Bible Universe » Bible Study Guides

separator

അന്തിമ വിടുതല്‍

അന്തിമ വിടുതല്‍
ഇന്നു ലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന വേദനകൾ, പട്ടിണി, ഏകാന്തത, കുറ്റകൃത്യങ്ങൾ, ശുന്യത, എന്നിവയിൽ നിന്നും നിങ്ങൾക്ക് ഒരു നാളിൽ മോചനം ലഭിക്കും എന്നുള്ളത് ഒരു കെട്ടുകഥയല്ല. ഇത് അത്ഭുതകരമായി നിങ്ങൾക്ക് തോന്നുന്നില്ലേ? പ്രതിഭാശാലികളായ നേതാക്കന്മാരിൽ നിന്നും അല്ല ഇത് സംഭവിക്കുന്നത്, അതിനേക്കാൾ വലിയവനായ ഒരുവൻ ഉണ്ട്! യേശു വീണ്ടും വരുന്നു. യേശുവിന്‍റെ വീണ്ടും വരവിനെക്കുറിച്ച് ചില തെറ്റിദ്ധാരണകൾ പലർക്കും ഉണ്ട്. എന്നാൽ അല്പസമയം ചെലവഴിച്ച് ഈ വിഷയത്തെക്കുറിച്ച് വേദപുസ്തകം എന്തു പറയുന്നു എന്ന് മനസ്സിലാക്കുക. അങ്ങനെ ചെയ്താൽ നിങ്ങൾ തള്ളപ്പെടുകയില്ല!
രണ്ടാമതും യേശു ഈ ഭൂമിയിലേക്ക് തിരിച്ചുവരും എന്ന് അവന്‍ പഠിപ്പിക്കുകയുണ്ടായി.
രണ്ടാമതും യേശു ഈ ഭൂമിയിലേക്ക് തിരിച്ചുവരും എന്ന് അവന്‍ പഠിപ്പിക്കുകയുണ്ടായി.

1. രണ്ടാമതും യേശു ഭൂമിയിലേക്ക് തിരിച്ചുവരുമോ? ഇത് വിശ്വസിക്കാന്‍ കഴിയുമോ?

"ക്രിസ്തുവും...... രണ്ടാമതു പ്രത്യക്ഷനാകും." എബ്രായര്‍. 9:28. "ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിയാല്‍....... പിന്നേയും വന്നു നിങ്ങളെ എന്‍റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും." യോഹന്നാൻ. 14:3.

ഉത്തരം:   അതെ! മത്തായി. 26:64-ല്‍ യേശു ഈ ഭൂമിയിലേക്ക് വീണ്ടും വരും എന്ന് അവന്‍ പ്രതിജ്ഞ ചെയ്തു സാക്ഷീകരിക്കുകയുണ്ടായി. തിരുവെഴുത്തുകള്‍ക്കു മാറ്റം ഇല്ലാത്തതുകൊണ്ട് ഇതു ദൃഢമായ തെളിവാണ്. യോഹന്നാന്‍ 10:35-ല്‍ വായിക്കുന്ന പ്രകാരം ഇതിനെ വിശ്വസിക്കാം. ഇതു ക്രിസ്തുവിന്‍റെ വ്യക്തിപരമായ ഉറപ്പാണ്.

യേശു മേഘാരൂഢനായി ഈ ഭൂമിയിലേക്ക് തിരിച്ചുവരും.
യേശു മേഘാരൂഢനായി ഈ ഭൂമിയിലേക്ക് തിരിച്ചുവരും.

2. എപ്രകാരമാണ് യേശു രണ്ടാമത് തിരിച്ചുവരുന്നത്?

"അവര്‍ കാണ്‍കെ അവന്‍ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ട് അവരുടെ കാഴ്ച്ചെയ്ക്ക് മറഞ്ഞു. അവന്‍ പോകുന്നേരം അവര്‍ ആകാശത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ അവരുടെ അടുക്കല്‍ നിന്നു. ഗലീലാ പുരുഷന്മാരേ, നിങ്ങള്‍ ആകാശത്തിലേക്ക് നോക്കി നില്ക്കുന്നത് എന്ത്? നിങ്ങളെ വിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നെ അവന്‍ വീണ്ടും വരും എന്നു പറഞ്ഞു. അപ്പൊസ്തലപ്രവൃത്തി. 1:9-11.

ഉത്തരം:   യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തു. അവൻ പോയതു പോലെ തന്നെ ദൃഷ്ടിഗോചരമായും അക്ഷരീകമായും ശരീരത്തോടു കൂടിയ വ്യക്തിയായി ഈ ഭൂമിയിലേക്ക് തിരികെ വരും എന്നു തിരുവെഴുത്തുകള്‍ നമുക്കു വാഗ്ദാനം നല്കുന്നു. മത്തായി 24:30-ല്‍ പറയുന്നത് മനുഷ്യപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്മേല്‍ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും എന്നാണ്. മാംസവും അസ്ഥിയും ഉള്ള ഒരു വ്യക്തിയായി മേഘങ്ങളില്‍ അവന്‍ അക്ഷരീകമായി (ലൂക്കൊസ്. 24:36-43, 50, 51) വരും. അവന്‍ വരുന്നത് ദൃഷ്ടിഗോചരമായിട്ടായിരിക്കും. ഈ വസ്തുതകളുടെ കാര്യത്തില്‍ തിരുവെഴുത്തുകള്‍ വളരെ വ്യക്തമാണ്.

യേശു രണ്ടാമതു വരുന്നത് ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന എല്ലാവരും കാണും.
യേശു രണ്ടാമതു വരുന്നത് ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന എല്ലാവരും കാണും.

3. യേശുവിന്‍റെ വീണ്ടും വരവ് എല്ലവര്‍ക്കും കാണാന്‍ കഴിയുമോ? അഥവാ തിരഞ്ഞെടുത്ത ഒരു വിഭാഗത്തിനു മാത്രമേ കാണാന്‍ കഴികയുള്ളോ?

"ഇതാ അവന്‍ മേഘാരൂഢനായി വരുന്നു. ഏതു കണ്ണും അവനെ കാണും" വെളിപ്പാട്. 1:7. "മിന്നല്‍ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞറോളം വിളങ്ങും പോലെ മനുഷ്യപുത്രന്‍റെ വരവ് ആകും". മത്തായി. 24:27.

ഉത്തരം:   യേശുവിന്‍റെ വീണ്ടും വരവിങ്കല്‍ ഈ ലോകത്തില്‍ ജീവിച്ചിരിക്കുന്ന പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും അവനെ കാണും. മൂന്നു തവണ പ്രകമ്പനം കൊള്ളിക്കുന്ന അവന്‍റെ വരവിന്‍റെ പ്രഭ ചക്രവാളം മുതല്‍ ചക്രവാളം വരെ പരക്കുന്നതാണ്. (ലൂക്കൊസ്. 9:26). മിന്നലിന്‍റെ മാതിരി അന്തരീക്ഷം മുഴുവന്‍ അവന്‍റെ അത്യുജ്ജ്വലമായ മഹത്വം കൊണ്ട് നിറയും. ഒളിച്ചിരിക്കുവാന്‍ ആര്‍ക്കും കഴികയില്ല. ജീവനുള്ള എല്ലാ ദേഹികളും ക്രിസ്തുവിനെ അഭിമുഖീകരിക്കേണ്ടതിന്നു നിര്‍ബന്ധിതരായിത്തീരും. സംശയിക്കുന്നതിനോ, അവിശ്വസിക്കുന്നതിനോ, ക്രിസ്തു യാതൊരു പഴുതും അവശേഷിപ്പിച്ചിട്ടില്ല.

കുറിപ്പ്:ഇന്നു പൊതുവെ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രഹസ്യത്തിലുള്ള വരവ് വേദപുസ്തകത്തിലില്ല. അത് മനുഷ്യന്‍റെ കണ്ടുപിടിത്തമാണ്. മാനസാന്തരപ്പെട്ട ഒരു വ്യക്തിയുടെ ഹൃദയത്തിലേക്കുള്ള ആത്മീയ വരവല്ല രണ്ടാം വരവ്. അത് ഒരു വ്യക്തിയുടെ മരണത്തോട് ബന്ധപ്പെട്ട് നടക്കുന്ന കാര്യമല്ല. അതുപോലെ മെച്ചപ്പെട്ട ലോക അവസ്ഥകളെ വെളിപ്പെടുത്തുന്ന ആലങ്കാരികത അല്ല രണ്ടാം വരവ്. ഈ തത്വങ്ങള്‍ എല്ലാം മനുഷ്യനിര്‍മ്മിതമാണ്. മേഘാരൂഢനായി വന്നു ഈ ലോകത്തിനു അവസാനം വരുത്തുകയും എല്ലാ സ്ത്രീപുരുഷന്മാര്‍ക്കും പ്രതിഫലമോ അഥവാ ശിക്ഷയോ നല്കുകയും അക്ഷരീകവും ലോകത്തെല്ലായിടത്തും ദൃശ്യമാകുകയും ചെയ്യുന്നതുമായ ക്രിസ്തുവിന്‍റെ വ്യക്തിപരമായ പ്രത്യക്ഷതയാണ് വീണ്ടും വരവ്.

സ്വര്‍ഗ്ഗത്തിലെ സകല ദൂതന്മാരും യേശുവിനോടൊത്ത് അവന്‍റെ വീണ്ടും വരവില്‍ ഉണ്ടായിരിക്കും.
സ്വര്‍ഗ്ഗത്തിലെ സകല ദൂതന്മാരും യേശുവിനോടൊത്ത് അവന്‍റെ വീണ്ടും വരവില്‍ ഉണ്ടായിരിക്കും.

4. യേശുവിന്‍റെ വീണ്ടും വരവിങ്കല്‍ അവനോടൊത്ത് ആരാണ് വരുന്നത്? എന്തുകൊണ്ട്?

"മനുഷ്യപുത്രന്‍ തന്‍റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്‍റെ തേജസ്സിന്‍റെ സിംഹാസനത്തില്‍ ഇരിക്കും." മത്തായി.25:31.

ഉത്തരം:   യേശുവിന്‍റെ വീണ്ടും വരവിങ്കല്‍ സ്വര്‍ഗ്ഗത്തിലെ സകല ദൂതന്മാരും അവനോടൊത്തു വരുന്നതാണ്. മേഘം ഭൂമിയോട് അടുക്കുന്നതോടുകൂടി യേശു തന്‍റെ ദൂതന്മാരെ അയച്ചു എല്ലാ വിശുദ്ധന്മാരേയും പെട്ടെന്നു ചേര്‍ത്തു സ്വര്‍ഗ്ഗത്തിലേക്കുള്ള മടക്കയാത്രയ്ക്ക് വേണ്ടി ഒരുക്കുന്നതാണ്. (മത്തായി. 24:31). യേശു രണ്ടാമത് ഭൂമിയിലേക്ക് വരുമ്പോള്‍ തന്നോടൊപ്പം പിതാവും ഉണ്ടായിരിക്കുന്നതാണ്. (ലുക്കൊസ്. 9:26).

