Bible Universe » Bible Study Guides

separator

കല്ലില്‍ എഴുതപ്പെട്ട!

കല്ലില്‍ എഴുതപ്പെട്ട!
കുറ്റകൃത്യങ്ങള്‍ ഈ ലോകത്തില്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. അതു തടയുന്നതിന് നാം എന്തെങ്കിലും ചെയ്തേ തീരൂ. അച്ചടക്കമില്ലാത്ത ഈ തലമുറയ്ക്ക് ഒരേയൊരു പ്രത്യാശയേ ഉള്ളൂ. സന്തോഷകരമായ ജീവിതം നല്കുന്നതിനു ദൈവം നല്കിയിരിക്കുന്ന ഫോര്‍മുല നമ്മള്‍ ഗൗരവമായിട്ടെടുക്കണം - ദൈവത്തിന്‍റെ പത്തു കല്പന. വിസ്മയ സത്യങ്ങളുടെ പഠനസഹായിയില്‍ ഈ പ്രശ്നങ്ങളെക്കുറിച്ചു വളരെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നതുകൊണ്ടു നിങ്ങളുടെ ഉത്തരവാദിത്വം എന്താണെന്നു മനസ്സിലാക്കുന്നതിന് അല്പസമയം ചെലവഴിക്കാന്‍ ഒരുക്കമല്ലേ? എന്നാല്‍ നിങ്ങള്‍ അതിശയിക്കും.
കല്പലക ദൈവത്തിന്‍റെ കൈപ്പണിയായിരുന്നു.
കല്പലക ദൈവത്തിന്‍റെ കൈപ്പണിയായിരുന്നു.

1. യഥാര്‍ത്ഥത്തില്‍ ദൈവം തന്നെയാണോ പത്തുകല്പനകള്‍ എഴുതിയത്?

"അവന്‍ സീനായ് പര്‍വ്വതത്തില്‍ വച്ചു മോശെയോടു അരുളിച്ചെയ്തു തീര്‍ന്നശേഷം ദൈവത്തിന്‍റെ വിരൽ ‍കൊണ്ടെഴുതിയ സാക്ഷ്യപ്പലക രണ്ടും അവന്‍റെ പക്കല്‍ കൊടുത്തു." പുറപ്പാട്. 31: 18.

"പലക ദൈവത്തിന്‍റെ പണിയും പലകയില്‍ പതിഞ്ഞ എഴുത്ത് ദൈവത്തിന്‍റെ എഴുത്തും ആയിരുന്നു." പുറപ്പാട്. 32:16.

ഉത്തരം:   അതെ, സ്വര്‍ഗ്ഗത്തിലെ ദൈവം തന്‍റെ സ്വന്തം വിരല്‍ കൊണ്ട് രണ്ടു കല്പലകകളില്‍ പത്തു കല്പന എഴുതി.

കല്പനാ ലംഘനമാണ് പാപം എന്നു ദൈവം പറയുന്നു.
കല്പനാ ലംഘനമാണ് പാപം എന്നു ദൈവം പറയുന്നു.

2. പാപത്തെക്കുറിച്ചു ദൈവത്തിന്‍റെ നിര്‍വ്വചനമെന്ത്?

"പാപം അധര്‍മ്മം തന്നെ." 1 യോഹന്നാൻ‍. 3:4. (കല്പനാലഘനം പാപം)

ഉത്തരം:   പത്തുകല്പനയുടെ ലംഘനമാണ് പാപം. ദൈവത്തിന്‍റെ ന്യായപ്രമാണം തികവുള്ളത് (സങ്കീര്‍ത്തനം. 19:7), ആയതുകൊണ്ട് എല്ലാ പാപങ്ങളേയും അത് തുറന്നു കാട്ടുന്നു. ദൈവത്തിന്‍റെ പത്തുകല്പന കുറ്റം വിധിക്കാത്ത ഒറ്റപാപവും ഇല്ല. "മനുഷ്യന്‍റെ എല്ലാ ഉത്തരവാദിത്വങ്ങളും" പത്തുകല്പനയില്‍ അടങ്ങിയിരിക്കുന്നു. സഭാപ്രസംഗി. 12:13. ദൈവകല്പനയില്‍ നിന്നു ഒരു കാര്യവും വിട്ടുകളഞ്ഞിട്ടില്ല.

