Bible Universe » Bible Study Guides

separator

ദൈവം വരച്ച പ്ലാൻ.

ദൈവം വരച്ച പ്ലാൻ.
മൂവായിരത്തി അറുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ ഈജിപ്റ്റില്‍ ഉള്ള മരുഭൂമിയില്‍ ദൈവത്തിന് ഒരു വാസസ്ഥലം അഥവാ വിശുദ്ധ മന്ദിരം പണിയുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും ദൈവം മോശയ്ക്ക് നല്കി. അടിമത്വത്തില്‍ നിന്നും വിടുവിക്കപ്പെട്ട 20 ലക്ഷം ജനത്തോട് ദൈവത്തിന്‍റെ രക്ഷാപദ്ധതി വിശദീകരിക്കുവാന്‍ വേണ്ടിയാണ് വിശുദ്ധമന്ദിരവും അതിന്‍റെ ശുശ്രൂഷകളും നല്കിയത്. ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞു ഒരു ദൈവദൂതന്‍ ദാനീയേല്‍ പ്രവാചകന് പ്രത്യക്ഷപ്പെട്ടു സ്വര്‍ഗ്ഗത്തില്‍ ആരംഭിക്കാന്‍ പോകുന്ന ന്യായവിധിയുടെ നാഴിക വിശുദ്ധമന്ദിരത്തില്‍ കൂടെയും അതിന്‍റെ ശുശ്രൂഷകളിലൂടെയും വെളിപ്പെടുത്തിയിരിക്കുന്നു എന്ന് പറഞ്ഞു. സ്വര്‍ഗ്ഗത്തില്‍ ന്യായവിധി ആരംഭിച്ചിരിക്കുന്ന വിവരം അന്ത്യകാലത്ത് ജീവിച്ചിരിക്കുന്ന ദൈവജനം ലോകത്തെ അറിയിക്കും എന്ന് വെളിപ്പാട് പുസ്തകം സാക്ഷീകരിക്കുന്നു. വെളി.14:6-14 ലെ മൂന്നു ദൂതന്മാരുടെ ദൂതുകള്‍ തുടര്‍ന്നു പഠിക്കുന്നതിലൂടെ ഈ ആശയങ്ങള്‍ നിങ്ങള്‍ക്ക് വ്യക്തമാകുന്നതാണ്. വിശുദ്ധമന്ദിരവും അതിന്‍റെ അര്‍ത്ഥവും ഈ പഠനസഹായികളിലൂടെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. ആകാംക്ഷാഭരിതമായ ഒരു അനുഭവം നിങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നു!
വിശുദ്ധമന്ദിരത്തിന്‍റെ പ്ലാന്‍ ദൈവം നേരിട്ട് മോശയ്ക്കു നല്‍കി.
വിശുദ്ധമന്ദിരത്തിന്‍റെ പ്ലാന്‍ ദൈവം നേരിട്ട് മോശയ്ക്കു നല്‍കി.

1. ദൈവം മോശയോട് എന്ത് നിര്‍മ്മിക്കാനാണ് ആവശ്യപ്പെട്ടത്?

"ഞാന്‍ അവരുടെ നടുവില്‍ വസിപ്പാന്‍ അവര്‍ എനിക്കൊരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം.'' പുറ. 25:8.

ഉത്തരം:   സ്വര്‍ഗ്ഗത്തിലെ മഹോന്നതനായ ദൈവത്തിന് വാസസ്ഥലം ഒരുക്കുന്നതിന് ഒരു പ്രത്യേക മന്ദിരം അഥവാ ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കാന്‍ ആണ് ദൈവം മോശയോട് ആവശ്യപ്പെട്ടത്.

വിശുദ്ധ മന്ദിരത്തിന്‍റെ സംക്ഷിപ്തമായ ഒരു വിവരണം.
15 അടി വീതിയും 45 അടി നീളവും ( ഒരു മുഴം 18 ഇഞ്ച് എന്ന കണക്ക് പ്രകാരം) ഉള്ള വിശുദ്ധ മന്ദിരം മനോഹരവും കൂടാരാകൃതിയിലും ആയിരുന്നു. ഭിത്തികള്‍ വലിയ മരപ്പലകകള്‍ കൊണ്ട് ഉണ്ടാക്കി നിവര്‍ത്തിനിര്‍ത്തണം. പലകകള്‍ വെള്ളിച്ചുവടുകളില്‍ ഉറപ്പിച്ച് സ്വര്‍ണ്ണം കൊണ്ടു പൊതിയണം(പുറ. 26:15-19, 29). തിരുനിവാസം, മറച്ചിരിന്നത് പഞ്ഞിനൂല്‍, ആട്ടുരോമം, ആട്ടുകൊറ്റന്തോല്‍, തഹശുതോല്‍ എന്നിവകൊണ്ടുണ്ടാക്കിയ നാല് മൂടുശീലകള്‍ കൊണ്ടായിരുന്നു. (പുറ: 26:1, 6-14).വിശുദ്ധ മന്ദിരത്തെ രണ്ടായി തിരിച്ചിരിക്കുന്നു. വിശുദ്ധ സ്ഥലവും അതി വിശുദ്ധ സ്ഥലവും. കട്ടിയുള്ളതും ഭാരവുമുള്ള തിരശ്ശീല, അഥവാ കര്‍ട്ടന്‍ കൊണ്ട് വിശുദ്ധ സ്ഥലത്തെയും അതിപരിശുദ്ധ സ്ഥലത്തേയും വേര്‍തിരിച്ചിരുന്നു. വിശുദ്ധ മന്ദിരത്തിനു ചുറ്റും ഉള്ള സ്ഥലം അഥവാ പ്രാകാരത്തിന്‍റെ നീളം 150 അടിയും വീതി 75 അടിയും ഉയരം ഏഴര അടിയും ആയിരുന്നു(പുറ. 27:18 ). പ്രാകാരത്തിന് ചുറ്റും 60 താമ്ര തൂണുകള്‍ നാട്ടി പിരിച്ച പഞ്ഞിനൂല്‍ വസ്ത്രം കൊണ്ട് മറച്ചിരുന്നു(പുറ. 27:9-16).

2. വിശുദ്ധ മന്ദിരത്തില്‍ നിന്നും ദൈവജനം എന്തു പാഠം ഉള്‍കൊള്ളണം എന്നായിരുന്നു ദൈവം പ്രതീക്ഷിച്ചിരുന്നത്?

2. വിശുദ്ധ മന്ദിരത്തില്‍ നിന്നും ദൈവജനം എന്തു പാഠം ഉള്‍കൊള്ളണം എന്നായിരുന്നു ദൈവം പ്രതീക്ഷിച്ചിരുന്നത്?

"ദൈവമെ നിന്‍റെ വഴി വിശുദ്ധമാകുന്നു, നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളൂ?'' സങ്കീ. 77:13.

ഉത്തരം:   ഭൂമിയിലെ വിശുദ്ധമന്ദിരത്തിലൂടെ ദൈവത്തിന്‍റെ വഴി അഥവാ രക്ഷാപദ്ധതി വെളിപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ മന്ദിരത്തിലെ ശുശ്രൂഷകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ യേശുവിന്‍റെ രക്ഷണ്യ വേലയുടെ പ്രതിരൂപങ്ങളായിരുന്നു എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. വിശുദ്ധ മന്ദിരവുമായി ബന്ധപ്പെട്ട പ്രതിരൂപങ്ങള്‍ നാം ശരിക്കും മനസ്സിലാക്കാതെ രക്ഷാ പദ്ധതി പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിയുകയില്ല എന്നാണിതിന്‍റെ അര്‍ത്ഥം. അതുകൊണ്ട് ഈ പഠന സഹായി ഒരിക്കലും അതിശയോക്തിപരമല്ല.