ആദാമിനും ഹവ്വയ്ക്കും നഷ്ടപ്പെട്ട എല്ലാ ഭാഗ്യങ്ങളും യേശു തന്‍റെ ജനത്തെ സ്വര്‍ഗ്ഗത്തില്‍ കോണ്ടുപോയി അവര്‍ക്കു നല്കുന്നതാണ്.
ആദാമിനും ഹവ്വയ്ക്കും നഷ്ടപ്പെട്ട എല്ലാ ഭാഗ്യങ്ങളും യേശു തന്‍റെ ജനത്തെ സ്വര്‍ഗ്ഗത്തില്‍ കോണ്ടുപോയി അവര്‍ക്കു നല്കുന്നതാണ്.

5. ഈ ഭൂമിയിലേക്കുള്ള യേശുവിന്‍റെ വീണ്ടും വരവിന്‍റെ ലക്ഷ്യമെന്താണ്?

"ഇതാ ഞാന്‍ വേഗം വരുന്നു; ഓരോരുത്തനു അവനവന്‍റെ പ്രവര്‍ത്തിക്കു തക്കവണ്ണം കൊടുപ്പാന്‍ എന്‍റെ പക്കല്‍ ഉണ്ട്." വെളിപ്പാട്. 22:12.
"ഞാന്‍ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നേയും വന്നു നിങ്ങളെ എന്‍റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും." യോഹന്നാന്‍. 14:3 "ക്രിസ്തുവായ യേശുവിനെ അവന്‍ അയയ്ക്കുകയും.....യഥാസ്ഥാനത്താക്കുന്ന കാലം വരുവോളം സ്വര്‍ഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു." അപ്പൊസ്തലപ്രവൃത്തി. 3:20.

ഉത്തരം:   യേശു ഈ ഭൂമിയിലേക്ക് മടങ്ങിവരുന്നത് താന്‍ വാഗ്ദത്തം ചെയ്തതു പോലെ തന്‍റെ ജനത്തിന് പ്രതിഫലം കൊടുക്കുന്നതിനും അവര്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്ന മനോഹരമായ ഭവനത്തിലേക്ക് അവരെ കൊണ്ടുപോകുന്നതിനും വേണ്ടിയാണ്. ആദാമിന്റേയും ഹവ്വായുടേയും പാപത്തിലൂടെ നഷ്ടപ്പെട്ട ഏദെനിലെ സന്തോഷവും മഹത്വവും തന്‍റെ ജനത്തിനു മടക്കി നല്കുന്നതാണ്. തിന്മയുടെ ഈ വര്‍ത്തമാനകാലത്തിന് ക്രിസ്തുവിന്‍റെ വരവു സമാപ്തിവരുത്തുന്നതാണ്.

യേശുവിന്‍റെ വീണ്ടും വരവിങ്കല്‍ മാതാപിതാക്കള്‍ക്ക് മരണത്താല്‍ നഷ്ടപ്പെട്ട തങ്ങളുടെ കുഞ്ഞുങ്ങളെ മടക്കി ലഭിക്കുന്നതാണ്.
യേശുവിന്‍റെ വീണ്ടും വരവിങ്കല്‍ മാതാപിതാക്കള്‍ക്ക് മരണത്താല്‍ നഷ്ടപ്പെട്ട തങ്ങളുടെ കുഞ്ഞുങ്ങളെ മടക്കി ലഭിക്കുന്നതാണ്.

6. യേശുവിന്‍റെ വീണ്ടും വരവിങ്കല്‍ വിശുദ്ധന്‍മാര്‍ക്ക്‌ എന്തു സംഭവിക്കും?

"കര്‍ത്താവു താൻ... സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവരികയും ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍പ്പാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും. ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടു കൂടെ ഇരിക്കും." 1 തെസ്സലൊനീക്യർ. 4:16, 17 "നാം എല്ലാവരും രൂപാന്തപ്പെടും. മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കയും.... ഈ മർത്യമായതു അമർത്യത്തേയും ധരിക്കേണം." 1 കൊരിന്ത്യർ. 15:51-53 "കര്‍ത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.... നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്‍റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും." ഫിലിപ്പിയർ. 3:20, 21.

ഉത്തരം:   വിശുദ്ധന്‍മാര്‍ കല്ലറകളില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും; യേശുവിനുള്ളതുപോലെ പൂര്‍ണ്ണവും അമര്‍ത്യതയും ഉള്ള ശരീരം പ്രാപിക്കുകയും കര്‍ത്താവിനെ എതിരേല്‍പാന്‍ മേഘങ്ങളില്‍ എടുക്കപ്പെടുകയും ചെയ്യും. ജീവിച്ചിരിക്കുന്ന വിശുദ്ധന്‍മാര്‍ക്കും അതു പോലെ ക്രിസ്തുവിനുള്ളതുപോലുള്ള ശരീരം ലഭിക്കയും ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍പാന്‍ മേഘങ്ങളില്‍ എടുക്കപ്പെടുകയും ചെയ്യും. അങ്ങനെ എല്ലാ വിശുദ്ധന്‍മാരേയും യേശു തന്നോടൊത്തു സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടു പോകുന്നതാണ്. രണ്ടാം വരവിങ്കല്‍ യേശു തന്‍റെ പാദം ഭൂമിയില്‍ തൊടുകയില്ല എന്നുള്ള കാര്യം ശ്രദ്ധിക്കുക. വിശുദ്ധന്‍മാര്‍ കര്‍ത്താവിനെ ആകാശത്തില്‍ എതിരേല്‍ക്കുന്നതാണ്‌. ക്രിസ്തു ബാള്‍ട്ടി മോറിലും ന്യൂയോര്‍ക്കിലും, ലോസ്‌എയ്ഞ്ചല്‍സിലും മറ്റു സ്ഥലങ്ങളിലും ഉണ്ടെന്നുള്ള ഏതുവാര്‍ത്തയും ദൈവജനം തിരസ്കരിക്കുക. എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റു ഭൂമിയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ്‌. മത്തായി. 24:23-27. ക്രിസ്തു തന്‍റെ വരവിങ്കല്‍ ഭൂമിയ്ക്കു മീതേ മേഘോന്നതങ്ങളില്‍ വരുന്നതാണ്‌.

യേശുവിന്‍റെ വീണ്ടും വരവിങ്കല്‍ ദുഷ്ടന്മാര്‍ നശിപ്പിക്കപ്പെടും.
യേശുവിന്‍റെ വീണ്ടും വരവിങ്കല്‍ ദുഷ്ടന്മാര്‍ നശിപ്പിക്കപ്പെടും.

7. യേശു വീണ്ടും വരുമ്പോള്‍ ദുഷ്ടന്‍മാര്‍ക്ക്‌ എന്തു ഭവിക്കും?

"തന്‍റെ അധരങ്ങളുടെ ശ്വാസം കൊണ്ടു ദുഷ്ടന്മാരെ കൊല്ലും." യെശയ്യാവ്‌. 11:4. "അന്നാളില്‍ യഹോവയുടെ നിഹതന്‍മാര്‍ ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ വീണുകിടക്കും. അവരെക്കുറിച്ചു ആരും വിലപിക്കയില്ല; അവരെ എടുത്തു കുഴിച്ചിടുകയില്ല. അവര്‍ നിലത്തിന്നു വളമായിത്തീരും." യിരെമ്യാവ്‌. 25:33.

ഉത്തരം:   ദൈവം ദുഷ്ടന്‍മാരെ നിഗ്രഹിക്കുന്നതാണ്‌.

യേശുക്രിസ്തുവിന്‍റെ വരവിങ്കല്‍ ഉണ്ടാകുവാന്‍ പോകുന്ന വലിയ ഭൂകമ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ ഭൂകമ്പങ്ങള്‍ വളരെ നിസ്സരമാണ്‌.
യേശുക്രിസ്തുവിന്‍റെ വരവിങ്കല്‍ ഉണ്ടാകുവാന്‍ പോകുന്ന വലിയ ഭൂകമ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ ഭൂകമ്പങ്ങള്‍ വളരെ നിസ്സരമാണ്‌.

8. യേശുവിന്‍റെ വീണ്ടും വരവ്‌ എപ്രകാരം ഭൂമിയെ ബാധിക്കും?

"മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി. ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായതുമുതല്‍ അതുപോലെ അത്ര വലുതായൊരു ഭൂകമ്പം ഉണ്ടായിട്ടില്ല. സകലദ്വീപും ഓടിപ്പോയി; മലകള്‍ കാണാന്‍ ഇല്ലാതെയായി." വെളിപ്പാട്‌. 16:18, 20. "ഞാന്‍ നോക്കി ഉദ്യാനം മരുഭൂമിയായിത്തീര്‍ന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളൊക്കെയും യഹോവയാല്‍ അവന്‍റെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു." യിരെമ്യാവ്‌. 4:26. "യഹോവ ഭൂമിയെ നിര്‍ജ്ജനവും ശൂന്യവും ആക്കി കീഴ്മേല്‍ മറിക്കയും..... ചെയ്യും. ഭൂമി അശേഷം നിര്‍ജ്ജനമായും പോകും." യെശയ്യാവ്‌. 24:1, 3.

ഉത്തരം:   കര്‍ത്താവിന്‍റെ വരവിങ്കല്‍ ഭൂമി ഒരു വലിയ ഭൂകമ്പത്താല്‍ പിടിക്കപ്പെടും. ഈ ഭൂകമ്പം വളരെ ശക്തിയേറിയത്‌ ആയതുകൊണ്ട്‌ ഭൂമിക്ക്‌ സര്‍വ്വനാശം സംഭവിച്ച അവസ്ഥയായിരിക്കും.

അന്ധകാരയുഗത്തിന്‍റെ കാലഘട്ടത്തില്‍ ലക്ഷക്കണക്കിനു ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയുണ്ടായി. ചിലരെ ജീവനോടെ കുഴിച്ചിടുകയുണ്ടായി.
അന്ധകാരയുഗത്തിന്‍റെ കാലഘട്ടത്തില്‍ ലക്ഷക്കണക്കിനു ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയുണ്ടായി. ചിലരെ ജീവനോടെ കുഴിച്ചിടുകയുണ്ടായി.

9. ക്രിസ്തുവിന്‍റെ വീണ്ടും വരവ്‌ വളരെ അടുത്താണ്‌ എന്നു കാണിക്കുന്ന ചില പ്രത്യേക വിവരങ്ങള്‍ ബൈബിള്‍ നല്‍കുന്നുവോ?

ഉത്തരം:   അതെ, നല്‍കുന്നുണ്ട്‌. യേശു ഇപ്രകാരം പറയുകയുണ്ടായി; "അങ്ങനെ നിങ്ങള്‍ ഇതൊക്കെയും കാണുമ്പോള്‍ അവന്‍ അടുക്കല്‍ വാതില്‍ക്കല്‍ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊള്‍വിൻ." മത്തായി. 24:33. കര്‍ത്താവു തന്‍റെ സ്വര്‍ഗ്ഗാരോഹണം മുതല്‍ വീണ്ടും വരവു വരെ സംഭവിക്കേണ്ട അടയാളങ്ങള്‍ നല്‍കിയിട്ടുണ്ട്‌. അവ ചുവടെ ചേര്‍ത്തിരിക്കുന്നു. ഇവ ശ്രദ്ധയോടെ പഠിക്കുക.

