരുന്നില്ല.

2. 1798 നു ശേഷം 1840 കളില്‍ ആണ് ഒരു സഭയായി തീര്‍ന്നത്.

3. ദൈവത്തിന്‍റെ വിശുദ്ധ എഴാം ദിന ശബ്ബത്ത് ആയ നാലാം കല്പന ഉള്‍പ്പടെ പത്തുകല്പനകളും അനുസരിക്കുന്നു.

4. പ്രവചന വരം ഉണ്ട്.

5. ലോകത്തിലെ 208 രാജ്യങ്ങളില്‍ ഒരു മിഷനറി സഭയായി പ്രവര്‍ത്തിക്കുന്നു.

6. വെളി. 14:6-14 വരെ പറയുന്ന മൂന്നു ദൂതന്മാരുടെ ദൂതുകള്‍ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നു.

ഈ ആറു കാര്യങ്ങള്‍ പരിശോധിച്ച് നോക്കുവാന്‍ യേശു നിങ്ങളോട് ആവശ്യപ്പെടുന്നു. വളരെ എളുപ്പം ഇതിനെ വിട്ടുകളയാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല.

കുറിപ്പ്: ഈ ലക്ഷണങ്ങള്‍ ഇല്ലാത്ത അനേകം സഭകളില്‍ സ്നേഹമുള്ള ധാരാളം ക്രിസ്ത്യാനികള്‍ ഉണ്ട് എന്നുള്ള കാര്യം ദയവായി ഓര്‍ക്കുക, ഈ സഭകള്‍ ഒന്നും ദൈവത്തിന്‍റെ അന്ത്യകാല ശേഷിപ്പ് സഭയല്ല. ആ സഭകളിലേക്ക് അല്ല യേശു തന്‍റെ ജനത്തെ വിളിച്ചുകൊണ്ടിരിക്കുന്നത്.


13. ബാബിലോണ്‍ വിട്ടുവരിക എന്നുള്ള യേശുവിന്‍റെ സ്നേഹവായ്പോടുള്ള മുന്നറിയിപ്പ് കേള്‍ക്കുന്ന ഓരോ വ്യക്തിയും എന്തുചെയ്യാനാണ് യേശു നിര്‍ദ്ദേശിക്കുന്നത്? (വെളി.18:2,4)

“ക്രിസ്തുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ; അതിനല്ലോ നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടിരിക്കുന്നത്'' കൊലൊ. 3:15 അവന്‍ (യേശു) സഭ എന്ന ഏക ശരീരത്തിന്‍റെ തല ആകുന്നു.'' കൊലൊ. 1:18.

ഉത്തരം:   ഏക ശരീരമായ സഭയിലേക്ക് യേശു തന്‍റെ ജനത്തെ വിളിക്കുന്നു എന്നു ബൈബിള്‍ പ്രസ്താവിക്കുന്നു. ബാബിലോണ്‍ വിട്ടുവരുന്നവര്‍ യേശു തലയായിരിക്കുന്ന ശേഷിപ്പ് സഭയിലേക്ക് കടന്നു വരണം എന്ന് അവന്‍ ആവശ്യപ്പെടുന്നു. “ഈ തൊഴുത്തില്‍ ഉള്‍പ്പെടാത്ത വേറെ ആടുകള്‍ എനിക്ക് ഉണ്ട്.'' യോഹ. 10:16 അവരെ എന്‍റെ ജനം എന്നു പഴയനിയമത്തിലും (യെശ. 58:1) പുതിയ നിയമത്തിലും (വെളി.18:4) യേശു സംബോധന ചെയ്യുന്നു. ഈ തൊഴുത്തില്‍ (സഭയിൽ) ഉള്‍പ്പെടാത്ത വേറെ ആടുകളെക്കുറിച്ച് അവന്‍ പറയുന്നതിന്‍റെ സാരം. “അവയെല്ലാം ഞാന്‍ നടത്തേണ്ടതാകുന്നു. അവ എന്‍റെ ശബ്ദം കേള്‍ക്കും, ഒരാട്ടിന്‍ കൂട്ടവും ഒരിടയനും ആകും'' “എന്‍റെ ആടുകള്‍ എന്‍റെ ശബ്ദം കേള്‍ക്കുന്നു. ഞാന്‍ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു.'' യോഹ. 10:16,27.