രക്ഷാ പദ്ധതി വിശദീകരിക്കുന്നതിന് ആയിരുന്നു വിശുദ്ധ മന്ദിരവും അതിലെ ശുശ്രൂഷകളും നല്‍കിയത്.
രക്ഷാ പദ്ധതി വിശദീകരിക്കുന്നതിന് ആയിരുന്നു വിശുദ്ധ മന്ദിരവും അതിലെ ശുശ്രൂഷകളും നല്‍കിയത്.

3. വിശുദ്ധ മന്ദിരത്തിനുള്ള രൂപരേഖ ഏത് ഉറവിടത്തില്‍ നിന്നും ആണ് മോശയ്ക്ക് ലഭിച്ചത്? ഈ മന്ദിരം എന്തിന്‍റെ മാതൃകയായിരുന്നു?

"നാം ഈ പറയുന്നതിന്‍റെ സാരം എന്തെന്നാല്‍ സ്വര്‍ഗ്ഗത്തില്‍ മഹിമാസനത്തിന്‍റെ വലത്തുഭാഗത്ത് ഇരുന്നവനായി വിശുദ്ധ സ്ഥലത്തിന്‍റെയും മനുഷ്യനല്ല കര്‍ത്താവ് സ്ഥാപിച്ച സത്യകൂടാരത്തിന്‍റെയും ശുശ്രൂഷകനായ മഹാപുരോഹിതന്‍ നമുക്കുണ്ട്. കൂടാരം തീര്‍പ്പാന്‍ മോശ ആരംഭിച്ചപ്പോള്‍ '' പര്‍വ്വതത്തില്‍ നിനക്ക് കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്യാന്‍ നോക്കുക എന്ന് അവനോട് അരുളിചെയ്തതുപോലെ അവര്‍ സ്വര്‍ഗ്ഗീയത്തിന്‍റെ ദൃഷ്ടാന്തവും നിഴലുമായതില്‍ ശുശ്രൂഷ ചെയ്യുന്നു.'' എബ്രാ. 8:1, 2, 5.

ഉത്തരം:   വിശുദ്ധ മന്ദിരത്തിന്‍റെ രൂപരേഖ വകുപ്പ് തിരിച്ചുള്ള മുഴുവന്‍ വിവരവും മോശയ്ക്ക് നല്കിയത് ദൈവമാണ്. മോശ പണിത കൂടാരം സ്വർഗ്ഗീയമായതിന്‍റെ നിഴലും ദൃഷ്ടാന്തവുമായിരുന്നു.

4. പ്രാകാരത്തിലുളള ഉപകരണങ്ങള്‍ എന്തെല്ലാം?

4. പ്രാകാരത്തിലുളള ഉപകരണങ്ങള്‍ എന്തെല്ലാം?

ഉത്തരം:   A.യാഗപീഠം. മൃഗങ്ങളെ യാഗം കഴിച്ചിരുന്ന യാഗപീഠം പ്രാകാരത്തിന്‍റെ പ്രവേശന വാതിലിനടുത്ത് സ്ഥിതി ചെയ്തിരുന്നു (പുറ. 27:1-8). യാഗപീഠം യേശുവിന്‍റെ കുരിശിനെ കുറിക്കുന്നു. യാഗത്തിനുള്ള മൃഗം യേശുവിന്‍റെ പരമമായ യാഗത്തെ കുറിക്കുന്നു. (യോഹ. 1:29).

B. താമ്രത്തൊട്ടി, കഴുകാന്‍ ഉപയോഗിച്ചിരുന്ന താമ്ര തൊട്ടി ഒരു വലിയ പരന്ന പാത്രമായിരുന്നു. അത് യാഗപീഠത്തിനും വിശുദ്ധ മന്ദിരത്തിന്‍റെ പ്രവേശന വാതിലിനും മദ്ധ്യേ സ്ഥാപിച്ചിരുന്നു.

യാഗം കഴിക്കുന്നതിനും വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കുന്നതിനും മുമ്പായി പുരോഹിതന്മാര്‍ താമ്രതൊട്ടിയിലെ വെള്ളം പകര്‍ന്ന് കഴുകിയിരുന്നു. (പുറ. 30:17˛21, 38:8)

പാപത്തില്‍ നിന്നുള്ള ശുദ്ധീകരണം അഥവാ വീണ്ടും ജനനമാണ് ജലം സാദൃശീകരിക്കുന്നത് (തീത്തോ. 3:5).

5. വിശുദ്ധ സ്ഥലത്ത് ഉണ്ടായിരുന്ന ഉപകരണങ്ങള്‍ ഏതെല്ലാം?

5. വിശുദ്ധ സ്ഥലത്ത് ഉണ്ടായിരുന്ന ഉപകരണങ്ങള്‍ ഏതെല്ലാം?

ഉത്തരം:   A.കാഴ്ചയപ്പം വെച്ചിരുന്ന മേശ (പുറ. 25:23-30) ഇത് ജീവന്‍റെ അപ്പമാകുന്ന യേശുവിനെ കുറിക്കുന്നു (യോഹ. 6:51).

B.ഏഴ് ശാഖകളുള്ള പൊന്‍നിലവിളക്ക് (പുറ.25:31-40) ലോകത്തിന്റ വെളിച്ചമാകുന്ന യേശുവിനെ സദൃശീകരിക്കുന്നു (യോഹ. 9:5, 1:9). എണ്ണ പരിശുദ്ധാത്മാവിനെ കുറിക്കുന്നു. (സെഖ. 4:1-6; വെളി. 4:5).

C.ധൂപപീഠം വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനയെ കുറിക്കുന്നു(പുറ. 30:7,8). വെളി. 5:8.

രണ്ട് ദൂതന്മാരുടെ മദ്ധ്യേ സ്ഥാപിച്ചിരിക്കുന്ന കൃപാസനം സ്വര്‍ഗ്ഗത്തിലുള്ള ദൈവ സിംഹാസനത്തെ കുറിക്കുന്നു.
രണ്ട് ദൂതന്മാരുടെ മദ്ധ്യേ സ്ഥാപിച്ചിരിക്കുന്ന കൃപാസനം സ്വര്‍ഗ്ഗത്തിലുള്ള ദൈവ സിംഹാസനത്തെ കുറിക്കുന്നു.

6. അതിപരിശുദ്ധ സ്ഥലത്ത് ഉണ്ടായിരുന്ന ഉപകരണങ്ങള്‍ എന്താണ്?

ഉത്തരം:   അതി പരിശുദ്ധ സ്ഥലത്ത് നിയമ പെട്ടകം മാത്രമാണ് ഉണ്ടായിരുന്നത്(പുറ. 25:10-22). അത് ഖദിരമരം കൊണ്ടുണ്ടാക്കി പൊന്ന് പൊതിഞ്ഞിരുന്നു. പൊന്നുകൊണ്ട് രണ്ട് കെരൂബുകളെ ഉണ്ടാക്കി നിയമ പെട്ടകത്തിന്‍റെ മുകളില്‍ അഭിമുഖമായി നിറുത്തിയിരുന്നു. രണ്ട് കെരൂബുകളുടെ മദ്ധ്യേ കൃപാസനം (പുറ. 25:17-22), അവിടെ ദൈവസാന്നിദ്ധ്യം വസിച്ചിരുന്നു. സ്വര്‍ഗ്ഗത്തില്‍ കെരൂബുകളുടെ മദ്ധ്യേ സ്ഥാപിച്ചിരുന്ന ദൈവത്തിന്‍റെ സിംഹാസനത്തെയാണ് ഇത് സാദൃശീകരിക്കുന്നത് (സങ്കീ. 80:1).