A. യെരുശലേമിന്‍റെ നാശം
പ്രവചനം:- "ഇടിഞ്ഞു പോകാതെ കല്ലിന്‍മേല്‍ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അന്നു യഹൂദ്യയിലുള്ളവര്‍ മലകളിലേക്കു ഓടിപ്പോകട്ടെ." മത്തായി. 24:2, 16.
നിറവേറൽ: റ്റൈറ്റസ്‌ എന്ന റോമന്‍ സൈന്യാധിപന്‍റെ നേതൃത്വത്തില്‍ എ. ഡി. 70-ല്‍ യെരുശലേം നശിപ്പിക്കപ്പെടുകയുണ്ടായി.

B. വലിയ പീഡനം അഥവാ ദുരിതം ഉണ്ടാകും.
പ്രവചനം:- "ലോകാരംഭം മുതല്‍ ഇന്നുവരേയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേല്‍ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നുണ്ടാകും." മത്തായി. 24:21.
നിറവേറൽ: വിശ്വാസത്യാഗം സംഭവിച്ച സഭയുടെ പ്രേരണയാല്‍ ദൈര്‍ഘ്യമേറിയ അന്ധകാരയുഗകാലഘട്ടത്തില്‍ നടന്ന വലിയ കഷ്ടതയെയാണ്‌ പ്രവചനം പ്രധാനമായും ഇവിടെ ചൂണ്ടിക്കാണിക്കുന്നത്‌. ഇത്‌ 1000-ല്‍ അധികം വര്‍ഷം നീണ്ടു നിന്നു. ഈ ഭയങ്കരമായ പീഡനസമയത്ത്‌ 5 കോടി ക്രൈസ്തവര്‍ വിശ്വാസത്തിന്‍റെ പേരില്‍ കൊല്ലപ്പെട്ടു. ലോകത്തില്‍ വച്ച്‌ മറ്റ്‌ ഏതു പ്രസ്ഥാനത്തേക്കാള്‍ അധികം നിരപരാധികളുടെ രക്തം ചിന്തിയത്‌ ഈ വിശ്വാസത്യാഗം സംഭവിച്ച സഭയാണെന്ന് ഒരു എഴുത്തുകാരന്‍ പറയുകയുണ്ടായി." W.E.H. Lecky, History of the Rise and Influence of the Spirit of Rationalism in Europe, (Reprint; New York: Braziller, 1955) Vol. 2, pp. 40-45.

C. സൂര്യന്‍ ഇരുണ്ടുപോയി.
പ്രവചനം: "ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന്‍ ഇരുണ്ടുപോകും." മത്തായി. 24:29.
നിറവേറൽ: ഈ പ്രവചനം 1780 മെയ്‌ 19-ന്‌ പകല്‍ സമയം ഉണ്ടായ വലിയ അന്ധകാരത്തോടെ നിവൃത്തിയായി. ഇത്‌ ഒരു ഗ്രഹണമല്ലായിരുന്നു. തിമത്തി ട്വൈറ്റ്‌ ഇപ്രകാരം പ്രസ്താവിക്കയുണ്ടായി, "1780 മെയ്‌ 19 അസാധാരണമായ ഒരു ദിവസമായിരുന്നു. പല ഭവനങ്ങളിലും മെഴുകുതിരി കത്തിച്ചിരുന്നു. പക്ഷികള്‍ മൌനമായിരിക്കയും അപ്രത്യക്ഷമാവുകയും ചെയ്തു. പക്ഷികള്‍ അതിന്‍റെ കൂടുകളില്‍ അണഞ്ഞു". ന്യായവിധിയുടെ നാളുകള്‍ അടുത്തിരിക്കുന്നു എന്നു പൊതുവെ അഭിപ്രായപ്പെട്ടു." Quoted in Connecticut Historical Collections, compiled by John Warner Barber (2nd ed.; New Haven: Durrie & Peck and J.W. Barber, 1836) p. 403.

D. ചന്ദ്രന്‍ രക്തതുല്യമായിത്തീര്‍ന്നു.
പ്രവചനം: "യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരും മുമ്പെ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും." യോവേൽ. 2:31.
നിറവേറൽ: 1780 മെയ്‌ 19 രാത്രിയില്‍ ചന്ദ്രന്‍ രക്തം പോലെ ചുവന്നു. മിലോബോസ്റ്റിക്ക്‌ Stone's History of Massachusetts എന്ന പുസ്തകത്തില്‍ പറയുന്നത്‌ "ചന്ദ്രന്‍ പൂര്‍ണ്ണരൂപത്തില്‍ രക്തം പോലെ ചുവന്നു" എന്നാണ്‌.

E. നക്ഷത്രങ്ങള്‍ ആകാശത്തു നിന്നും വീണു.
പ്രവചനം: നക്ഷത്രങ്ങള്‍ ആകാശത്തു നിന്നും വീഴും. മത്തായി. 24:29.
നിറവേറൽ: 1833 നവംബര്‍ 13-നു രാത്രിയില്‍ നക്ഷത്രവര്‍ഷം ഉണ്ടായി ആ രാത്രിയില്‍ തെരുവീഥിയില്‍ നിന്നുകൊണ്ട്‌ ഒരു പത്രം വായിക്കുവാന്‍ മതിയായ വെളിച്ചം ഉണ്ടായിരുന്നു. ഒരു എഴുത്തുകാരന്‍ പറയുന്നത്‌ ഏകദേശം നാലു മണിക്കൂര്‍ ആകാശം ജ്വലിച്ചു പ്രകാശിച്ചു എന്നാണ്‌. ലോകത്തിന്‍റെ അവസാനം വന്നെത്തിയിരിക്കുന്നു എന്നു ജനം ചിന്തിച്ചു. ഇതു നോക്കുക അത്‌ കണ്ണഞ്ചിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു. ക്രിസ്തുവിന്‍റെ വരവിന്‍റെ അടയാളമായിരുന്നു അത്‌.

*Peter A. Millman, "The Falling of the Stars," The Telescope, 7 (May-June, 1940) 57.

F. യേശു മേഘാരൂഢനായി വരുന്നു.
പ്രവചനം: "അപ്പോള്‍ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലപിച്ചും കൊണ്ടു മനുഷ്യപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്‍മേല്‍ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും." മത്തായി. 24:30.

നിറവേറൽ: അടുത്തസംഭവം ഇതാണ്‌. നിങ്ങള്‍ ഒരുങ്ങീട്ടുണ്ടോ?

ഉത്തരം:   അതെ, നല്‍കുന്നുണ്ട്‌. യേശു ഇപ്രകാരം പറയുകയുണ്ടായി; "അങ്ങനെ നിങ്ങള്‍ ഇതൊക്കെയും കാണുമ്പോള്‍ അവന്‍ അടുക്കല്‍ വാതില്‍ക്കല്‍ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊള്‍വിൻ." മത്തായി. 24:33. കര്‍ത്താവു തന്‍റെ സ്വര്‍ഗ്ഗാരോഹണം മുതല്‍ വീണ്ടും വരവു വരെ സംഭവിക്കേണ്ട അടയാളങ്ങള്‍ നല്‍കിയിട്ടുണ്ട്‌. അവ ചുവടെ ചേര്‍ത്തിരിക്കുന്നു. ഇവ ശ്രദ്ധയോടെ പഠിക്കുക.

A. യെരുശലേമിന്‍റെ നാശം
പ്രവചനം:- "ഇടിഞ്ഞു പോകാതെ കല്ലിന്‍മേല്‍ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അന്നു യഹൂദ്യയിലുള്ളവര്‍ മലകളിലേക്കു ഓടിപ്പോകട്ടെ." മത്തായി. 24:2, 16.
നിറവേറൽ: റ്റൈറ്റസ്‌ എന്ന റോമന്‍ സൈന്യാധിപന്‍റെ നേതൃത്വത്തില്‍ എ. ഡി. 70-ല്‍ യെരുശലേം നശിപ്പിക്കപ്പെടുകയുണ്ടായി.

B. വലിയ പീഡനം അഥവാ ദുരിതം ഉണ്ടാകും.
പ്രവചനം:- "ലോകാരംഭം മുതല്‍ ഇന്നുവരേയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേല്‍ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നുണ്ടാകും." മത്തായി. 24:21.
നിറവേറൽ: വിശ്വാസത്യാഗം സംഭവിച്ച സഭയുടെ പ്രേരണയാല്‍ ദൈര്‍ഘ്യമേറിയ അന്ധകാരയുഗകാലഘട്ടത്തില്‍ നടന്ന വലിയ കഷ്ടതയെയാണ്‌ പ്രവചനം പ്രധാനമായും ഇവിടെ ചൂണ്ടിക്കാണിക്കുന്നത്‌. ഇത്‌ 1000-ല്‍ അധികം വര്‍ഷം നീണ്ടു നിന്നു. ഈ ഭയങ്കരമായ പീഡനസമയത്ത്‌ 5 കോടി ക്രൈസ്തവര്‍ വിശ്വാസത്തിന്‍റെ പേരില്‍ കൊല്ലപ്പെട്ടു. ലോകത്തില്‍ വച്ച്‌ മറ്റ്‌ ഏതു പ്രസ്ഥാനത്തേക്കാള്‍ അധികം നിരപരാധികളുടെ രക്തം ചിന്തിയത്‌ ഈ വിശ്വാസത്യാഗം സംഭവിച്ച സഭയാണെന്ന് ഒരു എഴുത്തുകാരന്‍ പറയുകയുണ്ടായി." W.E.H. Lecky, History of the Rise and Influence of the Spirit of Rationalism in Europe, (Reprint; New York: Braziller, 1955) Vol. 2, pp. 40-45.

C. സൂര്യന്‍ ഇരുണ്ടുപോയി.
പ്രവചനം: "ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന്‍ ഇരുണ്ടുപോകും." മത്തായി. 24:29.
നിറവേറൽ: ഈ പ്രവചനം 1780 മെയ്‌ 19-ന്‌ പകല്‍ സമയം ഉണ്ടായ വലിയ അന്ധകാരത്തോടെ നിവൃത്തിയായി. ഇത്‌ ഒരു ഗ്രഹണമല്ലായിരുന്നു. തിമത്തി ട്വൈറ്റ്‌ ഇപ്രകാരം പ്രസ്താവിക്കയുണ്ടായി, "1780 മെയ്‌ 19 അസാധാരണമായ ഒരു ദിവസമായിരുന്നു. പല ഭവനങ്ങളിലും മെഴുകുതിരി കത്തിച്ചിരുന്നു. പക്ഷികള്‍ മൌനമായിരിക്കയും അപ്രത്യക്ഷമാവുകയും ചെയ്തു. പക്ഷികള്‍ അതിന്‍റെ കൂടുകളില്‍ അണഞ്ഞു". ന്യായവിധിയുടെ നാളുകള്‍ അടുത്തിരിക്കുന്നു എന്നു പൊതുവെ അഭിപ്രായപ്പെട്ടു." Quoted in Connecticut Historical Collections, compiled by John Warner Barber (2nd ed.; New Haven: Durrie & Peck and J.W. Barber, 1836) p. 403.