ദൈവകല്പന പ്രമാണിക്കുന്നവര്‍ക്കു സന്തോഷമുണ്ട്
ദൈവകല്പന പ്രമാണിക്കുന്നവര്‍ക്കു സന്തോഷമുണ്ട്

3. ദൈവം നമുക്ക് പത്തു കല്പന തന്നിരിക്കുന്നത് എന്തിനാണ്?

"ദൈവകല്പന കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ‍." സദൃശവാക്യങ്ങൾ 29:18. "നിന്‍റെ ഹൃദയം എന്‍റെ കല്പനകളെ കാത്തുകൊള്ളട്ടെ; അവ ദീര്‍ഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വര്‍ദ്ധിപ്പിച്ചു തരും." സദൃശവാക്യങ്ങൾ 3:1, 2.

ഉത്തരം:   A.സന്തോഷവും സമൃദ്ധവുമായ ജീവിത വഴികാട്ടി ആയിരിപ്പാന്‍.
ദൈവം നമ്മെ ഓരോരുത്തരേയും സൃഷ്ടിച്ചിരിക്കുന്നത് നമുക്ക് സന്തോഷം, സമാധാനം, ദീര്‍ഘായുസ്സ്, സംതൃപ്തി, തുടങ്ങി അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും സമൃദ്ധമായ ജീവിതം ലഭിക്കുന്നതിനും വേണ്ടിയാണ്. ഇതിനുവേണ്ടി ദൈവം നല്‍കിയിരിക്കുന്ന യഥാര്‍ത്ഥവും പരമോന്നതവുമായ ഉത്തമ വഴികാട്ടി ദൈവകല്പനയാകുന്നു.

"ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നത്." റോമര്‍ 3:20. "എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞിട്ടില്ല, മോഹിക്കരുത് എന്ന് ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു." റോമര്‍ 7:7.

B. തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസം കാണിച്ചുതരുന്നു .
തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസം കാണിച്ചുതരുന്നതിന് ദൈവത്തിന്‍റെ കല്പന ഒരു കണ്ണാടി പോലെ പ്രവര്‍ത്തിക്കുന്നു. യാക്കോബ് 1:23-25. മുഖക്കണ്ണാടി എന്‍റെ മുഖത്തെ അഴുക്ക് ചൂണ്ടിക്കാണിക്കുന്നതു പോലെ ദൈവത്തിന്‍റെ പത്തു കല്പന എന്‍റെ ജീവിതത്തിലെ പാപങ്ങളെ ചൂണ്ടിക്കാണിക്കുന്നു. ഒരു മനുഷ്യന്‍ തന്‍റെ ജീവിതത്തില്‍ പാപം ചെയ്തിട്ടുണ്ടോ എന്നറിയേണ്ടതിനു മുഖക്കണ്ണാടിയാകുന്ന ദൈവത്തിന്‍റെ ന്യായപ്രമാണത്തോടു തന്‍റെ ജീവിതം ഒത്തുനോക്കണം. കൂടിക്കുഴഞ്ഞു കിടക്കുന്നതും മുങ്ങിത്താഴുന്നതുമായ ഈ തലമുറയ്ക്ക് എവിടെ വരയിടണമെന്ന് അതു പറയുന്നു.

ദൈവത്തിന്‍റെ കല്പന പ്രത്യാശ പ്രദാനം ചെയ്യുന്നു. "എല്ലായ്പ്പോഴും നമുക്കു നന്നായിരിക്കേണ്ടുന്നതിന്നു... ഈ എല്ലാ ചട്ടങ്ങളും ആചരിപ്പാന്‍ യഹോവ നമ്മോടു കല്പിച്ചു." ആവര്‍ത്തനം 6:24. "ഞാന്‍ രക്ഷപെടേണ്ടതിനു എന്നെ താങ്ങേണമേ; നിന്‍റെ ചട്ടങ്ങളില്‍ ഞാന്‍ നിരന്തരം രസിക്കും. നിന്‍റെ ചട്ടങ്ങളെ വിട്ടു പോകുന്നവരെ ഒക്കേയും നീ നിരസിക്കുന്നു." സങ്കീര്‍ത്തനങ്ങൾ 119:117, 118.