ദൈവത്തിന്‍റെ പത്തുകല്പന നിയമപെട്ടകത്തിനകത്ത് സൂക്ഷിച്ചു. ഇത് ദൈവജനം പാലിക്കേണ്ട ദൈവീകസ്വഭാവത്തെ കുറിക്കുന്നു.
ദൈവത്തിന്‍റെ പത്തുകല്പന നിയമപെട്ടകത്തിനകത്ത് സൂക്ഷിച്ചു. ഇത് ദൈവജനം പാലിക്കേണ്ട ദൈവീകസ്വഭാവത്തെ കുറിക്കുന്നു.

7. നിയമ പെട്ടകത്തിനകത്ത് എന്താണുണ്ടായിരുന്നത് ?

ഉത്തരം:   ദൈവജനം എല്ലായ്പോഴും അനുസരിക്കുന്നതിനുവേണ്ടി രണ്ട് കല്‍പ്പലകകളില്‍ ദൈവം തന്‍റെ സ്വന്തം വിരല്‍ കൊണ്ട് എഴുതിയ പത്ത് കല്പന, ആയിരുന്നു നിയമ പെട്ടകത്തിനകത്ത് സൂക്ഷിച്ചിരുന്നത്. (വെളി.14:12; ആവര്‍ത്ത.10:4,5) നിയമപ്പെട്ടകത്തിന്‍റെ മേല്‍ഭാഗം കൃപാസനമായിരുന്നു. മനുഷ്യന്‍ പാപം ഏറ്റുപറഞ്ഞു ഉപേക്ഷിക്കുമ്പോഴെല്ലാം കൃപാസനത്തില്‍ തളിക്കപ്പെട്ട രക്തത്തിലൂടെ ദൈവം തന്‍റെ കരുണ പ്രദര്‍ശിപ്പിച്ചിരുന്നു. (സദൃ. 28-13; ലേവ്യ. 16:15,16) മൃഗത്തിന്‍റെ രക്തം യേശു നമ്മുടെ പാപങ്ങളുടെ മോചനത്തിന് വേണ്ടി ചൊരിയപ്പെട്ട രക്തത്തെ കുറിക്കുന്നു. (മത്താ. 26:28; എബ്രാ. 9:22).

സര്‍വ്വമനുഷ്യര്‍ക്കുംവേണ്ടി തന്‍റെ ജീവനെ യാഗമായി അര്‍പ്പിച്ച യേശുവിനെയാണ് യാഗത്തിന് വേണ്ടി അര്‍പ്പിക്കപ്പെട്ട മൃഗങ്ങള്‍ സൂചിപ്പിച്ചിരുന്നത്.
സര്‍വ്വമനുഷ്യര്‍ക്കുംവേണ്ടി തന്‍റെ ജീവനെ യാഗമായി അര്‍പ്പിച്ച യേശുവിനെയാണ് യാഗത്തിന് വേണ്ടി അര്‍പ്പിക്കപ്പെട്ട മൃഗങ്ങള്‍ സൂചിപ്പിച്ചിരുന്നത്.

8. പഴയനിയമ കാലത്തെ ദൈവാലയ ശുശ്രൂഷകളില്‍ മൃഗങ്ങളെ യാഗം കഴിച്ചത് എന്തിനാണ്?

"ഏകദേശം സകലവും രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല. '' എബ്രാ. 9:22". "ഇത് അനേകര്‍ക്ക് വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്‍റെ രക്തം'' മത്താ. 26:28.

ഉത്തരം:   യേശുവിന്‍റെ രക്തം ചൊരിയാതെ പാപമോചനം സാദ്ധ്യമല്ല എന്നു ജനം മനസ്സിലാക്കുന്നതിന് സഹായമായി മൃഗബലി ആവശ്യമായിത്തീര്‍ന്നു. പാപത്തിന്‍റെ ശിക്ഷ നിത്യ മരണമാണെന്നുള്ളത് ഞെട്ടിപ്പിക്കുന്ന സത്യമാണ് (റോ. 6:23). നാം എല്ലാവരും പാപം ചെയ്തതുകൊണ്ട് നമ്മള്‍ എല്ലാവരും മരിക്കേണ്ടതാണ്. പാപത്തിന്‍റെ ശിക്ഷയായ നിത്യമരണത്തില്‍ നിന്നും എല്ലാവരെയും രക്ഷിക്കാന്‍ വേണ്ടി യേശു തന്‍റെ സമ്പൂര്‍ണ്ണമായ ജീവിതം യാഗമായി അര്‍പ്പിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചതുകൊണ്ടാണ് ആദാമും ഹവ്വയും പാപം ചെയ്ത ഉടന്‍ മരിക്കാതിരുന്നത് (വെളി. 13:8) ഒരാള്‍ പാപം ചെയ്താല്‍ ഒരു മൃഗത്തെ യാഗം കഴിക്കണമെന്ന് ദൈവം നിര്‍ദ്ദേശിച്ചിരുന്നു (ഉല്പ. 4: 3-7). പാപം ചെയ്തയാള്‍ സ്വന്തം കൈകൊണ്ട് മൃഗത്തെ കൊല്ലണമായിരുന്നു (ലേവ്യ. 1:4,5). അത് ക്രൂരവും ഞെട്ടിപ്പിക്കുന്നതും ആയിരുന്നു. ഇത് ഭീകരമായ യാഥാര്‍ത്ഥ്യത്തോടെ പാപത്തിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് (നിത്യമരണം) പാപിയുടെ മനസ്സില്‍ മായാതെ പതിക്കുകയും ഒരു രക്ഷകന്റേയും പകരക്കാരന്റേയും തീഷ്ണമായ ആവശ്യം അനുഭവപ്പെടുത്തുകയും ചെയ്യുന്നു. ഒരു രക്ഷകനെ കൂടാതെ ആര്‍ക്കും ഒരു തരത്തിലും ഉള്ള രക്ഷയുടെ പ്രത്യാശ ലഭിക്കുകയില്ല. കൊല്ലപ്പെട്ട മൃഗത്തിന്‍റെ ദൃഷ്ടാന്തത്തിലൂടെ യാഗവ്യവസ്ഥിതി നമ്മെ പഠിപ്പിക്കുന്നത്, നമ്മുടെ പാപങ്ങളുടെ മോചനത്തിനു വേണ്ടി മരിക്കാന്‍ ദൈവം തന്‍റെ പുത്രനെ നല്‍കി എന്നുള്ള യാഥാര്‍ത്ഥ്യമാണ് (1 കൊരി.15:3). യേശു നമ്മുടെ രക്ഷകന്‍ മാത്രമല്ല, നമ്മുടെ പകരക്കാരനും ആയിത്തീര്‍ന്നു (എബ്രാ. 9:28). യോഹന്നാന്‍ സ്നാപകന്‍ യേശുവിനെ കണ്ടുമുട്ടിയപ്പോള്‍ ഇപ്രകാരം പറഞ്ഞു: " ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്'' (യോഹ. 1:29). രക്ഷിക്കപ്പെടുന്നതിന് വേണ്ടി പഴയനിയമകാലത്തെ ജനം ക്രൂശിനെ മുമ്പോട്ട് നോക്കി, നാം രക്ഷയ്ക്കു വേണ്ടി കാല്‍വറിയെ പുറകോട്ട് നോക്കുന്നു. മറ്റ് ഒരു പ്രകാരത്തിലും രക്ഷയില്ല. (അപ്പൊ. 4:12).