D. ചന്ദ്രന്‍ രക്തതുല്യമായിത്തീര്‍ന്നു.
പ്രവചനം: "യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരും മുമ്പെ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും." യോവേൽ. 2:31.
നിറവേറൽ: 1780 മെയ്‌ 19 രാത്രിയില്‍ ചന്ദ്രന്‍ രക്തം പോലെ ചുവന്നു. മിലോബോസ്റ്റിക്ക്‌ Stone's History of Massachusetts എന്ന പുസ്തകത്തില്‍ പറയുന്നത്‌ "ചന്ദ്രന്‍ പൂര്‍ണ്ണരൂപത്തില്‍ രക്തം പോലെ ചുവന്നു" എന്നാണ്‌.

E. നക്ഷത്രങ്ങള്‍ ആകാശത്തു നിന്നും വീണു.
പ്രവചനം: നക്ഷത്രങ്ങള്‍ ആകാശത്തു നിന്നും വീഴും. മത്തായി. 24:29.
നിറവേറൽ: 1833 നവംബര്‍ 13-നു രാത്രിയില്‍ നക്ഷത്രവര്‍ഷം ഉണ്ടായി ആ രാത്രിയില്‍ തെരുവീഥിയില്‍ നിന്നുകൊണ്ട്‌ ഒരു പത്രം വായിക്കുവാന്‍ മതിയായ വെളിച്ചം ഉണ്ടായിരുന്നു. ഒരു എഴുത്തുകാരന്‍ പറയുന്നത്‌ ഏകദേശം നാലു മണിക്കൂര്‍ ആകാശം ജ്വലിച്ചു പ്രകാശിച്ചു എന്നാണ്‌. ലോകത്തിന്‍റെ അവസാനം വന്നെത്തിയിരിക്കുന്നു എന്നു ജനം ചിന്തിച്ചു. ഇതു നോക്കുക അത്‌ കണ്ണഞ്ചിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു. ക്രിസ്തുവിന്‍റെ വരവിന്‍റെ അടയാളമായിരുന്നു അത്‌.

*Peter A. Millman, "The Falling of the Stars," The Telescope, 7 (May-June, 1940) 57.

F. യേശു മേഘാരൂഢനായി വരുന്നു.
പ്രവചനം: "അപ്പോള്‍ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലപിച്ചും കൊണ്ടു മനുഷ്യപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്‍മേല്‍ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും." മത്തായി. 24:30.

നിറവേറൽ: അടുത്തസംഭവം ഇതാണ്‌. നിങ്ങള്‍ ഒരുങ്ങീട്ടുണ്ടോ?

മുതലാളിമാരും തൊഴിലാളികളും തമ്മിലുള്ള കലഹം യേശുവിന്‍റെ വീണ്ടും വരവിന്‍റെ അടയാളമാണ്.
മുതലാളിമാരും തൊഴിലാളികളും തമ്മിലുള്ള കലഹം യേശുവിന്‍റെ വീണ്ടും വരവിന്‍റെ അടയാളമാണ്.

10. ഈ ഭൂമിയുടെ അവസാന നാളുകളില്‍ ആണ്‌ നാം ജീവിക്കുന്നത് എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? അവസാനകാലത്തിലെ ലോകത്തെക്കുറിച്ചും അതിലെ ജനതയെക്കുറിച്ചും ബൈബിള്‍ വളരെ വ്യക്തമായി പ്രസ്താവിക്കുന്നുണ്ടോ?

ഉത്തരം:   അതെ, തീര്‍ച്ചയായും പ്രസ്താവിക്കുന്നുണ്ട്‌. താഴെപ്പറഞ്ഞിരിക്കുന്ന അന്ത്യകാലത്തെ സവിശേഷമായ അടയാളങ്ങളെക്കുറിച്ചു മനസ്സിലാക്കുക. നിങ്ങള്‍ വിസ്മയിക്കും. ഇത് ഏതാനും ചിലതു മാത്രം. നാം ലോകചരിത്രത്തിന്‍റെ അന്ത്യനാളുകളിലാണ്‌ ജീവിച്ചിരിക്കുന്നത്‌ എന്ന്‌ സ്പഷ്ടമായ അടയാളങ്ങള്‍ കാണിച്ചു തരുന്നു.

A. മുതലാളിമാരും തൊഴില്‍ തര്‍ക്കങ്ങളും
"നിങ്ങളുടെ നിലങ്ങളെ കൊയ്തവരുടെ കൂലി നിങ്ങള്‍ പിടിച്ചുവല്ലോ. അതു നിങ്ങളുടെ അടുക്കല്‍ നിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ ചെവിയില്‍ എത്തിയിരിക്കുന്നു". "ദീര്‍ഘക്ഷമയോടിരിപ്പിൻ, കര്‍ത്താവിന്‍റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു." യാക്കോബ്‌. 5:4, 8.

അന്ത്യകാലത്ത്‌ മുതലാളിയും തൊഴിലാളിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും എന്നു പ്രവചിച്ചിരുന്നു. പത്രം നോക്കുക, നിറവേറല്‍ കാണാന്‍ കഴിയും.

B. യുദ്ധങ്ങളും കലഹങ്ങളും
"നിങ്ങള്‍ യുദ്ധങ്ങളേയും കലഹങ്ങളേയും കുറിച്ചു കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പോകരുത്‌. അത്‌ ആദ്യം സംഭവിക്കേണ്ടതു തന്നെ." ലൂക്കൊസ്‌. 21:9.

യുദ്ധങ്ങളും ആഭ്യന്തര ദുരിതങ്ങളും മുഖേന ലോകമെമ്പാടും ഉള്ള ആയിരക്കണക്കിനു ജനങ്ങള്‍ ദുരിതമനുഭവിക്കുന്നു. യുദ്ധം മുഖാന്തരം ഉണ്ടാകുന്ന വേദനയ്ക്കും നാശനഷ്ടങ്ങള്‍ക്കും അറുതിവരുത്തുവാന്‍ യേശുവിന്‍റെ പെട്ടെന്നുള്ള വരവിനു മാത്രമേ കഴിയൂ.

C. പ്രക്ഷുബ്ധതകളും, ഭയവും വിപ്ലവങ്ങളും
"കടലിന്റേയും ഓളത്തിന്റേയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികള്‍ക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും. ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകുന്നതിനാല്‍ ഭൂലോകത്തിന്നു എന്തു ഭവിക്കുവാന്‍ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാര്‍ത്തും കൊണ്ടു മനുഷ്യര്‍ നിര്‍ജ്ജീവന്‍മാര്‍ ആകും. ലൂക്കൊസ്‌. 21:25, 26.

വര്‍ത്തമാനകാലത്തിലെ ഒരു പത്രത്തിലെ പത്രാധിപലേഖനം പോലെ ഈ വിചിത്രമായ കോലാഹലങ്ങള്‍ ഇന്നത്തെ ലോകത്തിന്‍റെ പൂര്‍ണ്ണമായ ഒരു ചിത്രമാണ്‌ നമുക്കു നല്‍കുന്നത്‌. അതിന് ഒരു കാരണമുണ്ട്‌. ഈ ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും അവസാന നാളുകളില്‍ ജീവിച്ചിരിക്കുന്ന ജനമാണ്‌ നാം. ഈ ലോകത്തിന്‍റെ ഇപ്പോഴത്തെ പ്രക്ഷുബ്ധാവസ്ഥ നമ്മെ ഒരു തരത്തിലും നടുക്കം കൊള്ളിക്കരുത്‌. ക്രിസ്തു ഇതിനെക്കുറിച്ചു മുന്‍ കൂട്ടി അറിയിച്ചിട്ടുണ്ട്‌. അവന്‍റെ വരവ്‌ വളരെ അടുത്തായിരിക്കുന്നു എന്നുള്ളത്‌ നമ്മെ ബോദ്ധ്യപ്പെടുത്തേണ്ടതാണ്‌.

D. ജ്ഞാന വര്‍ദ്ധനവ്‌
"അന്ത്യകാലം......ജ്ഞാനം വര്‍ദ്ധിക്കുകയും ചെയ്യും." ദാനിയേല്‍. 12:4.

ഇന്നത്തെ വിവര സാങ്കേതിക യുഗം ഇതിന്‍റെ സ്പഷ്ടമായ തെളിവാണ്‌. ഈ അടയാളം നിറവേറിയിരിക്കുന്നതായി ഏതു നാസ്തിക മനസ്സും നിശ്ചയമായും അംഗീകരിക്കേണ്ടതാണ്‌. അറിവിന്‍റെ കടന്നുകയറ്റം എല്ല ദിശകളിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന്‍റെ മൊത്തം അറിവിന്‍റെ 80% കഴിഞ്ഞ ദശകത്തിലാണ്‌ ഉണ്ടായതെന്നു പറയപ്പെടുന്നു. അതുപോലെ ഇതു വരെ ഉണ്ടായിട്ടുള്ളതില്‍ 90% ശാസ്ത്രജ്ഞന്‍മാര്‍ ഇപ്പോള്‍ ആണ്‌ ഉള്ളത്‌.

E. പരിഹാസികളും മതാധിഷ്ടിതന്‍മാരായ നാസ്തികരും ബൈബിള്‍ സത്യങ്ങളില്‍ നിന്ന് പിന്തിരിയുന്നതാണ്‌.
"പരിഹാസികള്‍ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാല്‍ അറിഞ്ഞുകൊള്‍വിൻ." 2 പത്രൊസ്‌. 3:4. " അവര്‍ പത്ഥ്യോപദേശം പൊറുക്കാതെ....സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേള്‍പ്പാന്‍ തിരികയും ചെയ്യുന്ന കാലം വരും." 2 തിമൊഥെയൊസ്‌. 4:3, 4.

ഈ പ്രവചനം നിവൃത്തിയായി. പരിഹാസികളെ കണ്ടുപിടിക്കാന്‍ ഇന്നു യാതൊരു പ്രയാസവുമില്ല. മതനേതാക്കന്‍മാര്‍ പലരും സൃഷ്ടിപ്പിനെക്കുറിച്ചുള്ള വേദപുസ്തക പഠനങ്ങൾ, ജലപ്രളയം, ക്രിസ്തുവിന്‍റെ ദിവ്യത്വം, ക്രിസ്തുവിന്‍റെ വീണ്ടും വരവ്‌ തുടങ്ങി പല വേദപുസ്തക സത്യങ്ങളും ഇന്നു നിഷേധിക്കുകയാണ്‌. ഇന്നു പല മതപരമായ മണ്ഡലങ്ങളിലും ബൈബിളിനു പകരം മതശാസ്ത്ര പഠനത്തിനും കപട ബുദ്ധിയ്ക്കും ആണ്‌ സ്ഥാനം. വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന സ്പഷ്ടമായ സത്യങ്ങള്‍ക്കു പകരം പരിണാമസിദ്ധാന്തം പോലുള്ള മനുഷ്യനിര്‍മ്മിതമായ വ്യാജമായ കാര്യങ്ങള്‍ പഠിക്കാന്‍ ലൌകീകരായ അദ്ധ്യാപകര്‍ നമ്മുടെ യുവജനങ്ങളെ പ്രേരിപ്പിക്കുന്നു. അമേരിക്കയിലെ വൈദീക വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഈ അടുത്തകാലത്തു നടത്തിയ വോട്ടെടുപ്പില്‍ വെറും 2% പേര്‍ മാത്രമേ ക്രിസ്തുവിന്‍റെ അക്ഷരീക വീണ്ടും വരവില്‍ വിശ്വസിക്കുന്നുള്ളൂ എന്നു കണ്ടെത്തുകയുണ്ടായി.