C. ഭയങ്കരന്മാരും അപകടകാരികളുമായ വന്യമൃഗങ്ങളില്‍ നിന്നും എന്നെ സംരക്ഷിക്കുന്നതിന്.

മൃഗശാലകളില്‍ വന്യമൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന കൂടു പോലെ ശക്തമായ ഒരു കൂടാകുന്നു ദൈവത്തിന്‍റെ കല്പന. ദൈവകല്പന നമ്മെ അശുദ്ധിയില്‍ നിന്നും ദൂഷണത്തില്‍ നിന്നും കുലപാതകത്തില്‍ നിന്നും വിഗ്രഹാരാധനയില്‍ നിന്നും മോഷണത്തില്‍ നിന്നും മറ്റനേകം തിന്മകളില്‍ നിന്നും രക്ഷിച്ചു സമാധാനവും സന്തോഷവും നല്‍കുന്നു. എല്ലാ നല്ല നിയമങ്ങളും സംരക്ഷണം നല്കുന്നു, ദൈവത്തിന്‍റെ കല്പനകളും അതു തന്നെ ചെയ്യുന്നു.

പ്രത്യേക കുറിപ്പ്: നമ്മെ സൃഷ്ടിച്ച ദൈവം ഓരോ വ്യക്തിയിലും തന്‍റെ കല്പനകളുടെ നിത്യമായ തത്വങ്ങള്‍ എഴുതിയിട്ടുണ്ട്. പാപത്തിന്‍റെ പൊടി പിടിച്ചിരിക്കുന്നതുകൊണ്ട് ഒരു പക്ഷേ കാണാന്‍ കഴിഞ്ഞില്ലെന്നു വരാം. പക്ഷേ, അതവിടെയുണ്ട്. നിങ്ങളുടെ അന്തരാത്മാവില്‍ എഴുതിയിരിക്കുന്ന ദൈവീക തത്വങ്ങളുമായിട്ട് യോജിച്ചു പോയാല്‍ മാത്രമേ നിങ്ങള്‍ക്കു യഥാര്‍ത്ഥ സമാധാനം ലഭിക്കയുള്ളൂ. നാം ഇതിനെ അവഗണിക്കുമ്പോള്‍ അസ്വസ്ഥത, വിശ്രമമില്ലായ്മ, അപകടങ്ങള്‍ മുതലായവ ഭവിക്കുന്നു - ഡ്രൈവിംഗ് നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ വലിയ ആപത്തു ഭവിക്കുന്നതുപോലെ.

മൃഗശാലയിലെ കൂടുകളില്‍ കഴിയുന്ന മൃഗങ്ങളില്‍ നിന്നും ആ കൂട് നമ്മെ രക്ഷിക്കുന്നത് പോലെ പിശാചിന്‍റെ കൈയ്യില്‍ നിന്നും ദൈവകല്പന നമ്മെ രക്ഷിക്കും.
മൃഗശാലയിലെ കൂടുകളില്‍ കഴിയുന്ന മൃഗങ്ങളില്‍ നിന്നും ആ കൂട് നമ്മെ രക്ഷിക്കുന്നത് പോലെ പിശാചിന്‍റെ കൈയ്യില്‍ നിന്നും ദൈവകല്പന നമ്മെ രക്ഷിക്കും.

4. എന്‍റെ വ്യക്തിപരമായ ജീവിതത്തില്‍ ദൈവകല്പന അങ്ങേയറ്റം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

സ്വാതന്ത്ര്യത്തിന്‍റെ ന്യായപ്രമാണത്താല്‍ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവര്‍ത്തിക്കയും ചെയ്‍വിൻ." യാക്കോബ്. 2:12.

ഉത്തരം:   ദൈവത്തിന്‍റെ ന്യായവിധി ദിവസത്തില്‍ നമ്മെ ന്യായം വിധിക്കുന്നത് ദൈവത്തിന്‍റെ പത്തു കല്പനയെ അടിസ്ഥാനപ്പെടുത്തിയാണ്. ദൈവം തന്‍റെ തുലാസ്സില്‍ നമ്മെ തൂക്കിനോക്കുമ്പോള്‍ നമ്മുടെ അവസ്ഥയെന്താണ്? ഇതൊരു ജീവന്മരണപ്രശ്നമാണ്!

ദൈവകല്പന മാറ്റപ്പെടാത്തതാണെന്ന് ഉള്ളതിന്‍റെ തെളിവാണ് കാല്‍വറിയിലെ ക്രൂശ്.
ദൈവകല്പന മാറ്റപ്പെടാത്തതാണെന്ന് ഉള്ളതിന്‍റെ തെളിവാണ് കാല്‍വറിയിലെ ക്രൂശ്.

5. ദൈവത്തിന്‍റെ പത്തുകല്പന ഭേദഗതി ചെയ്യാനോ അഥവാ നീക്കം ചെയ്യുവാനോ എപ്പോഴെങ്കിലും സാദ്ധ്യതയുണ്ടോ?