മൃഗബലി നല്‍കുന്ന ഞെട്ടിപ്പിക്കുന്ന സത്യം പാപത്തിന്‍റെ വിലയായി യേശു മരിക്കേണ്ടത് ആവശ്യമാണന്നുള്ളതാണ്.
മൃഗബലി നല്‍കുന്ന ഞെട്ടിപ്പിക്കുന്ന സത്യം പാപത്തിന്‍റെ വിലയായി യേശു മരിക്കേണ്ടത് ആവശ്യമാണന്നുള്ളതാണ്.

9. കൂടാര ശുശ്രൂഷയില്‍ മൃഗങ്ങളെ യാഗം കഴിച്ചിരുന്നത് എങ്ങനെയാണ്? ഇതിന്‍റെ അര്‍ത്ഥമെന്താണ്?

"അവന്‍ ഹോമയാഗത്തിന്‍റെ തലയില്‍ കൈവയ്ക്കണം എന്നാല്‍ അത് അവന് വേണ്ടി പ്രായശ്ചിത്തം നടത്തുവാന്‍ അവര്‍ക്ക് സുഗ്രാഹ്യമാകും. അവന്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്‍റെ വടക്കു വശത്തുവെച്ച് അതിനെ അറുക്കേണം'' ലേവ്യ. 1:4,11).

ഉത്തരം:   ഒരു പാപി യാഗം കഴിക്കാനുള്ള മൃഗത്തെ പ്രാകാരത്തിന്‍റെ വാതില്ക്കല്‍ കൊണ്ടുവരുമ്പോള്‍ പുരോഹിതന്‍ ഒരു കത്തിയും ഒരു പാത്രവും അവന് നല്കുന്നു. പാപി മൃഗത്തിന്‍റെ തലയില്‍ കൈകള്‍ വച്ച് തന്‍റെ പാപങ്ങള്‍ ഏറ്റുപറയുന്നു. തന്‍റെ പാപം മൃഗത്തിന് മീതെ മാറ്റപ്പെടുന്നതിന്‍റെ ദൃഷ്ടാന്തമാണിത്. ആ സമയത്ത് പാപി നിരപരാധിയായിത്തീരുന്നു, മൃഗം കുറ്റം വഹിക്കുന്നു. മൃഗം പ്രതിരൂപമായി കുറ്റം വഹിക്കുന്നതുകൊണ്ട് പാപത്തിന്‍റെ ശിക്ഷയായ മരണം വഹിക്കണം. നിരപരാധിയായ മൃഗം കൊല്ലപ്പെടുന്നതിന്‍റെയും നിരപരാധിയായ യേശു മരിക്കേണ്ടി വരുന്നതിന്‍റെയും കാരണം തന്‍റെ പാപമാണെന്ന് മൃഗത്തെ തന്‍റെ കൈകൊണ്ട് കൊല്ലുന്ന നിമിഷം പാപി വ്യക്തമായി മനസ്സിലാക്കുന്നു.


10. മുഴുവന്‍ സഭയ്ക്കും വേണ്ടി യാഗമൃഗത്തെ അര്‍പ്പിക്കുമ്പോള്‍ അതിന്‍റെ രക്തം എടുത്ത് പുരോഹിതന്‍ എന്തു ചെയ്യണമായിരുന്നു? ഇതിന്‍റെ ദൃഷ്ടാന്തം എന്താണ്?

"അഭിഷിക്തനായ പുരോഹിതന്‍ കാളയുടെ രക്തം കുറെ സമാഗമന കൂടാരത്തില്‍ കൊണ്ടുവരേണം, പുരോഹിതന്‍ രക്തത്തില്‍ വിരല്‍മുക്കി യഹോവയുടെ സന്നിധിയില്‍ തിരശ്ശീലയ്ക്കു മുമ്പില്‍ ഏഴു പ്രാവശ്യം തളിക്കണം'' ലേവ്യ. 4:16,17).

ഉത്തരം:   മുഴുവന്‍ സഭയുടേയും പാപങ്ങള്‍ക്ക് വേണ്ടി യാഗം അര്‍പ്പിക്കുമ്പോള്‍, യേശുവിനെ പ്രതിനിധീകരിക്കുന്ന പുരോഹിതന്‍ രക്തം എടുത്തു വിശുദ്ധ മന്ദിരത്തില്‍ കടന്നു വിശുദ്ധ സ്ഥലത്തേയും അതി പരിശുദ്ധസ്ഥലത്തേയും വേര്‍തിരിച്ചിരുന്ന തിരശ്ശീലയില്‍ തളിക്കുന്നു(ഏബ്രാ. 3:1). തിരശ്ശീലയുടെ മറുവശത്ത് ദൈവസാന്നിദ്ധ്യം വസിച്ചിരുന്നു. ഇപ്രകാരം ജനങ്ങളുടെ പാപം ദൃഷ്ടാന്തമായി വിശുദ്ധമന്ദിരത്തിലേക്ക് മാറ്റപ്പെടുന്നു. പുരോഹിതന്‍റെ ഈ രക്ത ശുശ്രൂഷ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നമുക്ക് വേണ്ടി നടന്നു കൊണ്ടിരിക്കുന്ന യേശുവിന്‍റെ രക്തശുശ്രൂഷയെ മുന്‍കൂട്ടി സൂചിപ്പിക്കുന്നു. നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി യേശു കാല്‍വറിയില്‍ യാഗമായിത്തീര്‍ന്നശേഷം ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗീയ മന്ദിരത്തില്‍ തന്‍റെ രക്തത്തിന്‍റെ ശുശ്രൂഷ ചെയ്യാന്‍ നമ്മുടെ പുരോഹിതനായി സ്വര്‍ഗ്ഗത്തില്‍ പോയി (എബ്രാ. 9:11,12). ഭൂമിയില്‍ രക്തശുശ്രൂഷ ചെയ്ത പുരോഹിതന്‍ യേശുവിനെ കുറിക്കുന്നു. നാം അവന്‍റെ നാമത്തില്‍ നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ സ്വര്‍ഗ്ഗീയ മന്ദിരത്തില്‍ ഉള്ള നമ്മുടെ പാപത്തിന്‍റെ രേഖയില്‍ അവന്‍റെ രക്തം തളിച്ചു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നു.(യോഹ. 1:9).

യേശു തന്‍റെ യാഗത്തിലൂടെ നമ്മുടെ കഴിഞ്ഞകാല പാപങ്ങള്‍ മോചിക്കുകയും നമുക്ക് പൂര്‍ണ്ണമായും രൂപാന്തരപ്പെട്ട ഒരു ജീവിതം നല്‍കുകയും ചെയ്യുന്നു.
യേശു തന്‍റെ യാഗത്തിലൂടെ നമ്മുടെ കഴിഞ്ഞകാല പാപങ്ങള്‍ മോചിക്കുകയും നമുക്ക് പൂര്‍ണ്ണമായും രൂപാന്തരപ്പെട്ട ഒരു ജീവിതം നല്‍കുകയും ചെയ്യുന്നു.

11. വിശുദ്ധ മന്ദിരത്തിലെ ശുശ്രൂഷയോടനുബന്ധിച്ച് ഏതെല്ലാം രണ്ട് പ്രധാനപ്പെട്ട പദവികളില്‍ യേശു തന്‍റെ ജനത്തെ സേവിക്കുന്നതാണ്? അവന് നമ്മോടുള്ള സ്നേഹ ശുശ്രൂഷയിലൂടെ എന്തു പ്രതിഫലമാണ് നമുക്ക് ലഭിക്കുന്നത്?