F. സദാചാര അധഃപതനം ആത്മീയതയുടെ വ്യതിയാനമാണ്.
"അന്ത്യകാലത്തു മനുഷ്യര്‍ സ്വസ്നേഹികളും.....നന്ദികെട്ടവരും.... സല്‍ഗുണദ്വേഷികളും.... ദൈവപ്രീയമില്ലതെ ഭോഗപ്രീയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്‍റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും." 2 തിമൊഥെയൊസ്‌. 3:1-5.

അമേരിക്ക വമ്പിച്ച പ്രതിസന്ധിയുടെ മദ്ധ്യത്തിലാണ്‌. ജീവിതത്തിന്‍റെ എല്ലാ തുറകളിലും ഉള്ളവര്‍ ഇതാണ് പറയുന്നത്‌. മനുഷ്യന്‍റെ പ്രശ്നപരിഹാരത്തിന്നു ആത്മഹത്യ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. വിവാഹ മോചനത്തിന്‍റെ അനുപാതം അനിയന്ത്രിതമായി വര്‍ദ്ധിച്ചിരിക്കുന്നു. രണ്ടില്‍ ഒരു വിവാഹം കോടതിയില്‍ വിവാഹമോചനം നേടുന്നു. ഇന്നത്തെ ആധുനിക അസാന്‍മാര്‍ഗ്ഗിക തലമുറയുടെ അനിയന്ത്രിതമായ ലൈംഗികതയും അശുദ്ധിയും നിമിത്തം സഭയില്‍ അംഗസംഖ്യ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആത്മീയമായി അധഃപ്പതിക്കുന്നു. ഇത് ദൈവവചനത്തിന്‍റെ സ്പഷ്ടമായ നിറവേറലാണ്‌. ഒരു ശരിയായ ഞെട്ടലിനുവേണ്ടി 2 തിമൊഥെയൊസ്‌. 3:1-5 വരെ പറയുന്ന അന്ത്യകാല പാപങ്ങള്‍ ഞായറാഴ്ച ദിവസങ്ങളില്‍ ലഭിക്കുന്ന പത്രങ്ങളില്‍ വിഷയീഭവിച്ചിരിക്കുന്നത്‌ നോക്കുക. ഇന്നു ലോകത്തെ മുക്കിത്താഴ്ത്താന്‍ ശ്രമിക്കുന്ന തിന്‍മയുടെ ജലപ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ ക്രിസ്തുവിന്‍റെ വീണ്ടും വരവിനു മാത്രമേ കഴിയൂ.

G. ഇന്ദ്രിയ സുഖത്തോടുള്ള ഭ്രമം.
"അന്ത്യകാലത്ത്‌ മനുഷ്യര്‍....... ദൈവ പ്രീയമില്ലാതെ ഭോഗപ്രീയരായി ഭക്തിയുടെ വേഷം ധരിച്ച്‌ അതിന്‍റെ ശക്തി ത്യജിക്കുന്നവരായിരിക്കും." 2 തിമൊഥെയൊസ്‌. 3:1-4.

ഈ ലോകം ഇന്നു ഇന്ദ്രിയസുഖത്തില്‍ ഭ്രമിച്ചിരിക്കുന്നു. വലിയ പട്ടണങ്ങളില്‍ പാര്‍ക്കുന്നവരില്‍ ഒരു ചെറിയ ശതമാനം ആള്‍ക്കാര്‍ മാത്രമേ മുടങ്ങാതെ സഭാരാധനയ്ക്കു സംബന്ധിക്കുന്നുള്ളു. എന്നാല്‍ ഇന്ദ്രിയസുഖം തേടി പതിനായിരങ്ങള്‍ അങ്ങനെയുള്ള സങ്കേതങ്ങളിലേക്ക്‌ പോകുന്നു. ഓരോ വര്‍ഷവും അമേരിക്ക കോടിക്കണക്കിനു രൂപ ലൌകീകസുഖത്തിനു വേണ്ടി ചെലവിടുന്നു. എന്നാല്‍ ദൈവ വേലയ്ക്കു വേണ്ടി നാമമാത്രമായി ചെലവിടുന്നു. ഭോഗപ്രീയരായ ലക്കുകെട്ട ജനം കോടിക്കണക്കിന്‌ മണിക്കുറുകള്‍ ടി വി യുടെ മുമ്പാകെ ചെലവിടുന്നു. ഇതു 2 തിമൊഥെയൊസ്‌. 3:4-ന്‍റെ നിവൃത്തിയാണ്‌.

H. നിയമലംഘനവും രക്തച്ചൊരിച്ചിലും ഭീകരതയും വര്‍ദ്ധിക്കുന്നു.
"അധര്‍മ്മം പെരുകുന്നതു കൊണ്ട്‌ അനേകരുടെ സ്നേഹം തണുത്തുപോകും" മത്തയി. 24:12. "ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും കൊണ്ടു മേല്‌ക്കുമേല്‍ ദോഷത്തിന്നു മുതിര്‍ന്നു വരും." 2 തിമൊഥെയൊസ്‌. 3:13. "ദേശം രക്തപാതകം കൊണ്ടും നഗരം സാഹസം കൊണ്ടും നിറഞ്ഞിരിക്കുന്നു." യെഹെസ്കേൽ. 7:23.

ഈ അടയാളം നിറവേറി എന്നുള്ളതിന്‍റെ പ്രത്യക്ഷമായ തെളിവാണ് ഇത്‌. ഭീതി ഉളവാക്കുന്ന വിധത്തില്‍ നിയമലംഘനവും കുറ്റവാസനയും വളരെ വേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇരുട്ടിക്കഴിഞ്ഞാല്‍ പല പട്ടണങ്ങളിലും പാര്‍ക്കുന്നവര്‍ കോളിംഗ്‌ ബെല്ലിന്‍റെ ശബ്ദം കേട്ടാലും കതകു തുറക്കുകയില്ല. കുറ്റവാസന ഒരു നിയന്ത്രണവും ഇല്ലാതെ വര്‍ദ്ധിക്കുന്നതു കൊണ്ട്‌ ബുദ്ധിശാലികളായ പല രാജ്യതന്ത്രജ്ഞരും നാഗരികതയുടെ നിലനില്‍പിനേക്കുറിച്ചു ഉല്‍ക്കണ്ഠാകുലരാണ്‌.

I. വിനാശകരമായ ഭൂകമ്പങ്ങളും കൊടുംകാറ്റും ക്ഷാമവും
"വലിയ ഭൂകമ്പവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും." ലൂക്കൊസ്‌. 21:11.

ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റ്‌, വെള്ളപ്പൊക്കം മുതലായവയുടെ എണ്ണം മുന്‍പുണ്ടായിട്ടില്ലാത്ത വിധത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ലോകത്തിലെ മൂന്നിലൊന്നു ജനം ദാരിദ്ര്യത്തില്‍ കഴിയുന്നു. വിശപ്പു കൊണ്ട്‌ ആയിരക്കണക്കിന്‌ ആളുകള്‍ ദിവസവും മരിച്ചുകൊണ്ടിരിക്കുന്നു. നാം ലോകത്തിന്‍റെ അവസാനനാളുകളിലാണ്‌ ജീവിച്ചിരിക്കുന്നത്‌ എന്നുള്ളതിന്‍റെ തെളിവാണ്‌ ഇത്‌.

J. ഈ അവസാന നാളുകളില്‍ ജീവിച്ചിരിക്കുന്നവര്‍ക്കുള്ള പ്രത്യേക സന്ദേശം
"രാജ്യത്തിന്‍റെ ഈ സുവിശേഷം സകലജാതികള്‍ക്കും സാക്ഷ്യമായി ഭൂലോകത്തിലൊക്കെയും പ്രസംഗിക്കപ്പെടും. അപ്പോള്‍ അവസാനം വരും." മത്തായി. 24:14.

യേശുക്രിസ്തുവിന്‍റെ വീണ്ടും വരവിനേക്കുറിച്ചുള്ള അതിമഹത്തായ അന്ത്യകാല മുന്നറിയിപ്പിന്‍ ദൂത്‌ ഇന്ന് 900 ഭാഷകളിലും പ്രാദേശിക ഭാഷകളിലും അറിയിച്ചുകൊണ്ടിരിക്കയാണ്‌. ലോകത്തിന്‍റെ ജനസംഖ്യയില്‍ 95% പേര്‍ക്ക്‌ ഈ ദൂത്‌ കേള്‍ക്കാന്‍ സാധിക്കും. യേശുവിന്‍റെ രണ്ടാം വരവിനു തൊട്ടുമുന്‍പ്‌ തന്നേ ലോകത്തിലെ ഓരോ വ്യക്തിയോടും മുന്നറിയിപ്പിന്‍ ദൂത്‌ അറിയിക്കുന്നതാണ്‌. ഈ ദൂത്‌ അവഗണിക്കുന്നവര്‍ മാത്രമേ നഷ്ടപ്പെടുകയുള്ളു.

K. പ്രേതാത്മവാദത്തോടുള്ള ആഭിമുഖ്യം
"എന്നാല്‍ ഭാവികാലത്തു ചിലര്‍ വ്യാജാത്മാക്കളേയും ഭൂതങ്ങളുടെ ഉപദേശങ്ങളേയും ആശ്രയിച്ചു ഭോഷ്ക്‌ പറയുന്നവരുടെ കപടത്താല്‍ വിശ്വാസം ത്യജിക്കും" 1 തിമൊഥെയൊസ്‌. 4:1. "അവ....... ഭൂതാത്മാക്കള്‍ തന്നെ." വെളിപ്പാട്‌.16:14.

രാഷ്ട്രത്തലവന്‍മാരുള്‍പ്പെടെ ധാരാളം വ്യക്തികള്‍ ഇന്ന് മനഃശാസ്ത്രവിദഗ്ദ്ധരുടേയും പ്രേതാത്മവാദക്കാരുടേയും അടുക്കല്‍ ചെന്നു ഉപദേശം തേടുന്നു. പ്രേതാത്മവാദവും വ്യാജോപദേശമായ ആത്മാവിന്‍റെ അമര്‍ത്യതയും ചേര്‍ന്നു ഇന്നു സഭകളെ ആക്രമിക്കുന്നു. മരിച്ചവര്‍ മരിച്ചവര്‍ തന്നെയാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. (ഈ വിഷയത്തെക്കുറിച്ചു മനസ്സിലാക്കാന്‍ പഠനസഹായി 10 പരിശോധിക്കുക.).

സമയത്തിന്‍റെ അന്ത്യനിമിഷത്തിലാണ്‌ നാം ജീവിക്കുന്നത്‌.
സമയത്തിന്‍റെ അന്ത്യനിമിഷത്തിലാണ്‌ നാം ജീവിക്കുന്നത്‌.

11. കര്‍ത്താവിന്‍റെ വീണ്ടും വരവ്‌ എത്രമാത്രം അരികെയാണ്‌?

"അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ. അതിന്‍റെ കൊമ്പ്‌ ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങള്‍ ഇതു ഒക്കെയും കാണുമ്പോള്‍ അവന്‍ അടുക്കല്‍ വാതില്‌ക്കല്‍ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊള്‍വിൻ. ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു." മത്തായി. 24:32-34.