"ന്യായപ്രമാണത്തില്‍ നിന്ന് ഒരു പുള്ളിവീണു പോകുന്നതിനെക്കാള്‍ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം." ലൂക്കൊസ് 16:17 "ഞാന്‍ എന്‍റെ നിയമത്തെ ലംഘിക്കുകയോ എന്‍റെ അധരങ്ങളില്‍ നിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല." സങ്കീര്‍ത്തനങ്ങൾ 89:34. "അവന്‍റെ കൈകളുടെ പ്രവര്‍ത്തികള്‍ സത്യവും ന്യായവും ആകുന്നു. അവന്‍റെ പ്രമാണങ്ങള്‍ എല്ലാം വിശ്വാസ്യം തന്നെ. അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു." സങ്കീര്‍ത്തനങ്ങൾ 111:7, 8.

ഉത്തരം:   "ഒരിക്കലുമില്ല! ഈ വിഷയത്തില്‍ ബൈബിള്‍ നിലപാട് പകല്‍പോലെ വ്യക്തമാണ്. ദൈവത്തിന്‍റെ കല്പന മാറ്റുവാന്‍ കഴിയുമായിരുന്നെങ്കില്‍ യേശുവിനെ പാപത്തിന്‍റെ പരിഹാരത്തിനായി ഈ ലോകത്തിലേക്കു അയയ്‍ക്കാതെ ആദാമും ഹവ്വായും പാപം ചെയ്ത ഉടന്‍ തന്നെ കല്പന നീക്കിക്കളയാമായിരുന്നു. യേശുവിനെ മനുഷ്യ വര്‍ഗ്ഗത്തിന്‍റെ രക്ഷകനായി ഈ ഭൂമിയിലേക്കു അയയ്ക്കുകയും വേണ്ടായിരുന്നു. എന്നാല്‍ ദൈവത്തിന്‍റെ കല്പന മാറ്റപ്പെടാന്‍ കഴികയില്ല. ഇവ വെറും നിയമസംഹിതകള്‍ അല്ല, കല്പനകള്‍ ദൈവത്തിന്‍റെ സ്വഭാവത്തെ വെളിപ്പെടുത്തുന്നതുകൊണ്ടു ദൈവം മാറാത്തവന്‍ ആയതുപോലെ കല്പനകളും ദൈവം ഉള്ള കാലം വരെ നിലനില്‍ക്കും.

താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ട് പരിശോധിച്ചാല്‍ ദൈവത്തിന്നും പത്തുകല്പനയ്ക്കും ഒരേ സ്വഭാവ സവിശേഷതയാണെന്നു കാണാന്‍ കഴിയും. നാം ഗ്രഹിക്കുന്നതിനു വേണ്ടി ദൈവസ്വഭാവത്തിന്‍റെ എഴുതപ്പെട്ട രൂപമാണ് പത്തുകല്പന. ന്യായപ്രമാണത്തിലെ ഒരു പുള്ളിയെങ്കിലും മാറിപ്പോകുന്നതിനേക്കാള്‍ എളുപ്പം ആകാശവും ഭൂമിയും മാറിപ്പോകുന്നതാണ്. ഒരു വിശുദ്ധ ജീവിതത്തിന്‍റെ മാതൃകയായിരിക്കുന്ന പത്തുകല്പന യേശു തന്‍റെ മനുഷ്യ പ്രകൃതിയില്‍ അനുഷ്ഠിച്ച കല്പന എന്താണെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. മാനുഷീക ഭാഷയിലുള്ള ദൈവത്തിന്‍റെ സ്വഭാവമായതുകൊണ്ട് പത്തുകല്പന മാറ്റപ്പെടാന്‍ കഴികയില്ല. ദൈവത്തെ സ്വര്‍ഗ്ഗത്തില്‍ നിന്നു വലിച്ചിറക്കി, അവന്‍റെ സ്വഭാവത്തെ മാറ്റുവാന്‍ കഴിയാത്തതുപോലെ ദൈവകല്പനകളേയും മാറ്റുവാന്‍ കഴികയില്ല.