"നമ്മുടെ പെസഹാ കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു.'' 1 കൊരി. 5:7. "ആകയാല്‍ ദൈവ പുത്രനായ യേശു ആകാശത്തില്‍ കൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതന്‍ നമുക്ക് ഉള്ളതു കൊണ്ട് നാം നമ്മുടെ സ്വീകാര്യം മുറുകെപ്പിടിച്ചുകൊള്‍ക. നമ്മുടെ മഹാപുരോഹിതന്‍ നമ്മുടെ ബലഹീനതകളില്‍ സഹതാപം കാണിപ്പാന്‍ കഴിയാത്തവനല്ല. പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യനായി പരീക്ഷിക്കപ്പെട്ടവനത്ര നമുക്കുള്ളത്. അതുകൊണ്ട് കരുണ ലഭിപ്പാനും തക്കസമയത്ത് സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തുചെല്ലുക.'' എബ്രാ. 4:14-16.

ഉത്തരം:   യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി യാഗമായും നമ്മുടെ മഹാപുരോഹിതനായും പ്രവര്‍ത്തിക്കുന്നു. നമ്മുടെ പെസഹാ കുഞ്ഞാടും പകരക്കാരനും ആയ യേശുവിന്‍റെ മരണത്താലും, മഹാപുരോഹിതനായുള്ള അവന്‍റെ നിരന്തരവും ശക്തവുമായ ശുശ്രൂഷയാലും അവിശ്വസനീയമായ രണ്ട് അത്ഭുതങ്ങള്‍ നമുക്ക് വേണ്ടി നിര്‍വ്വഹിക്കുന്നു.

A. വീണ്ടുംജനനം ആകുന്ന പൂര്‍ണ്ണമായ ജീവിത മാറ്റത്തിലൂടെ നമ്മുടെ കഴിഞ്ഞകാല പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നു. (യോഹ. 3:3-6; റോ. 3:25)

B. ഈ കാലത്തിലും വരുവാനുള്ള കാലത്തിലും ജീവിക്കുവാനുള്ള ശക്തി നമുക്ക് ലഭിക്കുന്നു (തിത്തോ. 2:14; ഫിലി. 2:13). ഈ രണ്ട് അത്ഭുതങ്ങളിലൂടെ ഒരു വ്യക്തിയെ നീതികരിക്കുന്നു, ഇതിന്‍റെ അര്‍ത്ഥം, ദൈവമായിട്ടു ഒരു നല്ല ബന്ധം സാദ്ധ്യമാക്കുന്നു എന്നാണ്. പ്രവര്‍ത്തിയാല്‍ (സ്വന്തം അദ്ധ്വാനത്തിലൂടെ) നീതികരിക്കപ്പെടുകയില്ല. ക്രിസ്തു നിര്‍വ്വഹിക്കുന്ന അത്ഭുതങ്ങളിലൂടെ മാത്രമെ നീതികരണം സാധിക്കുകയുള്ളു (അപ്പൊ. 4:12) ഒരു വ്യക്തിക്കു ചെയ്യാന്‍ കഴിയാത്തതു യേശു തനിക്കുവേണ്ടി ചെയ്യുമെന്നുള്ള പൂർണ്ണ ആശ്രയത്തിലൂടെയാണ് നീതികരണം സംഭവിക്കുന്നത്.

ഇതിനെ "വിശ്വാസത്താലുള്ള നീതികരണം" എന്നു ബൈബിള്‍ പേര്‍ വിളിക്കുന്നു. എന്‍റെ ജീവിതത്തിന്‍റെ രാജാവായിത്തീരാന്‍ ഞാന്‍ യേശുവിനോട് അപേക്ഷിക്കുകയും അവനോട് പൂര്‍ണ്ണമായി

സഹകരിക്കുകയും എന്‍റെ ജീവിതത്തില്‍ അത്ഭുതം നടക്കുന്നതിന് വേണ്ടി ഞാന്‍ അവനില്‍ ആശ്രയിക്കുകയും ചെയ്യുന്നു. എന്‍റെ ജീവിതത്തില്‍ അതിശയകരമായി ക്രിസ്തു നിമിത്തം നടക്കുന്ന ഈ നീതികരണം മാത്രമാണ് യഥാര്‍ത്ഥത്തില്‍ നിലനില്ക്കുന്ന നീതീകരണം. മറ്റുള്ളവയെല്ലാം വ്യാജമാണ്.

ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങള്‍ സന്തോഷത്തോടെ ചെയ്യാന്‍ മാത്രമാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്.
ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങള്‍ സന്തോഷത്തോടെ ചെയ്യാന്‍ മാത്രമാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്.

12. യേശുക്രിസ്തു നല്‍കുന്ന നീതികരണത്തിലൂടെ നമുക്ക് ലഭിക്കുന്ന ശ്രേഷ്ഠമായ ആറു വാഗ്ദാനങ്ങള്‍ ഏതെല്ലാം എന്നു ബൈബിള്‍ പ്രസ്താവിക്കുന്നു.?

ഉത്തരം:   A. അവന്‍ നമ്മുടെ കഴിഞ്ഞകാല പാപങ്ങളെ മറയ്ക്കുകയും നമ്മെ കുറ്റവിമുക്തരാക്കുകയും ചെയ്യുന്നു.(യെശ. 44:22; യോഹ. 1:9).

B. നാം ആദിയില്‍ ദൈവത്തിന്‍റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടു (ഉല്പ. 1:26,27). ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ നമ്മെ നഃസൃഷ്ടിക്കാം എന്നു യേശു വാഗ്ദാനം ചെയ്യുന്നു.(റോ.8:29).

C. നാം നേരോടെ ജീവിക്കുന്നതിന് വേണ്ട ആഗ്രഹം യേശു നമുക്ക് നല്‍കുകയും അത് യഥാര്‍ത്ഥമായി നിറവേറ്റുന്നതിന് വേണ്ട ശക്തി നമുക്ക് നല്‍കുകയും ചെയ്യുന്നു (ഫിലി. 2:13).

D. ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങള്‍ സന്തോഷത്തോടെ ചെയ്യാന്‍ മാത്രമെ യേശു തന്‍റെ അത്ഭുത പ്രവര്‍ത്തനത്തിലൂടെ നമ്മെ പ്രേരിപ്പിക്കുകയുള്ളു (എബ്രാ. 13:20,21; യോഹ. 15:11).

E. യേശു തന്‍റെ പാപരഹിതമായ ജീവിത്തിലൂടെയും തന്‍റെ പ്രായശ്ചിത്ത മരണത്തിലൂടെയും നമ്മുടെ പാപക്കടങ്ങള്‍ പോക്കി നമ്മെ മരണ വിധിയില്‍ നിന്നും വിടുവിക്കുന്നു(2 കൊരി. 5:21).

F. യേശു മടങ്ങിവന്നു നമ്മെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടു പോകുംവരെ നമ്മെ വിശ്വസ്തരായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നു (ഫിലി. 1:6; യൂദാ 24 - വാക്യം).