ബാബിലോണിനെ ഉപേക്ഷിച്ച് വിട്ടു വരുന്നവര്‍ ശേഷിപ്പു സഭയില്‍ ചേരാന്‍ യേശു തന്‍റെ ജനത്തോട് ആവശ്യപ്പെടുന്നു.
ബാബിലോണിനെ ഉപേക്ഷിച്ച് വിട്ടു വരുന്നവര്‍ ശേഷിപ്പു സഭയില്‍ ചേരാന്‍ യേശു തന്‍റെ ജനത്തോട് ആവശ്യപ്പെടുന്നു.

14. കര്‍ത്താവിന്‍റെ ശരീരമാകുന്ന സഭയില്‍ എങ്ങനെയാണ് ഒരാള്‍ പ്രവേശിക്കുന്നത്?

“എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവില്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു.'' 1 കൊരി. 12:13.

ഉത്തരം:   അന്ത്യകാല ശേഷിപ്പ് സഭയില്‍ ഒരാള്‍ പ്രവേശിക്കുന്നത്. (വിശുദ്ധ സ്നാന ശുശ്രൂഷയിലൂടെയാണ്. സ്നാനത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ പഠന സഹായി 9 പരിശോധിക്കുക).


15. ദൈവം തന്‍റെ ജനത്തെ ക്ഷണിച്ചു കൊണ്ടിരിക്കുന്ന ശേഷിപ്പ് സഭ ഒന്നുമാത്രമെ ഉള്ളൂ എന്ന് എന്തെങ്കിലും തെളിവുകള്‍ ബൈബിള്‍ നല്‍കുന്നുണ്ടോ?

ഉത്തരം:   അതെ. ദൈവം നല്കുന്നുണ്ട്. നമുക്ക് അതിനെ പരിശോധിക്കാം:
A. യേശുവിന്‍റെ ശരീരമാകുന്ന സത്യസഭ ഒന്നു മാത്രമെയുള്ളു എന്നു ബൈബിള്‍ പ്രസ്താവിക്കുന്നു. (എഫെ. 4:4, കൊലൊ. 1:18).

B. നമ്മുടെ കാലം നോഹയുടെ കാലം പോലെയാണെന്ന് ബൈബിള്‍ പ്രസ്താവിക്കുന്നു (ലൂക്കൊ 17:26, 27). നോഹയുടെകാലത്ത് രക്ഷപ്പെടുന്നതിന് എത്ര മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു.? ഒറ്റ മാര്‍ഗ്ഗം മാത്രം - പെട്ടകം. സ്വര്‍ഗ്ഗീയ രാജ്യത്തിലേക്ക് തന്‍റെ ജനത്തെ സുരക്ഷിതരായി നയിക്കുന്നതിന് ദൈവം ഇന്നു ഒറ്റ ബോട്ട് അഥവാ ഒറ്റസഭ മാത്രമെ നല്‍കുന്നുള്ളൂ. ശരിയായ ബോട്ടിലാണ് നിങ്ങള്‍ യാത്ര ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തുക “കര്‍ത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനമ്പ്രതി സഭ യോട് ചേര്‍ത്തു കൊണ്ടിരുന്നു.'' എന്ന് ബൈബിള്‍ പ്രസ്താവിക്കുന്നു. (അപ്പൊ.2:47). ഇത് അപ്പൊസ്തലിക കാലത്ത് യാഥാര്‍ത്ഥ്യമായി, ഇന്നും യാഥാര്‍ത്ഥ്യമാണ്.

തന്‍റെ ജനം മഹത്വത്തോടെ പൂര്‍ണ്ണ വിജയം നേടും എന്നു ദൈവം ഉറപ്പു തരുന്നു.
തന്‍റെ ജനം മഹത്വത്തോടെ പൂര്‍ണ്ണ വിജയം നേടും എന്നു ദൈവം ഉറപ്പു തരുന്നു.