ഉത്തരം:   ഈ വിഷയത്തില്‍ ബൈബിള്‍ വളരെ നിശ്ചയത്തോടും വ്യക്തമായിട്ടും സംസാരിക്കുന്നു. മിക്കവാറും എല്ലാ അടയാളങ്ങളും നിറവേറുകയുണ്ടായി. ക്രിസ്തുവിന്‍റെ വരവിന്‍റെ കൃത്യമായ ദിവസവും മണിക്കൂറും നമുക്ക്‌ അറിയില്ല. (മത്തായി. 24:36)എന്നാല്‍ യേശുവിന്‍റെ വീണ്ടും വരവ്‌ നമ്മുടെ കാലത്തു തന്നെ നടക്കും എന്നു നമുക്കു ദൃഢമായി വിശ്വസിക്കാം. കാര്യങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍ത്തു തന്‍റെ വേല വെട്ടിച്ചുരുക്കും എന്നു ദൈവം നമ്മോടു വാഗ്ദത്തം ചെയ്യുന്നു." (റോമർ. 9:28) എത്രയും പെട്ടെന്ന് ഈ ഭൂമിയിലേക്ക്‌ വന്നു ക്രിസ്തു തന്‍റെ ജനത്തെ ചേര്‍ക്കുന്നതാണ്‌. നിങ്ങള്‍ ഒരുങ്ങീട്ടുണ്ടോ?

പ്രേതാത്മവാദക്കാരുടെ അറകളില്‍ യേശു ആയിട്ട്‌ ആള്‍മാറാട്ടം നടത്തുന്നത്‌ പിശാചിന്‍റെ ഭൂതാത്മാക്കളാണ്‌.
പ്രേതാത്മവാദക്കാരുടെ അറകളില്‍ യേശു ആയിട്ട്‌ ആള്‍മാറാട്ടം നടത്തുന്നത്‌ പിശാചിന്‍റെ ഭൂതാത്മാക്കളാണ്‌.

12. ക്രിസ്തുവിന്‍റെ വീണ്ടും വരവിനേക്കുറിച്ചു സാത്താന്‍ പല വ്യാജപ്രസ്താവനകള്‍ നടത്തുന്നു. അതുപോലെ വ്യാജമായ അടയാളങ്ങള്‍ ലക്ഷക്കണക്കിനു ജനങ്ങളെ വഞ്ചിക്കുന്നതാണ്‌. ഞാന്‍ വഞ്ചിക്കപ്പെടുകയില്ല എന്നു എനിക്ക്‌ എങ്ങനെ തീര്‍ച്ചപ്പെടുത്താം?"ഇവ.....അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കള്‍ തന്നേ." വെളിപ്പാട്‌. 16:14. "കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്‍മാരും എഴുന്നേറ്റു കഴിയുമെങ്കില്‍ വൃതന്‍മാരേയും തറപറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും." മത്തായി. 24:24. "ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിന്‍ അവര്‍ ഈ വാക്കു പോലെ പറയുന്നില്ല എങ്കില്‍ അവര്‍ക്കു അരുണോദയം ഉണ്ടാകയില്ല." യെശയ്യാവ്‌. 8:20.

ഉത്തരം:   വീണ്ടുംവരവിനെക്കുറിച്ചു സാത്താന്‍ പല തെറ്റായ ഉപദേശങ്ങളും കണ്ടുപിടിച്ചിട്ടുണ്ട്‌. അതുപോലെ ക്രിസ്തു വന്നു എന്നും, അഥവാ ബൈബിളില്‍ പറയുന്ന വിധത്തിൽ അല്ല അവന്‍ വരുന്നതെന്നും പറഞ്ഞ്‌ ആയിരക്കണക്കിന്‌ ജനങ്ങളെ വഞ്ചിക്കുന്നു.എന്നാല്‍ സാത്താന്‍റെ ഉപായത്തെക്കുറിച്ചു ക്രിസ്തു നമുക്കു മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നു. "ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിൻ." മത്തായി 24:4. സാത്താന്‍റെ പദ്ധതികളും നുണപ്രചരണങ്ങളും കര്‍ത്താവ്‌ തുറന്നു കാട്ടുന്നതിലൂടെ നമുക്കു വീണ്ടും മുന്നറിയിപ്പ്‌ നല്‍കുന്നു. അവന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌, ഓര്‍ത്തുകൊള്‍വിൻ, "ഞാന്‍ മുമ്പ്കൂട്ടി നിങ്ങളോട്‌ പറഞ്ഞിരിക്കുന്നു എന്നാണ്‌ മത്തായി. 24:25. ഉദാഹരണത്തിന്നു ക്രിസ്തു മരുഭൂമിയിലോ അഥവാ പ്രേതാത്മമാധ്യമങ്ങള്‍ ഒരുക്കുന്ന അറകളിലോ പ്രത്യക്ഷപ്പെടുകയില്ല എന്നു വളരെ വ്യക്തമായി അറിയിച്ചിരിക്കുന്നു. (വാക്യം. 26). ക്രിസ്തുവിന്‍റെ വീണ്ടും വരവിനെക്കുറിച്ചു ദൈവ വചനത്തില്‍ പറയുന്നത്‌ മനസ്സിലാക്കുകയണെങ്കില്‍ നാം വഞ്ചിക്കപ്പെടുവാന്‍ യാതൊരു പഴുതുമില്ല.

ശുദ്ധി പരിശോധന ഇപ്രകാരമായിരിക്കേണം : ഇതിനെക്കുറിച്ചു ബൈബിള്‍ എന്തു പഠിപ്പിക്കുന്നു. വീണ്ടും വരവിനെക്കുറിച്ചു ബൈബിളില്‍ നിന്നു മനസ്സിലാക്കുന്ന ജനത്തെ തെറ്റിക്കാന്‍ പിശാചിന്നു കഴികയില്ല. മറ്റുള്ള എല്ലാവരും വഞ്ചിക്കപ്പെടും.

ക്രിസ്തുവിനു വേണ്ടി സമയം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ തിരക്കു കാണിക്കരുത്.
ക്രിസ്തുവിനു വേണ്ടി സമയം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ തിരക്കു കാണിക്കരുത്.

13. യേശു വീണ്ടും വരുന്നതിന്‌ ഞാന്‍ ഒരുങ്ങിയിട്ടുണ്ട്‌ എന്ന്‌ എങ്ങനെ തീര്‍ച്ചപ്പെടുത്താം?

"എന്‍റെ അടുക്കൽ വരുന്നവനെ ഞാൻ ഒരു നാളും തള്ളിക്കളകയില്ല. യോഹന്നാൻ. 6:37. "അവനെ കൈക്കൊണ്ട്‌ അവന്‍റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കളാകുവാൻ അവൻ അധികാരം കൊടുത്തു." യോഹന്നാൻ. 1:12 "ഞാൻ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും" എബ്രായർ. 8:10. "നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നൽകുന്ന ദൈവത്തിനു സ്തോത്രം." 1 കൊരിന്ത്യർ. 15:57.

ഉത്തരം:   "ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു. (ഒരു വ്യക്തിയുടെ ഹൃദയത്തെയോ മനസ്സിനെയോ ആണ്‌ വാതിൽ സൂചിപ്പിക്കുന്നത്‌.) ആരെങ്കിലും എന്‍റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും." വെളിപ്പാട്‌. 3:20 എന്‍റെ ജീവിതത്തെ മാറ്റുന്നതിന് യേശു പരിശുദ്ധാത്മാവിലൂടെയും എന്‍റെ മനസ്സിലൂടെയും ഹൃദയത്തിലേക്ക് കടന്നു വരുന്നതിനു വേണ്ടി മുട്ടുകയും അപേക്ഷിക്കയും ചെയ്യുന്നു. യേശുവിനോടു എന്‍റെ ജീവിതത്തിലെ എല്ലാ കുറവുകളും തുറന്നു പറയുകയാണെങ്കിൽ അവൻ എന്‍റെ കഴിഞ്ഞകാല പാപങ്ങൾ എല്ലാം മായിച്ചു തരുന്നതാണ്‌ (റോമർ.3:25) അതുപോലെ ഒരു വിശുദ്ധജീവിതം നയിക്കുന്നതിന്‌ അവൻ ശക്തി തരുന്നതാണ്‌ (യോഹന്നാൻ. 1:12). യേശു എന്‍റെ ജീവിതത്തെ മാറ്റിയതുകൊണ്ട്‌ അവൻ തന്‍റെ നീതിയിൻ സ്വഭാവം സൗജന്യമായി എനിക്കു നൽകുന്നു. അതുകൊണ്ടു യാതൊരു ഭയവും കൂടാതെ ദൈവത്തിന്‍റെ മുമ്പാകെ നിൽക്കാൻ എനിക്കു കഴിയും. പിന്നീട്‌ അവന്‍റെ ഇഷ്ടം പ്രവർത്തിക്കുന്നത് എനിക്കു സന്തോഷമായിത്തീരുന്നു. ഇതു വളരെ എളുപ്പമായതുകൊണ്ട്‌ ഇതിന്‍റെ വിശ്വാസീയത പലരും സംശയിക്കുന്നു. എന്നാൽ ഇതു സത്യമാണ്‌. എന്‍റെ ജീവിതം കർത്താവിന്നു സമർപ്പിക്കുന്നതാണ്‌. എന്നിൽ അത്ഭുതം പ്രവർത്തിച്ച്‌ എന്‍റെ ജീവിതത്തെ മാറ്റുക എന്നുള്ളതാണ്‌ അവന്‍റെ ദൗത്യം. അതുപോലെ വീണ്ടും വരവിനു വേണ്ടി എന്നെ ഒരുക്കുക, ഇത്‌ സൗജന്യ ദാനമാണ്‌. ഞാൻ അതിനെ അംഗീകരിക്കേണ്ടതാണ്‌.

14. ഏതു വലിയ അപകടത്തെക്കുറിച്ചാണ്‌ യേശു നമുക്കു മുന്നറിയിപ്പ്‌ നൽകിയിരിക്കുന്നത്‌?

14. ഏതു വലിയ അപകടത്തെക്കുറിച്ചാണ്‌ യേശു നമുക്കു മുന്നറിയിപ്പ്‌ നൽകിയിരിക്കുന്നത്‌?

"അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട്‌ നിങ്ങളും ഒരുങ്ങിയിരിപ്പിൻ." മത്തായി. 24:44. നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ട്‌ ആ ദിവസം നിങ്ങൾക്ക് പെട്ടെന്ന് കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ." ലുക്കൊസ്‌. 21:34. "നോഹയുടെ കാലം പോലെ തന്നേ മനുഷ്യപുത്രന്‍റെ വരവും ആകും." മത്തായി. 24:37.