മഹത്വകരമായ ഈ വാഗ്ദാനങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പൂര്‍ണ്ണമായി നിറവേറ്റാന്‍ യേശു ഒരുക്കമാണ്. നിങ്ങള്‍ ഒരുക്കമാണോ? യേശുവിന്‍റെ സന്നിധിയില്‍ മുട്ടുമടക്കി നിങ്ങളുടെ ജീവിതത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് അവനോട് അപേക്ഷിക്കുക. അവന്‍ നിങ്ങളെ ഉപേക്ഷിക്കുകയില്ല.

യേശു നയിക്കുന്നിടത്തേക്ക് സ്നേഹത്തോടും സന്തോഷത്തോടും കൂടെ അവനെ അനുഗമിക്കുന്നതാണ് രക്ഷയോടുള്ള ബന്ധത്തില്‍ നമ്മുടെ കര്‍ത്തവ്യം.
യേശു നയിക്കുന്നിടത്തേക്ക് സ്നേഹത്തോടും സന്തോഷത്തോടും കൂടെ അവനെ അനുഗമിക്കുന്നതാണ് രക്ഷയോടുള്ള ബന്ധത്തില്‍ നമ്മുടെ കര്‍ത്തവ്യം.

13. വിശ്വാസത്താലുള്ള നീതികരണം പ്രാപിപ്പാന്‍ ഒരു വ്യക്തിക്ക് എന്തെങ്കിലും ഭാഗം നിര്‍വ്വഹിപ്പാന്‍ ഉണ്ടോ?

"എന്നോട് കര്‍ത്താവേ, കര്‍ത്താവേ എന്നു പറയുന്നവന്‍ ഏവനുമല്ല സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നുത്.'' മത്താ. 7:21.

ഉത്തരം:   അതെ, നാം പിതാവിന്‍റെ ഇഷ്ടം ചെയ്യണം എന്നു യേശു പ്രസ്താവിക്കുന്നു. പഴയനിയമ കാലത്ത് ഒരു മനുഷ്യന്‍ യഥാര്‍ത്ഥമായി മാനസാന്തരപ്പെട്ടാല്‍ ഒരു കുഞ്ഞാടിനെ കൊണ്ടുവന്നു യാഗം കഴിക്കണമായിരുന്നു. അതിലൂടെ പാപം ചെയ്തതിനുള്ള അവന്‍റെ ദുഃഖവും തന്‍റെ ജീവിതത്തെ ദൈവം നയിക്കുന്നതിന് വേണ്ടി സര്‍വ്വാത്മനായുള്ള ആഗ്രഹവും ആണ് സൂചിപ്പിക്കുന്നത്.

ഇന്ന്, നമ്മെ നീതികരിക്കുന്നതിന് വേണ്ടി നമുക്ക് യാതൊരു അത്ഭുതവും ചെയ്യാന്‍ കഴിയില്ലെങ്കിലും നമ്മെ ദിവസംപ്രതി ദൈവത്തിന് സമര്‍പ്പിക്കുകയും (1 കോരി. 15:31) നമ്മുടെ ജീവിതങ്ങളെ നിയന്ത്രിക്കുന്നതിന് യേശുവിനെ ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ അത്ഭുതങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നടക്കുന്നതാണ്. യേശു നമ്മെ എവിടേയ്ക്ക് അയച്ചാലും അവനെ അനുഗമിപ്പാനും അനുസരിക്കാനും നാം ഒരുക്കമുളളവര്‍ ആയിരിക്കണം (യോഹ. 12:26; യെശ. 1:18-20). സാത്താന്‍ ആദിയില്‍ ചെയ്തതുപോലെ നമ്മുടെ സ്വന്തം വഴി തെരഞ്ഞെടുത്ത് ദൈവത്തോട് മത്സരിക്കാന്‍ പാപം നമ്മെ പ്രേരിപ്പിക്കും (യെശ. 53:6, 14:12-14). കണ്ണ് ചൂഴ്ന്നെടുത്ത് കളയുന്നതുപോലെയും കൈവെട്ടികളയുന്നതുപോലെയും (മത്താ. 5: 29,30) വിഷമകരമാണ്, ചിലപ്പോള്‍ യേശു നമ്മുടെ നിയന്ത്രണം എറ്റെടുക്കുവാന്‍ അനുവദിക്കുന്നത്. കാരണം പാപം ഒരു ആസക്തി ആയതുകൊണ്ട് അതിനെ അതിജീവിക്കാന്‍ ദൈവത്തിന്‍റെ അത്ഭുതകരമായ ശക്തി ആവശ്യമാണ് (മര്‍ക്കൊ. 10:27). തങ്ങള്‍ രക്ഷിക്കപ്പെട്ടു എന്നു ഭാവിക്കുന്ന ഏവരേയും സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകും എന്ന് പലരും വിശ്വിസിക്കുന്നു. അവരുടെ സ്വാഭാവം എന്തു തന്നെ ആയാലും ഒരു കുഴപ്പവും ഇല്ല എന്നവര്‍ കരുതുന്നു. എന്നാല്‍ ഇത് ശരിയല്ല. ഇത് സാത്താന്‍റെ കെട്ടിച്ചമച്ച ആശയമാണ്. ഒരു ക്രിസ്ത്യാനി തീര്‍ച്ചയായും യേശുവിന്‍റെ ജീവിതശൈലി പിന്‍തുടരണം. (1 പത്രൊസ്. 2:21) നമ്മുടെ ജീവിതത്തിന്‍റെ പൂര്‍ണ്ണ നിയന്ത്രണം യേശുവിന് വിട്ടുകൊടുക്കുകയും വേണം. ഒരുപക്ഷെ കല്ലുകള്‍ നിറഞ്ഞതും പരുപരുത്തതുമായ പാതയാണെങ്കിലും യേശു നമ്മെ ഏവിടേയ്ക്കു നയിച്ചാലും സന്തോഷത്തോടെ അവനെ അനുഗമിക്കുകയും ചെയ്താല്‍ യേശുവിന്‍റെ വിലയേറിയ രക്തത്തിന് ഇത് നമുക്ക് വേണ്ടി സഫലീകരിക്കാന്‍ സാധിക്കും (ഏബ്ര. 13:12; മത്താ. 7:13,14,21).

നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി മരിക്കേണ്ടിയിരുന്ന യേശുവിനെയാണ് യഹോവയ്ക്ക് ചീട്ടുവീണ കോലാട്ടു കൊറ്റന്‍ സൂചിപ്പിക്കുന്നത്.
നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി മരിക്കേണ്ടിയിരുന്ന യേശുവിനെയാണ് യഹോവയ്ക്ക് ചീട്ടുവീണ കോലാട്ടു കൊറ്റന്‍ സൂചിപ്പിക്കുന്നത്.

14. പാപപരിഹാര ദിവസത്തെക്കുറിച്ച് മനസ്സിലാക്കാന്‍ എന്നെ സഹായിക്കുമോ?