16. ദൈവത്തിന്‍റെ ശേഷിപ്പ് സഭയെക്കുറിച്ചുള്ള സുവാര്‍ത്ത എന്താണ്?

ഉത്തരം:   A. യേശുവിലുള്ള വിശ്വാസത്താല്‍ മാത്രം ലഭിക്കുന്ന നീതി പ്രസിദ്ധമാക്കുന്ന നിത്യസുവിശേഷമാണ് അതിന്‍റെ കേന്ദ്ര ആശയം (വെളി.14:6).).

B. യേശു ആകുന്ന പാറയില്‍ അതു പണിയപ്പെടുന്നു. (1 കൊരി. 3:11; 10:4)“പാതാള ഗോപുരങ്ങള്‍ അതിനെ ജയിക്കുകയില്ല.'' മത്താ. 16:18..

C. യേശു തന്‍റെ സഭയ്ക്ക് വേണ്ടി മരിച്ചു (എഫെ. 5:25).

D. യേശു തന്‍റെ ശേഷിപ്പുസഭയെ വളരെ വ്യക്തമായി വിവരിക്കുന്നതുകൊണ്ട് തിരിച്ചറിയാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വീണുപോയ സഭകളെയും ദൈവം വിവരിക്കുന്നു. അതില്‍ നിന്നും വിട്ടുവരുവാന്‍ തന്‍റെ ജനത്തെ വിളിക്കുന്നു. തങ്ങളുടെ കണ്ണുകളും ഹൃദയവും അടച്ചിരിക്കുന്നവരെ തെറ്റിക്കാന്‍ മാത്രമെ സാത്താനു കഴികയുള്ളു.)

D. എല്ലാ ഉപദേശങ്ങളും സത്യമാണ് (1 തിമ. 3:15).


17. ദൈവത്തിന്‍റെ ശേഷിപ്പു ജനത്തെക്കുറിച്ചുള്ള സുവാര്‍ത്ത എന്താണ്?

ഉത്തരം:   അവര്‍:

A. രക്ഷിക്കപ്പെട്ടവരായി ദൈവരാജ്യത്തില്‍ കാണും (വെളി. 15:2).

B. യേശുവിന്‍റെ ശക്തിയാലും അവന്‍റെ രക്തത്താലും അവര്‍ പിശാചിന്‍റെ മേല്‍ വിജയം പ്രാപിക്കും (വെളി. 12:10,11).

C. അവര്‍ സഹിഷ്ണതയുള്ളവരാണ് (വെളി. 14:12).

D. അവര്‍ യേശുവിന്‍റെ വിശ്വാസം കാത്തുകൊള്ളും (വെളി. 14:12).

E. അവന്‍ മഹത്വകരമായ സ്വാതന്ത്ര്യം കണ്ടെത്തുന്നു. (യോഹ. 8:31, 32).


18. ഭൂമിയുടെ സമയം വളരെ താമസിച്ചിരിക്കുന്നു. അതുകൊണ്ട് മൂന്നു ദൂതന്മാരുടെ ദൂതുകള്‍ നല്കി കഴിഞ്ഞാല്‍ ഉടന്‍ യേശുവിന്‍റെ വീണ്ടും വരവ് ഉണ്ടാകും (വെളി. 14:12-14) തന്‍റെ ജനത്തോടുള്ള അടിയന്തിരമായ അപേക്ഷ എന്താണ്?

“നീയും സര്‍വ്വ കുടുഃബവുമായി പെട്ടകത്തില്‍ കടക്ക'' ഉല്പ 7:1.

ഉത്തരം:   നോഹയുടെ കാലത്ത് ദൈവത്തിന്‍റെ ക്ഷണം സ്വീകരിച്ച് കടന്നുവന്നവര്‍ നോഹ ഉള്‍പ്പടെ വെറും 8 പേര്‍ മാത്രമായിരുന്നു. ദൈവത്തിന്‍റെ അന്ത്യകാലത്തേയ്ക്കുള്ള ബോട്ടിന്‍റെ അഥവാ സഭയുടെ വാതില്‍ക്കല്‍ യേശു നിങ്ങള്‍ക്കായി കാത്തുനില്ക്കുന്നു.


19. നിങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന അവന്‍റെ അന്ത്യകാല ശേഷിപ്പ് സഭയിലേക്ക് കടന്നുവരിക എന്നുള്ള യേശുവിന്‍റെ ക്ഷണം സ്വീകരിക്കാന്‍ നിങ്ങള്‍ ഒരുക്കമാണോ?

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ

1. ലോകത്തിന്‍റെ നാലിലൊന്ന് ജനസംഖ്യയുള്ള ചൈനയില്‍ വളരെ കുറച്ച് മാത്രമേ സുവിശേഷം കടന്നു ചെന്നിട്ടുള്ളു. അവിടെ ഉള്ളവര്‍ക്ക് സുവിശേഷം എത്തിച്ച് കൊടുക്കാന്‍ ധാരാളം സമയം എടുക്കുകയില്ലേ?


“മനുഷ്യര്‍ക്ക് അസാദ്ധ്യം തന്നെ; ദൈവത്തിന് അല്ലതാനും ദൈവത്തിന് സകലവും സാദ്ധ്യമല്ലോ,'' മര്‍ക്കൊ. 10:27 “കര്‍ത്താവ് ഭൂമിയില്‍ തന്‍റെ വചനം നിവര്‍ത്തിച്ചു ക്ഷണത്തില്‍ തീര്‍ക്കും'' എന്നു ബൈബിള്‍ പ്രസ്താവിക്കുന്നു. റോമർ 9:28. വെറും 40 ദിവസം കൊണ്ട് ഒരു പട്ടണത്തെ മുഴുവനും മാനസാന്തരത്തിലേക്ക് നയിക്കുന്നതിന് യോനയെ ശക്തിപ്പെടുത്തിയ ദൈവം (യോനാ മൂന്നാം അദ്ധ്യായം) ഈ അന്ത്യകാലത്ത് വളരെ വേഗം തന്‍റെ വേല ചെയ്തു തീര്‍ക്കുന്നതാണ്. ദൈവത്തിന്‍റെ വേല വളരെ വേഗം ചെയ്ത് തീര്‍ക്കുന്നതുകൊണ്ട് പല ആത്മാക്കളുടേയും മനസ്സുകളെ ഗ്രഹിക്കുന്ന ഭാവങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ പോലും ചിലപ്പോള്‍ ദൈവ സഭയ്ക്ക് കഴിയുകയില്ല എന്നു ദൈവം പറയുന്നു. (ആമോസ് 9:13). ദൈവം ഇത് വാഗ്ദത്തം ചെയ്യുന്നു. അപ്രകാരം സംഭവിക്കും. എത്രയും പെട്ടെന്ന് എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതാണ്. ദീര്‍ഘകാലത്തേയ്ക്കുള്ള പദ്ധതികള്‍ പലപ്പോഴും ഇന്നത്തേയ്ക്ക് വേണ്ടുന്നത് വിട്ടുകളയുന്നു. ദൈവവേല തിടുക്കത്തില്‍ ചെയ്തു തീര്‍ക്കേണ്ടതാണിന്ന്. അതുകൊണ്ട് ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കുന്നവര്‍ പിന്തള്ളപ്പെടും, അവര്‍ ചിന്തിച്ച് നടക്കുന്നതിന് സമയം എടുക്കും.

2. അനേകം നാമധേയ ക്രിസ്ത്യാനികള്‍ ദൈവത്തിന്‍റെ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് അപകടകരമല്ലേ? യേശുവിന്‍റെ വീണ്ടും വരവില്‍ അവര്‍ നഷ്ടപ്പെടുകയില്ലേ?