ഉത്തരം:   ഭൗതീക ജീവിതത്തിന്‍റെ കാര്യങ്ങൾ മാത്രം നോക്കുന്നതും പാപത്തിന്‍റെ ഉല്ലാസങ്ങളിൽ ഏർപ്പെട്ടു തിരക്കു കാണിക്കുന്നതും വലിയ അപകടമാണ്‌. നോഹയുടെ കാലത്തു സംഭവിച്ചതുപോലെ കർത്താവിന്‍റെ വരവിൽ ഒരുങ്ങാത്തവരെ കൈവിടുന്നതാണ്‌. അതു മുഖാന്തരം നാം പരിഭ്രമിക്കുകയും ഒരുങ്ങാത്തതുകൊണ്ടു നഷ്ടപ്പെടുകയും ചെയ്യാം. ലക്ഷക്കണക്കിനു ജനങ്ങളുടെ അവസ്ഥ ഇതായിരിക്കും. നിങ്ങളുടെ കാര്യം എങ്ങനെയാണ്‌? യേശു എത്രയും പെട്ടെന്ന് ഈ ലോകത്തിലേക്കു വരുന്നു. നമ്മുടെ ജീവിതകാലത്തു തന്നേ കർത്താവു വരും. നിങ്ങൾ ഒരുങ്ങീട്ടുണ്ടോ?

15. യേശു തന്‍റെ ജനത്തെ ചേർക്കുവാൻ മടങ്ങിവരുമ്പോൾ ഒരുങ്ങിയിരിപ്പാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവോ?

15. യേശു തന്‍റെ ജനത്തെ ചേർക്കുവാൻ മടങ്ങിവരുമ്പോൾ ഒരുങ്ങിയിരിപ്പാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവോ?

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ

1. വലിയ കഷ്ടകാലം ഇനി സംഭവിപ്പാനുള്ളതല്ലേ?


തന്‍റെ ജനത്തെ ചേര്‍ക്കുവാന്‍ യേശു വീണ്ടും വരുന്നതിന്നു തൊട്ടു മുന്‍പ് ഒരു വലിയ കഷ്ടകാലം ഭൂമിയിൽ സംഭവിക്കും എന്നുള്ളതു ശരിയാണ്. ദാനീയേല്‍ അതിനെ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം എന്നു ചിത്രീകരിച്ചിരിക്കുന്നു. ദാനീ. 12:1. സാന്ദര്‍ഭികമായി മത്തായി 24:21-ല്‍ പറയുന്ന കഷ്ടകാലം അന്ധകാരയുഗത്തില്‍ ദൈവ ജനത്തിന്നു ഉണ്ടായ ഭയാനകമായ പീഡനകാലമായിരുന്നു. ലക്ഷക്കണക്കിന്ന് ആളുകള്‍ വിശ്വാസത്തിന്നു വേണ്ടി ഹോമിക്കപ്പെടുകയുണ്ടായി.

2. കള്ളന്‍ രാത്രിയില്‍ വരുമ്പാലെ കര്‍ത്താവു വരും എന്നു പറയുമ്പോള്‍ ഇതിനെക്കുറിച്ചു എങ്ങനെ ഒരാള്‍ക്കു് അറിയാന്‍ കഴിയും?


മറുപടി 1 തെസ്സലൊനിക്യര്‍ 5:2 - 4 വരെ കാണാന്‍ കഴിയും. “കള്ളന്‍ രാത്രിയില്‍ വരുമ്പോലെ കര്‍ത്താവിന്‍റെ നാള്‍ വരുന്നു എന്നു നിങ്ങള്‍ തന്നേ നന്നായി അറിയുന്നുവല്ലോ. അവര്‍ സമാധാനമെന്നും നിര്‍ഭയമെന്നും പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവവേദന വരുംപോല അവര്‍ക്കു പെട്ടെന്നു നാശം വന്നു ഭവിക്കും. അവര്‍ക്കു തെറ്റിയൊഴിയാവതല്ല. എന്നാല്‍ സഹോദരന്മാരേ, ആ നാള്‍ കള്ളന്‍ എന്ന പോലെ നിങ്ങളെ പിടിപ്പാന്‍ നിങ്ങള്‍ ഇരുട്ടിലുള്ളവരല്ല.” “സഹോദരന്മാര്‍” എന്നു
വിളിക്കപ്പെട്ടവര്‍ക്കല്ല, ഒരുങ്ങാത്തവര്‍ക്കാണ് കര്‍ത്താവിന്‍റെ ദിവസം കള്ളനെപ്പോലെ വരുന്നത് എന്ന് ശ്രദ്ധിക്കുക.

3. ക്രിസ്തു ഈ ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കുന്നതെപ്പോള്‍?


വെളിപ്പാട് 20 - ല്‍ പറഞ്ഞിരിക്കുന്ന ആയിരമാണ്ടു കാലത്തിനു ശേഷം. കര്‍ത്താവിന്‍റെ രണ്ടാം വരവോടെ ആയിരമാണ്ട് ആരംഭിക്കുന്നു.യേശു വിശുദ്ധന്മാരെ ഭൂമിയില്‍ നിന്നും ശേഖരിച്ച് അവരോടൊത്തു സ്വര്‍ഗ്ഗത്തില്‍ ആയിരമാണ്ടു വാഴും. വെളിപ്പാട് 20:4 ആയിരമാണ്ടിനു ശേഷം വിശുദ്ധ നഗരമായ പുതിയ യേരുശലേമില്‍ (വെളിപ്പാട് 21:2) കര്‍ത്താവ് സകല വിശുദ്ധന്മാരുമൊത്തു ഭൂമിയിലേക്കു വരുന്നതാണ് (സെഖര്യാവ് 14:1, 4, 5). അതിനുശേഷം എല്ലാ യുഗങ്ങളിലും ഉള്ള മരിച്ചുപോയ ദുഷ്ടന്മാര്‍ക്ക് ഉയിര്‍പ്പു കൊടുക്കുന്നു. (വെളിപ്പാട് 20:5) സാത്താന്‍റെ നേതൃത്വത്തില്‍ അവര്‍ വിശുദ്ധനഗരത്തെ പിടിക്കുന്നതിന് അതിനെ വളയുന്നു. (വെളിപ്പാട് 20:9) അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയുന്നു. ഈ അഗ്നി ഭൂമിയെ ശുദ്ധീകരിക്കുന്നു. പാപത്തിന്റേയും പാപികളുടേയും ശേഷിക്കുന്ന എല്ലാ അംശങ്ങളും കത്തിച്ചുകളയുന്നു (2 പത്രൊസ് 3:10). വെണ്ണീര്‍ മാത്രം ശേഷിപ്പിച്ചു (മലാഖി 4:3) അവസാനമായി തീ കെട്ടുപോകുന്നു (യെശയ്യാവ് 47:14). അതിന്നു ശേഷം ദൈവം പുതിയ ഭൂമി സൃഷ്ടിച്ചു (2 പത്രൊസ് 3:13, യെശയ്യാവ് 65:17, വെളിപ്പാട് 21:1) വിശുദ്ധന്മാര്‍ക്കു നല്കുകയും ദൈവം അവരോടൊത്തു വസിക്കുകയും ചെയ്യുന്നു. ദൈവം താന്‍ അവരുടെ ദൈവമായി അവരോടു കൂടെ വസിക്കും. വെളിപ്പാട് 21:3 ഒടുവില്‍ ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ പൂര്‍വ്വസ്ഥിതിയിലെത്തിയ ജനം പൂര്‍ണ്ണരും വിശുദ്ധന്മാരും സന്തോഷമുള്ളവരുമായി തീര്‍ന്ന് യാതൊരു പാപവും കളങ്കവും ഇല്ലാത്ത ലോകത്ത് ഭവനങ്ങളില്‍ പാര്‍ക്കും. ഇത് നഷ്ടപ്പെടുത്താന്‍ വിഡ്ഢികളായ വ്യക്തികള്‍ മാത്രമേ ശ്രമിക്കയുള്ളൂ (ദൈവത്തിന്‍റെ മനോഹരമായ രാജ്യത്തെക്കുറിച്ചു കൂടുതല്‍ അറിയുവാന്‍ പഠനസഹായി 4 പരിശോധിക്കുക. ആയിരമാണ്ടു വാഴ്ചയെക്കുറിച്ചു അറിയുവാന്‍ പഠനസഹായി 12 നോക്കുക.).

4. ക്രിസ്തുവിന്‍റെ വീണ്ടും വരവിനെക്കുറിച്ചു അധികം പ്രസംഗങ്ങളോ പഠിപ്പിക്കലുകളോ നാം ഇന്നു കേള്‍ക്കാത്തതെന്താണ്?


ഇതിന്നു കാരണക്കാരന്‍ പിശാച് ആണ്. വീണ്ടും വരവ് ദൈവജനത്തിന്‍റെ ഭാഗ്യകരമായ പ്രത്യാശയാണെന്നും (തീത്തൊസ് 2:13) ഒരിക്കല്‍ അവര്‍ അതു മനസ്സിലാക്കിയാല്‍ സ്ത്രീ പുരുഷന്മാരുടെ ജീവിതം രൂപാന്തരപ്പെട്ട് ക്രിസ്തുവിന്‍റെ വീണ്ടും വരവിനെക്കുറിച്ചുള്ള ദൂതില്‍ വ്യക്തിപരമായ താല്പര്യം എടുത്തു വളരെ ശുഷ്ക്കാന്തിയോടും ചുറുചുറുക്കോടും കൂടെ മറ്റുള്ളവരോടു അറിയിച്ചു കര്‍ത്താവിന്‍റെ വരവിനെ ത്വരിതപ്പെടുത്തും എന്നും പിശാചിന്നു അറിയാം. ഇത് പിശാചിനെ കോപാകുലനാക്കുകയും ഭക്തിയുടെ വേഷം ധരിച്ചിരിക്കുന്നവരെ സ്വാധീനിച്ചു അതിന്‍റെ ശക്തിയെ ത്യജിക്കാന്‍ അവന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. (2 തിമൊഥെയൊസ് 3:5). അവര്‍ ഇപ്രകാരം പരിഹസിക്കും: “അവന്‍റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കന്മാര്‍ നിദ്രകൊണ്ട ശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിങ്കല്‍ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികള്‍ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാല്‍ അറിഞ്ഞു കൊള്‍വിൻ.” 2 പത്രൊസ് 3:3, 4. ക്രിസ്തുവിന്‍റെ വീണ്ടും വരവിനെ (പെട്ടെന്നുള്ള അക്ഷരീക വരവ്) ത്യജിക്കയും അവഗണിക്കയും നിസ്സാരമെന്നു കരുതുകയും ചെയ്യുന്നവര്‍ വേദപുസ്തക പ്രവചനങ്ങള്‍ നിവര്‍ത്തിക്കുകയും പിശാചിന്നു വേണ്ടി വലിയ വേല ചെയ്യുകയും ചെയ്യുന്നു.

5. “ഒരുത്തനെ കൈക്കൊള്ളും മറ്റവനെ ഉപേക്ഷിക്കും.” എന്നു യേശു ലൂക്കൊസ് 17:35, 36 - ല്‍ പറഞ്ഞിരിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ രഹസ്യ വരവിനെക്കുറിച്ചല്ലേ യേശു ഉദ്ദേശിച്ചത്?