ഉത്തരം:   A. യിസ്രായേല്‍ മക്കളുടെ ഇടയില്‍ വര്‍ഷത്തിലൊരിക്കല്‍ വന്ന പാപപരിഹാര ദിവസം ഒരു ന്യായവിധിയുടെ ദിവസമായിരുന്നു. (ലേവ്യ. 23:27) അന്ന് സകല ജനവും എല്ലാ പാപവും ഏറ്റുപറയണമായിരുന്നു. പാപങ്ങള്‍ ഏറ്റുപറയാത്ത ഏവരെയും അന്ന് യിസ്രായേല്‍ പാളയത്തില്‍ നിന്നും ഛേദിച്ചുകളയു മായിരുന്നു. (ലേവ്യ. 23:29)

B. രണ്ട് ആടുകളെ തിരഞ്ഞെടുത്തു. ഒന്ന്, യഹോവയുടെ ആട്, രണ്ടാമത്തേത്, സാത്താനെ പ്രതിനിധീകരിക്കുന്ന അസസേലിന്‍റെ ആടാണ് . (ലേവ്യ.16:8) യഹോവയ്ക്ക് ചീട്ടുവീണ ആടിനെ അറുത്തു ജനത്തിന്‍റെ പാപത്തിനുവേണ്ടി യാഗം കഴിച്ചു(ലേവ്യ.16:9). അന്നു തന്നെ അതിന്‍റെ രക്തം കുറെയെടുത്തു അതിപരിശുദ്ധ സ്ഥലത്ത് കൃപാസനത്തിന്മീതെ തളിക്കണമായിരുന്നു (ലേവ്യ. 16:14) ദൈവത്തെ കാണുന്നതിന് മഹാപുരോഹിതന്‍ അതി പരിശുദ്ധസ്ഥലത്ത് കൃപാസനത്തിന്‍റെ അടുത്തുവന്നിരുന്നത് ഈ പ്രത്യേക ന്യായവിധി ദിവസത്തിലായിരുന്നു.

തളിക്കപ്പെട്ട രക്തം യേശുവിന്‍റെ യാഗം ദൈവം അംഗീകരിക്കുന്നതിനെകുറിക്കുന്നു. ഏറ്റുപറഞ്ഞ ജനങ്ങളുടെ പാപം വിശുദ്ധമന്ദിരത്തില്‍ നിന്ന് മഹാപുരോഹിതനിലേക്ക് മാറ്റപ്പെടുന്നു. മഹാപുരോഹിതന്‍ പിന്നീട് ഏറ്റുപറഞ്ഞ സകല പാപങ്ങളും സാത്താനെ പ്രതിനിധീകരിക്കുന്ന അസസേലിനു ചീട്ടു വീണ ആടിന്‍റെ തലയില്‍ ചുമത്തി ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് അയക്കുന്നു (ലേവ്യ. 16:16, 20-22). ഓരോ വര്‍ഷവും ഇപ്രകാരം തിരശ്ശീലയില്‍ തളിക്കപ്പെട്ട രക്തത്തിലൂടെ ശേഖരിക്കപ്പെട്ട ജനത്തിന്‍റെ പാപം വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള ശുശ്രൂഷയിലൂടെ നീക്കി വിശുദ്ധ മന്ദിരം ശുദ്ധീകരിച്ചിരുന്നു.

യിസ്രായേലിന്‍റെ പാപപരിഹാരദിവസം അന്ത്യന്യായവിധിയുടെ ദൃഷ്ടാന്തമാണ് ഇതിലൂടെ പാപത്തിന്‍റെ പ്രശ്നം ഈ അഖിലാണ്ഡത്തിലുടനീളം നിത്യമായി പരിഹരിക്കപ്പെടുന്നതാണ്.
യിസ്രായേലിന്‍റെ പാപപരിഹാരദിവസം അന്ത്യന്യായവിധിയുടെ ദൃഷ്ടാന്തമാണ് ഇതിലൂടെ പാപത്തിന്‍റെ പ്രശ്നം ഈ അഖിലാണ്ഡത്തിലുടനീളം നിത്യമായി പരിഹരിക്കപ്പെടുന്നതാണ്.

15. ഭൂമിയിലെ വിശുദ്ധ മന്ദിരവും അതിലെ മറ്റ് ശുശ്രൂഷകളും പോലെ പാപപരിഹാരദിവസം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നത് ദൈവത്തിന്‍റെ വലിയ രക്ഷാപദ്ധതിയുടെ ഒരു പ്രതിരൂപമാണോ?

"ആകയാല്‍ സ്വര്‍ഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈ വകയാല്‍ ശുദ്ധമാക്കുന്നത് ആവശ്യം.'' ഏബ്രാ. 9:23.

ഉത്തരം:   അതെ, സ്വര്‍ഗ്ഗത്തിലുള്ള വിശുദ്ധ മന്ദിരത്തിലെ ശ്രേഷ്ഠമഹാപുരോഹിതന്‍ പാപങ്ങള്‍ തുടച്ചുമാറ്റുന്നതിനെ ആണ് പഴയ നിയമകാലത്തെ പാപപരിഹാരദിവസത്തിലെ ശ്രൂശ്രൂഷകള്‍ സൂചിപ്പിച്ചിരുന്നത്. യേശുവിന്‍റെ ചൊരിയപ്പെട്ട രക്തം ജീവപുസ്തകത്തില്‍ എഴുതപ്പെട്ട പേരുകളില്‍ തളിക്കുന്നതിലൂടെ ദൈവത്തെ നിത്യം സേവിക്കാനുള്ള ദൈവജനത്തിന്‍റെ തീരുമാനങ്ങളെ ക്രിസ്തു ദൃഢീകരിക്കുന്നു. യിസ്രായേലിന്‍റെ പാപപരിഹാര ദിവസത്തെപ്പോലെ ഈ പ്രത്യേക ന്യായവിധി നമ്മുടെ ഗ്രഹമായ ഭൂമിയ്ക്ക് വേണ്ടി നിര്‍വ്വഹിക്കാന്‍ പോകുന്ന അന്തിമ പാപപരിഹാര വിധിയെ കുറിക്കുന്നു. നമ്മുടെ വിശ്വസ്ത മഹാപുരോഹിതനായ യേശു സ്വര്‍ഗ്ഗത്തില്‍ തന്‍റെ ജനത്തിന് വേണ്ടി ഇപ്പോഴും പക്ഷവാദം ചെയ്തുകൊണ്ടിരിക്കുന്നു എന്നും അവന്‍ ചിന്തിയ രക്തത്തില്‍ വിശ്വസിക്കുന്ന ഏവരുടേയും പാപങ്ങള്‍ മായിച്ചുകളയാന്‍ അവന്‍ സദാ സന്നദ്ധനാണെന്ന് പഴയനിയമ കാലത്ത് നടത്തപ്പെട്ട പാപപരിഹാര ശുശ്രൂഷയിലൂടെ എല്ലാ മനുഷ്യ വര്‍ഗ്ഗത്തിനും ഉറപ്പ് നല്കുന്നു. അന്ത്യ ന്യായവിധിയിലൂടെ ഓരോ മനുഷ്യന്റേയും ജീവനും മരണവും പാപ പ്രശ്നത്തിന് തീര്‍പ്പ് കല്പിക്കുന്നതിലൂടെ തീരുമാനിക്കപ്പെടുന്നു.

പ്രധാനപ്പെട്ട സംഭവങ്ങള്‍
ഭൂമിയിലെ മന്ദിരത്തിലെ ശുശ്രൂഷകള്‍, പ്രത്യേകിച്ചും പാപപരിഹാരദിവസത്തിലെ ശുശ്രൂഷകള്‍ സ്വര്‍ഗ്ഗീയ മന്ദിരത്തില്‍ നിന്നും ദൈവം നടപ്പിലാക്കാന്‍ പോകുന്ന പ്രധാനപ്പെട്ട അന്ത്യകാല സംഭവങ്ങളുടെ ദൃഷ്ടാന്തമായിത്തീരുന്നത് എപ്രകാരമെന്ന് അടുത്ത രണ്ടു പഠനസഹായികളിലൂടെ നാം കണ്ടെത്തുന്നതാണ്.