അതെ. യേശു ഇത് സ്ഫടികം പോലെ വ്യക്തമാക്കിയിരിക്കുന്നു. ക്രിസ്ത്യാനികളെ കെണിയില്‍ ആക്കി നശിപ്പിച്ച് കളയുന്ന അനേകം കാര്യങ്ങളെക്കുറിച്ച് അവന്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി (1) അമിത ഭക്ഷണം (2) മദ്യപാനം (3) ഉപജീവന ചിന്തകള്‍ (4) നിദ്രാലുത്വം (ലൂക്കൊ. 21:34; മര്‍ക്കൊ13:34-36).

A. അമിതമായി ഭക്ഷിക്കുന്നതും ജോലി ചെയ്യുന്നതും വായിക്കുന്നതും വിശ്രമിക്കുന്നതും തെറ്റാണ്. ഇത് സമാനത താറുമാറാക്കുകയും നല്ലത്

ചിന്തിക്കുന്നതിനെ നശിപ്പിക്കുകയും ചെയ്യുന്നു. യേശുവുമായി സമയം ചിലവഴിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നു.

B. മദ്യപാനം നമ്മുടെ അധഃപ്പതനം ഉളവാക്കുന്ന കാര്യങ്ങളെ കുറിക്കുന്നു. ഇത് മുഖാന്തരം നമുക്ക് ദൈവീക കാര്യങ്ങളോട് വെറുപ്പ് തോന്നുന്നു. അശ്ലീല സാഹിത്യം, അനധികൃതമായ ലൈംഗീകത, ചീത്തകൂട്ടുകെട്ടുകള്‍, ദൈവവചനം പഠിക്കുന്നതിനോട് താല്പര്യമില്ലായ്മ, പ്രാര്‍ത്ഥന അവഗണിക്കുക, പള്ളിയില്‍ പോകുന്നത് ഒഴിവാക്കുക എന്നീ കാര്യങ്ങള്‍ ഇതിന്‍റെ ഉദാഹരണങ്ങള്‍ ആണ്. ഇത് അവരെ സ്വപ്നലോകത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുകയും അത് മുഖാന്തരം അവര്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.

C. ഉപജീവന ചിന്തകള്‍ മുഖാന്തരം പലരും യേശുവിനെ അറിയുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും ദൈവവചനം പഠിക്കുന്നതിനും സാക്ഷീകരിക്കുന്നതിനും സഭാരാധനയില്‍ പങ്കെടുക്കുന്നതിനും ഉള്ള സമയം ഉപേക്ഷിച്ചു മറ്റു കാര്യങ്ങളില്‍ മാത്രം മുഴുകി കഴിയുന്നു. ഇത് മുഖാന്തരം നാം യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും നമ്മുടെ കണ്ണുകളെ തിരിച്ച് കളയുകയും ബാഹ്യമായ കാര്യങ്ങളില്‍ വീണുപോകുകയും ചെയ്യുന്നു.

D. Sleeping നിദ്രാലുത്വം ആത്മീയമായി ഉറങ്ങുന്നതിനെ കുറിക്കുന്നു. ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ഇതാണ്. ഒരു മനുഷ്യന്‍ ഉറങ്ങുമ്പോള്‍ അവന്‍ ഉറങ്ങുകയാണെന്ന് അറിയുന്നില്ല. യേശുവുമായിട്ടുള്ള നമ്മുടെ ബന്ധത്തെ ലാഘവ ബുദ്ധിയോടെ കാണുന്നതും ഭക്തിയുടെ വേഷം ധരിച്ച് അതിന്‍റെ ശക്തിയെ ത്യജിച്ച് കളയുന്നതും എനിക്ക് വേണ്ടിയല്ല മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് പ്രസംഗിച്ചത് എന്നു ചിന്തിക്കുന്നതും പൂര്‍ണ്ണ സമയം ദൈവവേല ചെയ്യാതിരിക്കുന്നതും മറ്റുപലകാര്യങ്ങളും ആത്മീയ ഉറക്കത്തില്‍ ഉൾപ്പെടുന്നു. ആത്മീയ ഉറക്കത്തില്‍ നിന്നും നാം അത്ഭുതകരമായി ഉണരാതിരുന്നാല്‍ സത്യത്തിന്‍റെ നാഴികയില്‍ നാം ഗാഢനിദ്രയിലാണ്ടുപോകും.