അല്ല. യേശുവിന്‍റെ വീണ്ടും വരവ് രഹസ്യത്തിലാണെന്ന് യാതൊരു സൂചനയും ഇല്ല. യേശു നോഹയുടെ കാലത്തെ ജലപ്രളയത്തെക്കുറിച്ചും സോദോമിന്‍റെ നാശത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു. (ലൂക്കൊസ് 17:26 - 37 കാണുക). നോഹയെയും ലോത്തിനെയും ദൈവം വിടുവിച്ചതിനെക്കുറിച്ചും ദുഷ്ടന്മാരുടെ നാശത്തെക്കുറിച്ചും അവന്‍ പറഞ്ഞു. ജലപ്രളയത്താലും തീയാലും അവരെയെല്ലാം ദൈവം നശിപ്പിച്ചു എന്നാണ് പ്രത്യേകിച്ചു പറയുന്നത് (വാക്യങ്ങള്‍ 27, 29). ഓരോ തവണയും കുറച്ചുപേര്‍ സുരക്ഷിതരായി തീരുകയും മറ്റുള്ളവര്‍ നശിപ്പിക്കപ്പെടുകയും ചെയ്തു എന്നു വ്യക്തമായി മനസ്സിലാകും. പിന്നീട് അവന്‍ ഇപ്രകാരം കൂട്ടിച്ചേര്‍ത്തു. “മനുഷ്യപുത്രന്‍ വെളിപ്പെടുന്ന നാളില്‍ അവ്വണ്ണം തന്നേ ആകും.” ലൂക്കൊസ് 17:30 ഒന്നു കൂടി വിശദീകരിക്കുന്നതിന് യേശു ഇങ്ങനെ തുടര്‍ന്നു “രണ്ടുപേര്‍ വയലില്‍ ഇരിക്കും. ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.” (വാക്യം 36) ഇതിനേക്കുറിച്ചു യാതൊരു രഹസ്യവും ഇല്ല. “ഏതു കണ്ണും അവനെ കാണും.” വെളിപ്പാട് 1:7 അവന്‍റെ വീണ്ടും വരവിങ്കല്‍ ക്രിസ്തു പരസ്യമായി വിശുദ്ധന്മാരെ മേഘങ്ങളില്‍ എടുക്കുകയും ദുഷ്ടന്മാരെ നിഗ്രഹിക്കുകയും ചെയ്യുന്നു (1 തെസ്സലൊനിക്യര്‍ 4:16, 17, യെശയ്യാവ് 11:14, 2 തെസ്സലൊനിക്യര്‍ 2:8). അതുകൊണ്ടു ലൂക്കൊസ് 17:37 - ല്‍ ദുഷ്ടന്മാരുടെ ശവങ്ങള്‍ക്കു ചുറ്റും കഴുകന്മാര്‍ കൂടും എന്നു എടുത്തു പറഞ്ഞിരിക്കുന്നത് (വെളിപ്പാട് 19:17, 18) പരിശോധിക്കുക. യേശുവിന്‍റെ വീണ്ടും വരവിങ്കല്‍ ഉപേക്ഷിക്കപ്പെട്ട ദുഷ്ടന്മാര്‍ മരിച്ചവരായി ശേഷിക്കുന്നു. (രഹസ്യവരവിനെക്കുറിച്ചു കൂടുതല്‍ അറിയുവാന്‍ ഇതിനെക്കുറിച്ചുള്ള പുസ്തകത്തിന്നായി ഞങ്ങള്‍ക്ക് എഴുതുക).


പാഠസംഗ്രഹ ചോദ്യങ്ങൾ

1. അവന്‍റെ വീണ്ടും വരവിൽ (1)


_____   ക്രിസ്തു രഹസ്യമായി വന്നു ഭൂമിയിലെ ചില പട്ടണങ്ങൾ സന്ദർശിക്കും.
_____   ക്രിസ്തു മരുഭൂമിയിൽ വരും.
_____   ആകാശമേഘങ്ങളിൽ വെളിപ്പെടും.

2. യേശു ഈ ഭൂമിയില്‍ മടങ്ങി വരുമ്പോള്‍ (1)


_____   വിശുദ്ധന്മാര്‍ മാത്രമേ അവനെ കാണുകയുള്ളൂ.
_____   എല്ലാ കണ്ണും അവനെ കാണും.
_____   റ്റി.വിയില്‍ പ്രക്ഷേപണം ചെയ്യന്നതിന് മുമ്പ് ജനം അതു അറിയുകയില്ല.

3. ക്രിസ്തുവിന്‍റെ വീണ്ടും വരവിങ്കൽ വിശുദ്ധന്മാർക്ക് എന്തു സംഭവിക്കും? (2)


_____   വിശുദ്ധന്മാർ ഉയത്തെഴുന്നേൽക്കും.
_____   ജീവനോടിരിക്കുന്ന വിശുദ്ധന്മാർ രൂപാന്തരപ്പെടും.
_____   വിശുദ്ധന്മാർ ഭൂമിയിൽ പാർത്തു ദുഷ്ടന്മാരെ മാനസാന്തരപ്പെടുത്തും.
_____   വിശുദ്ധന്മാർ രഹസ്യമായി എടുക്കപ്പെടും.

4. വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന അടയാളങ്ങളുടെ വെളിച്ചത്തില്‍ ക്രിസ്തുവിന്‍റെ വരവ് സംഭവിക്കുന്നത് (1)


_____   എത്രയും പെട്ടെന്ന്.
_____   അനേകം നൂറ്റാണ്ടുകള്‍ കഴിഞ്ഞ്.
_____   ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തിൽ.

5. യേശുവിന്‍റെ വരവിങ്കല്‍ ജീവിച്ചിരിക്കുന്ന ദുഷ്ടന്മാര്‍ (1)


_____   നരകത്തില്‍ കിടന്നു നിത്യദണ്ഡനം അനുഭവിക്കും.
_____   ക്രിസ്തുവിന്‍റെ പ്രത്യക്ഷതയുടെ പ്രഭാവത്താല്‍ നശിപ്പിക്കപ്പെടും.
_____   അവരെ വെറുതെ വിട്ടു മറ്റൊരു അവസരം കൂടിനല്‍കും.

6. ക്രിസ്തുവിന്‍റെ വീണ്ടും വരവിനെക്കുറിച്ചു പറഞ്ഞിരിക്കുന്ന ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം എന്നു പരിശോധിക്കുക (4).


_____   അവന്‍ രഹസ്യത്തില്‍ വരും.
_____   മാനസാന്തരപ്പെട്ടതിന്‍റെ അനുഭവമാണ് വീണ്ടും വരവ്.
_____   അവന്‍ മേഘങ്ങളില്‍ പ്രത്യക്ഷപ്പെടും.
_____   നാം മരിക്കുന്ന സമയം ക്രിസ്തു വരുന്നതാണ്.
_____   ദുഷ്ടന്മാര്‍ അവനെ കാണുകയില്ല.
_____   എല്ലാ ദൂതന്മാരും അവനോടു കൂടെ ഉണ്ടായിരിക്കും.
_____   ഭൂമിയില്‍ അവന്‍ പാദം തൊടുകയില്ല.
_____   അവന്‍റെ വരവിന്‍റെ ദിവസവും മണിക്കൂറും അറിയാന്‍ കഴിയും.
_____   ലക്ഷക്കണക്കിനു ജനം പരിഭ്രമിക്കുകയും നഷ്ടപ്പെടുകയും ചെയ്യും.

7. ക്രിസ്തുവിന്‍റെ വീണ്ടും വരവിങ്കല്‍ (1)


_____   ലോകം മുഴുവനും ഒരുങ്ങി കാത്തിരിക്കും.
_____   ലോകം മുഴുവനും വിനാശകരമായ ഭൂകമ്പം ഉണ്ടാകും.
_____   ദുഷ്ടന്മാര്‍ മാനസാന്തരപ്പെടും.

8. അന്ത്യകാലത്തു ഭൂമിയില്‍ ഉണ്ടാകുന്ന ശരിയായ അടയാളങ്ങളെക്കുറിക്കുന്ന പ്രസ്താവനകള്‍ രേഖപ്പെടുത്തുക (7).


_____   ലോകം നല്ലതായി വരും.
_____   മുതലാളിമാരും തൊഴിലാളിമാരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും.
_____   കുറഞ്ഞ തോതില്‍ ഭൂകമ്പങ്ങളും കൊടുങ്കാറ്റും ഉണ്ടാകും.
_____   ബൈബിള്‍ സത്യത്തില്‍ നിന്നും ഉള്ള വ്യതിചലനം.
_____   കുറഞ്ഞ തോതിലുള്ള വിവാഹമോചനം.
_____   ഇന്ദ്രിയ സുഖത്തോടുള്ള ഭ്രമം.
_____   ധാര്‍മ്മീക അധഃപതനം.
_____   കുറഞ്ഞ തോതിലുള്ള കുറ്റകൃത്യങ്ങള്‍.
_____   ഭയങ്കര ക്ഷാമം.
_____   ജ്ഞാനവര്‍ദ്ധനവ്.
_____   പ്രക്ഷുബ്ധവും വിപ്ലകരവുമായ കുതിച്ചുകയറ്റം.

9. ക്രിസ്തുവിന്‍റെ വീണ്ടും വരവിന്‍റെ അടയാളങ്ങളുടെ കൂട്ടത്തില്‍ ആകാശത്തിലെ അടയാളങ്ങള്‍ എന്തെല്ലാം? (2)


_____   ഹെയ്‌ലീയുടെ വാല്‍നക്ഷത്രം.
_____   1780 ലെ അന്ധകാരദിവസം.
_____   1833 നവംബറിലെ നക്ഷത്ര വീഴ്ച.
_____   ചന്ദ്രന്‍ ഭൂമിയില്‍ വീഴുന്നത്.

10. യേശു എത്രയും പെട്ടെന്ന് ഭൂമിയിലേക്കു വരും എന്നു നമുക്ക് എങ്ങനെ അറിയാം? (1)


_____   അന്ത്യകാലത്തെക്കുറിച്ചു ശരിയായ വിവരണവും അതിന്‍റെ അടയാളങ്ങളും.
_____   അനേകം പേര്‍ യേശുക്രിസ്തു വേഗം വരുന്നു എന്ന് വിശ്വസിക്കുന്നതു കൊണ്ട്.
_____   ഭാവിപ്രവചനക്കാര്‍ ഇതിനെക്കുറിച്ചു പ്രവചിച്ചതു കൊണ്ട്.

11. യേശുവിന്‍റെ വരവിന്‍റെ വിധത്തെക്കുറിച്ചും സമയത്തെക്കുറിച്ചും പലരും വഞ്ചിക്കപ്പെടും (1)


_____   എല്ലാവരും രക്ഷപെടണമെന്ന് ദൈവത്തിനു ആഗ്രഹമില്ല.
_____   അവര്‍ ധാരാളം കാണിക്കകള്‍ നല്കുന്നില്ല.
_____   ബൈബിള്‍ ശരിയായ വിധത്തില്‍ പഠിച്ച് സത്യം ഗ്രഹിക്കാത്തതിനാല്‍.

12. എനിക്ക് യേശുവിന്‍റെ വരവിനുവേണ്ടി ഒരുങ്ങുവാന്‍ കഴിയും (1)


_____   യേശു എന്നില്‍ വസിച്ചാല്‍.
_____   ഞാന്‍ എല്ലാ ദിവസവും പത്രം വായിക്കുന്നതുകൊണ്ട്.
_____   എന്‍റെ സഭാശുശ്രൂഷകന്‍ പറയുന്നത് അനുസരിച്ചാല്‍.

Free Bible School

Bible School
Enroll in our Free Online Bible School Today!
Start your first lesson now!


Christian HymnsFreebie!

Ultimate Resource
Request your free book, Ultimate Resource, today and learn how to study the Bible
Get It Now!


Back To Top