ന്യായവിധിയുടെ ദിവസം
ദൈവം ക്രമീകരിച്ചിരിക്കുന്ന സ്വര്‍ഗ്ഗത്തിലെ ന്യായവിധിയുടെ തീയതി വിവരം ഒരു നിര്‍ണ്ണായകമായ ബൈബിള്‍ പ്രവചനത്തിലൂടെ അടുത്ത പഠനസഹായിയില്‍ നാം പരിശോധിക്കുന്നതാണ്.

തീര്‍ച്ചയായും ഇത് നമ്മെ ആവേശഭരിതരാക്കുന്നതാണ്!


16. ദൈവം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സത്യം നിങ്ങള്‍ക്ക് ഒരു പക്ഷേ പുതുമ നിറഞ്ഞതാണെങ്കിലും അതിനെ അംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണോ?.

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ


പാഠസംഗ്രഹ ചോദ്യങ്ങൾ

1. ഭൂമിയിലെ കൂടാരത്തിലെ പ്രാകാരത്തില്‍ ഉണ്ടായിരുന്ന ഉപകരണങ്ങള്‍ ഏതെല്ലാം ? (2)


_____   കൃപാസനം.
_____   താമ്രത്തൊട്ടി.
_____   കസേരകള്‍.
_____   യാഗപീഠം.

2. ദൈവീക സാന്നിദ്ധ്യം കൃപാസനത്തില്‍ വസിച്ചിരുന്നുവോ?(1)


_____   അതെ.
_____   ഇല്ല.

3. ഏഴ് ശാഖകളുള്ള നിലവിളക്ക് എന്തിനെ കുറിക്കുന്നു. (1)


_____   ലോകത്തിന്‍റെ വെളിച്ചമാകുന്ന യേശുക്രിസ്തുവിനെ.
_____   ക്രിസ്തുവിന്‍റെ രണ്ടാം വരവിനെ.
_____   പുതിയ യെരുശലേമിന്‍റെ തിളങ്ങുന്ന മതിലിനെ.

4. ഭൂമിയിലെ വിശുദ്ധ മന്ദിരത്തിന്റേയും അതിന്റെ ഉപകരണങ്ങളുടെയും ഉദ്ദേശം (1)


_____   ദൂതന്മാരെ മനസ്സിലാക്കാന്‍ ജനങ്ങളെ സഹായിക്കുന്നതിന്.
_____   ജനങ്ങള്‍ക്ക് മാംസാഹാരം നല്കുന്നതിന്.
_____   രക്ഷാപദ്ധതിയെ സദൃശീകരിക്കുന്നതിന്.

5. ഭൂമിയിലെ മന്ദിരത്തിന്‍റെ പ്ലാന്‍ വരച്ചതാരാണ്? (1)


_____   നോഹ.
_____   ദൂതൻ.
_____   അഹരോൻ.
_____   ദൈവം.

6. പത്തു കല്പന നിയമപ്പെട്ടകത്തിനകത്ത് സൂക്ഷിച്ചു. (1)


_____   അതെ.
_____   ഇല്ല.

7. അറുക്കപ്പെട്ട യാഗമൃഗം സൂചിപ്പിച്ചിരുന്നത് (1)


_____   പരിശുദ്ധാത്മാവ്.
_____   യുദ്ധം.
_____   യേശു.

8. വിശുദ്ധ മന്ദിരത്തോടനുബന്ധിച്ച് യേശു നമുക്ക് വേണ്ടി സേവനം അനുഷ്ഠിക്കുന്നതിന്‍റെ രണ്ടു പദവികള്‍ ഏതെല്ലാം? (2)


_____   രാജാവ്.
_____   യാഗം.
_____   മഹാപുരോഹിതന്‍.
_____   അഖിലാണ്ഡത്തിന്‍റെ അധിപതി.

9. ഭൂമിയിലെ വിശുദ്ധ മന്ദിരത്തെ കുറിക്കുന്ന ഏതെല്ലാം കാര്യങ്ങള്‍ സത്യമാണ്. ?(2)


_____   അതിന് മൂന്ന് മുറികള്‍ ഉണ്ട്.
_____   കൂടാരത്തിന്‍റെ ആകൃതിയിലാണ് നിര്‍മ്മിച്ചത്.
_____   അതിന്‍റെ നീളം 1000 അടി വീതി 500 അടി.
_____   പ്രാകാരം താമ്രതൂണുകള്‍ നാട്ടി പഞ്ഞിനൂല്‍ കൊണ്ട് മറച്ചതായിരുന്നു.
_____   മിസ്രയീമിലെ ഓട് കൊണ്ടാണ് മേല്‍ക്കൂര മറച്ചിരുന്നത്.
_____   താമ്രത്തൊട്ടി വിശുദ്ധ സ്ഥലത്തായിരുന്നു.

10. വിശ്വാസത്താലുള്ള നീതിയാണ് യഥാര്‍ത്ഥ നീതി. (1)


_____   അതെ.
_____   അല്ല.

11. വിശ്വാസത്താലുള്ള നീതികരണം ലഭിക്കുന്നത് (1)


_____   മനുഷ്യന്‍റെ പ്രവര്‍ത്തികളാല്‍.
_____   സ്നാനത്തിലൂടെ.
_____   യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം.

12. പാപിയായ മനുഷ്യന്‍ കൊണ്ടുവന്ന മൃഗത്തെ കൊന്നതാരാണ്.? (1)


_____   ദൈവം.
_____   പുരോഹിതൻ.
_____   പാപി.

13. യേശു നല്കുന്ന നീതിയെകുറിക്കുന്ന ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ? (3)


_____   ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ നമ്മെ പുനഃപ്രതിഷ്ഠിക്കുന്നു.
_____   അത് അതിശയകരമല്ല.
_____   നമ്മുടെ നീതിപ്രവൃത്തികള്‍ ഇതിലെ പ്രധാന ഘടകമാണ്.
_____   അത് നമ്മുടെ കഴിഞ്ഞകാല പാപങ്ങളെ മറയ്ക്കുന്നു.
_____   നേരോടെ ജീവിക്കുന്നതിന് ഉള്ള ആഗ്രഹം നല്കുന്നു.

14. പാപപരിഹാരദിവസത്തെ കുറിക്കുന്ന ശരിയായ കാര്യങ്ങള്‍ ഏതെല്ലാം? (4)


_____   എല്ലാ മാസത്തിലും ഉണ്ട്.
_____   അത് ന്യയവിധിയുടെ ദിവസമായിരുന്നു.
_____   കളിതമാശകളുടെ ഒരു ദിവസം ആയിരുന്നു.
_____   അത് അന്ത്യ ന്യായവിധിയെകുറിക്കുന്നു.
_____   അസസേലിനുള്ള ആട് സാത്താനെ കുറിക്കുന്നു.
_____   രക്തം അതി പരിശുദ്ധസ്ഥലത്തേയ്ക്ക് കൊണ്ടുപോയിരുന്നു.

15. ദൈവവുമായുള്ള ഒരു നല്ല ബന്ധമാണ് നീതി. (1)


_____   അതെ.
_____   അല്ല.

16. പാപത്തിന്‍റെ ശിക്ഷയായ മരണം എല്ലാവരുടേയും മേല്‍ ചുമത്തപ്പെടുന്നത് മനസ്സിലാക്കാന്‍ മൃഗങ്ങളെ യാഗം കഴിച്ചിരുന്നത് ജനങ്ങള്‍ക്ക് അറിവു നല്‍കി (1)


_____   അതെ.
_____   അല്ല.

Free Bible School

Bible School
Enroll in our Free Online Bible School Today!
Start your first lesson now!


Christian Hymns



Freebie!

Ultimate Resource
Request your free book, Ultimate Resource, today and learn how to study the Bible
Get It Now!


Back To Top