3. ഞാന്‍ ദൈവത്തിന്‍റെ ശേഷിപ്പ് സഭയില്‍ അംഗമായി തീര്‍ന്നെങ്കിലും എന്‍റെ ജീവിതത്തില്‍ ഉടനീളം ഇതുവരെയും പൂര്‍ണ്ണമായി സന്തോഷം അനുഭവിച്ചിട്ടില്ല. എന്നാല്‍ പിശാച് എന്നെ പലവിധത്തില്‍ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു. ഇത് എന്തുകൊണ്ടാണ്?


ദൈവത്തിന്‍റെ ശേഷിപ്പ് ജനത്തോട് പിശാചിന് കോപമാണ് അവരെ ഉപദ്രവിക്കുന്നതിനും നിരാശരാക്കുന്നതിനും അവന്‍റെ സമയം ചിലവഴിക്കുന്നു. (വെളി. 12:17) നമുക്ക് പിശാചില്‍ നിന്നും പരീക്ഷ സഹിക്കേണ്ടി വരില്ലെന്നോ, ശത്രുതയും ഉപദ്രവവും പ്രയാസഘട്ടങ്ങളും വലിയ വേദനകളും ഉണ്ടാകുകയില്ലെന്നോ യേശു പറഞ്ഞിട്ടില്ല. ഇതൊക്കെയും സംഭവിക്കും എന്നു യേശു മുന്‍കൂട്ടി അറിയിച്ചിരിക്കുന്നു. (2 തിമ. 3:12) (1) എന്നാല്‍ ദൈവജനത്തിന് വിജയം ഉണ്ടാകും എന്നു യേശു വാഗ്ദത്തം ചെയ്തിരിക്കുന്നു. (1 കൊരി 15:57) (2) ദൈവജനത്തിന് നേരിടുന്ന ഏത് പ്രതിസന്ധിഘട്ടത്തിലും അവരോടൊപ്പം ആയിരിക്കും എന്നു യേശു പറഞ്ഞിട്ടുണ്ട്. (മത്താ. 28:20). കര്‍ത്താവ് അവര്‍ക്ക് സമാധാനം നല്കുന്നു. (യോഹ. 16:33, സങ്കീ. 119, 165) യേശു തന്‍റെ ജനത്തെ ഒരിക്കലും ഉപേക്ഷിച്ചുകളയുകയില്ല. (എബ്രാ. 13:5) ഞാന്‍ അവയ്ക്ക് നിത്യ ജീവന്‍ കൊടുക്കുന്നു. അവ ഒരു നാളും നശിച്ചുപോകയില്ല. ആരും അവയെ എന്‍റെ കൈയ്യില്‍ നിന്ന് പിടിച്ചു പറിക്കയും ഇല്ല'' എന്നു യേശുവും പിതാവും അവസാനമായി നമുക്ക് വാഗ്ദത്തം ചെയ്യുന്നു (യോഹ.10:28.29). ആമേൻ!

4. സഭ എന്ന പേരിന്‍റെ അര്‍ത്ഥമെന്താണ്?


എക്ലീഷ്യ എന്ന ഗ്രീക്ക് പദത്തില്‍ നിന്നും ആണ് സഭ എന്ന പദം ഉത്ഭവിച്ചത് ഇതിന്‍റെ അര്‍ത്ഥം “വിളിക്കപ്പെട്ടവർ'' എന്നാണ്. ഈ വാക്ക് എത്രയോ യോജിക്കുന്നു. ഈ ലോകത്തില്‍ നിന്നും ബാബിലോണില്‍ നിന്നും ദൈവത്തിന്‍റെ വിലയേറിയ കൂട്ടത്തിലേക്ക് സുരക്ഷയ്ക്ക് വേണ്ടി വിളിക്കപ്പെട്ടവര്‍ ആണ് യേശുവിന്‍റെ ജനം. യേശുവിന്‍റെ വിളി സ്വീകരിച്ചു സ്നാനശുശ്രൂഷയിലൂടെ അവര്‍ യേശുവിന്‍റെ അന്ത്യകാല സഭയുടെ ഭാഗമായിത്തീരുന്നു. “എന്‍റെ ആടുകള്‍ എന്‍റെ ശബ്ദം കേള്‍ക്കുന്നു, ഞാന്‍ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു എന്നു യേശുപറയുന്നു. യോഹ. 10:27.


പാഠസംഗ്രഹ ചോദ്യങ്ങൾ

1. പ്രവചനത്തില്‍ യേശു തന്‍റെ സഭയെ ചിത്രീകരിച്ചിരിക്കുന്നത് എപ്രകാരം (1)


_____   ഒരു ഉയര്‍ന്ന പളളിഗോപുരത്തോട്.
_____   ഒരു മൃഗം.
_____   ഒരു വെളിച്ച ദൂതൻ.
_____   ഒരു നിര്‍മ്മല സ്ത്രീ.
_____   നിഗൂഢമായ ഒരു മേഘം.

2. സഭ ഓടിപ്പോയ മരുഭൂമി ഏതാണ്?(1)


_____   ഗുഹകള്‍, വനാന്തരം തുടങ്ങിയ ഏകാന്ത സ്ഥലങ്ങള്‍.
_____   സഹാറ മരുഭൂമി.
_____   ഇറാഖ്.
_____   ഗോബി മരുഭൂമി.

3. ത്രിവിധ ദൂതുകളുടെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങള്‍ (3)


_____   ബാബിലോണ്‍ വീണുപോയി, അവളെ വിട്ടുവരിക.
_____   നരകാഗ്നി നിത്യം കത്തിക്കൊണ്ടിരിക്കും.
_____   ദൈവത്തിന്‍റെ ന്യായവിധി നടന്നുകൊണ്ടിരിക്കുന്നു.
_____   ബാധകള്‍ അവസാനിച്ചു.
_____   എല്ലാവരും രക്ഷിക്കപ്പെടും.
_____   മൃഗത്തെ വന്ദിച്ചു അവന്‍റെ മുദ്ര ഏല്‍ക്കരുത്.

4. ദൈവത്തിന്‍റെ ശേഷിപ്പ് സഭയെ തിരിച്ചറിയുന്നതിന് ആറു അടയാളങ്ങള്‍ ഉള്ള സഭ (6)


_____   ധാരാളം നല്ല ക്രിസ്ത്യാനികള്‍ ഉണ്ട്.
_____   ശബത്ത് ഉള്‍പ്പടെ പത്ത് കല്പനകള്‍ അനുസരിക്കുന്നു.
_____   സഭയില്‍ ചില കപടഭക്തിക്കാരുണ്ട്.
_____   ക്രിസ്തീയ ഗാനങ്ങള്‍ ആലപിച്ച് സന്തോഷിച്ച് നടക്കുന്നു.
_____   കൂടുതലായി പ്രാര്‍ത്ഥിക്കുന്നു.
_____   എ. ഡി. 538 നും 1798നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഔദ്യോഗിക പ്രസക്തി ഇല്ല.
_____   പ്രവചനവരം ഉണ്ട്.
_____   അന്യഭാഷകളില്‍ സംസാരിക്കുന്നു.
_____   ലോകമെങ്ങുമുള്ള ഒരു മിഷനറി സഭയാണ്.
_____   ധാരാളം വലിയ സഭാ മന്ദിരങ്ങള്‍ ഉണ്ട്.
_____   1798 നു ശേഷം ഉത്ഭവിച്ച് ദൈവ വേലചെയ്തുകൊണ്ടിരിക്കുന്നു.
_____   വെളി. 14:6-14 വരെ പറയുന്ന ത്രിവിധ ദൂതുകള്‍ പഠിപ്പിക്കുന്നൂ.

5. സഭ എത്രകാലം മരുഭൂമിയില്‍ കഴിയും (1)


_____   അഞ്ചുവര്‍ഷം.
_____   ആയിരം വര്‍ഷം.
_____   680 വര്‍ഷം.
_____   1260 വര്‍ഷം.
_____   33 വര്‍ഷം.

6. വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തിൽ കാണുന്ന സ്ത്രീക്കു ജനിച്ച ശിശു പ്രതിനിധാനം ചെയ്യുന്നത് (1)


_____   അപ്പൊസ്തലിക സഭ.
_____   യേശു.
_____   സുവിശേഷം.

7. ഈ ലോകത്തിലും ബാബിലോണിലും കഴിയുന്നവരെ യേശു തന്‍റെ ശേഷിപ്പ് സഭയിലേക്ക് ക്ഷണിക്കുന്നുവോ (1)


_____   അതെ.
_____   ഇല്ല.

8. ഒരാള്‍ ശേഷിപ്പ് സഭയില്‍ ചേരുന്നത് എങ്ങനെയാണ്? (1)


_____   പ്രസംഗകന് ഹസ്തദാനം നല്കുന്നതിലൂടെ.
_____   അംഗത്വ രജിസ്റ്റര്‍ ഒപ്പുവയ്ക്കുന്നതിലൂടെ.
_____   ജലസ്നാനത്താല്‍.
_____   ഒരു വലിയ തുക സംഭാവനയായി നല്‍കുന്നതിലൂടെ.

9. ധാരാളം നല്ല ക്രിസ്ത്യാനികള്‍ എല്ലാ സഭകളിലും ഉണ്ട്. അവരില്‍ ചിലര്‍ ഒരു സഭയിലും അംഗത്വമില്ലാത്തവരാണ് (1)


_____   അതെ.
_____   അല്ല.

10. താഴെപറയുന്ന ഏതെല്ലാം കാര്യങ്ങളിലൂടെയാണ് ഒരാള്‍ ദൈവത്തിന്‍റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് നഷ്ടപ്പെടുത്തുന്നത് (4)


_____   അമിത ഭക്ഷണം.
_____   ഉപജീവനത്തിന്‍റെ ചിന്ത.
_____   തീവ്രമായ മത പ്രവർത്തനം.
_____   മദ്യപാനം.
_____   ആത്മീയമായി ഉറങ്ങുക.
_____   വിശ്വസ്തമായ സാക്ഷീകരണം.
_____   ദിനപത്രം വായിക്കുക.

11. എല്ലാ സൃഷ്ടികളോടും ക്ഷണത്തില്‍ തന്‍റെ സുവിശേഷം അറിയിച്ച് ദൈവം തന്‍റെ വേല പെട്ടെന്ന് അവസാനിപ്പിക്കുന്നതാണ് (1)


_____   അതെ.
_____   ഇല്ല.

12. താഴെ പറയുന്ന ഏതെല്ലാം കാര്യങ്ങള്‍ ദൈവം തന്‍റെ കുഞ്ഞുങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യുന്നു? (4)


_____   സമാധാനം.
_____   അവര്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടായിരിക്കയില്ല.
_____   വിജയം.
_____   അവര്‍ രോഗികളായിത്തീരും.
_____   യേശുവിന്‍റെ കരത്തില്‍ നിന്നും അവരെ അപഹരിക്കാന്‍ ആര്‍ക്കും കഴിയില്ല.
_____   അവന്‍ അവരെ ഒരുനാളും തള്ളികളയുകയില്ല.
_____   അവര്‍ സമ്പന്നന്മാര്‍ ആകും.

13. സഭ എന്ന വാക്കിന്‍റെ അക്ഷരീയ അര്‍ത്ഥം എന്താണ്? (1)


_____   ആരാധനയ്ക്ക് വേണ്ടി പ്രത്യേകം വേര്‍തിരിച്ച സ്ഥലം.
_____   വിശ്വസ്തരായ സഭാകൂട്ടം.
_____   വിളിക്കപ്പെട്ടവര്‍.
_____   സിംഹാസന പള്ളി.

Free Bible School

Bible School
Enroll in our Free Online Bible School Today!
Start your first lesson now!


Christian Hymns



Freebie!

Ultimate Resource
Request your free book, Ultimate Resource, today and learn how to study the Bible
Get It Now!


Back To Top