ദൈവം
ദൈവകല്പന
നല്ലത്.ലൂക്കോസ്. 18:19.1 തിമൊഥെയൊസ്. 1:8
വിശുദ്ധം.യെശയ്യാവ്. 5:16.റോമർ. 7:32
തികവുള്ളത്.മത്തായി. 5:48.സങ്കീര്‍ത്തനങ്ങൾ. 19:7
നിര്‍മ്മലമായത്.1 യോഹന്നാൻ‍. 3:2, 3.സങ്കീര്‍ത്തനങ്ങൾ. 19:8
ന്യായം. ആവര്‍ത്തനം. 32:4.റോമർ. 7:12.
സത്യമായവ.യോഹന്നാൻ. 3:33.സങ്കീര്‍ത്തനങ്ങൾ. 19:9
ആത്മീകം.1 കൊരിന്ത്യർ. 10:4.റോമര്‍. 7:14.
നീതി.യിരെമ്യാവ്. 23:6.സങ്കീര്‍ത്തനങ്ങൾ. 119:172.
വിശ്വാസ്യമാകുന്നു.1 കൊരിന്ത്യർ. 1:9.സങ്കീര്‍ത്തനങ്ങൾ. 119:86
സ്നേഹം.1 യോഹന്നാൻ. 4:8.റോമർ. 13:10
മാറ്റമില്ലാത്തത്.യാക്കോബ്. 1:17മത്തായി. 5:18.
സ്ഥിരമായിരിക്കുന്നു.ഉല്പത്തി. 21:33.സങ്കീര്‍ത്തനങ്ങൾ. 111:8, 9

ദൈവകല്പനകളുടെ മനുഷ്യരൂപമാണ്‌ യേശു.യേശു നമ്മുടെ ഹൃദയത്തില്‍ വരുമ്പോള്‍ കല്പനാനുസരണം ആനന്ദകരമാണ്.
ദൈവകല്പനകളുടെ മനുഷ്യരൂപമാണ്‌ യേശു.യേശു നമ്മുടെ ഹൃദയത്തില്‍ വരുമ്പോള്‍ കല്പനാനുസരണം ആനന്ദകരമാണ്.

6. യേശു ഈ ലോകത്തില്‍ ആയിരുന്നപ്പോള്‍ കല്പന നീക്കം ചെയ്തുവോ?

ഞാന്‍ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്. നീക്കുവാനല്ല നിവൃത്തിപ്പാനത്രേ ഞാന്‍ വന്നത്. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്ന് ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല." മത്തായി 5:17, 18.

ഉത്തരം:   ഇല്ല. യേശു ഒരിക്കലും കല്പന മാറ്റിയിട്ടില്ല. യേശു ഈ ലോകത്തില്‍ വന്നത് കല്പന നീക്കുവാനല്ല നിവര്‍ത്തിപ്പാന്‍ (അനുഷ്ഠിക്കാൻ) അത്രേ. ജീവിതത്തിന്‍റെ ഉത്തമ വഴികാട്ടിയായി യേശു കല്പനയെ ശ്രേഷ്ഠമാക്കി. (യെശ. 42:21) ഉദാഹരണമായി: അകാരണമായി കോപിക്കുന്നതും (മത്തായി 5:21, 22) പകയും (1 യോഹന്നാന്‍ 3:15) "കുലചെയ്യരുത്" എന്ന കല്പന ലംഘിക്കുന്നതിനു സമമാണെന്നും; മ്ലേച്ചമായ ആഗ്രഹങ്ങള്‍ വ്യഭിചാരത്തിനു (മത്തായി. 5:27, 28) സമമാണെന്നും ക്രിസ്തു ചൂണ്ടിക്കാണിക്കുന്നു. "നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ എന്‍റെ കല്പനകളെ കാത്തുകൊള്ളും" (യോഹന്നാൻ. 14:15) എന്നു ക്രിസ്തു പറഞ്ഞിരിക്കുന്നു.

കല്പന ഒരു ചങ്ങല പോലെയാണ്. ഏതെങ്കിലും ഒരു കണ്ണി പൊട്ടിപ്പോയാല്‍ ചങ്ങല കൊണ്ട് ഒരു പ്രയോജനവും ഇല്ല.
കല്പന ഒരു ചങ്ങല പോലെയാണ്. ഏതെങ്കിലും ഒരു കണ്ണി പൊട്ടിപ്പോയാല്‍ ചങ്ങല കൊണ്ട് ഒരു പ്രയോജനവും ഇല്ല.

7. ദൈവകല്പനയില്‍ ഏതെങ്കിലും ഒന്നെങ്കിലും അറിഞ്ഞുകൊണ്ടു ലംഘിക്കുന്നവര്‍ രക്ഷിക്കപ്പെടുമോ?

"പാപത്തിന്‍റെ ശമ്പളം മരണമത്രേ" റോമര്‍. 6:23.
"പാപികളെ മുടിച്ചുകളയും" യെശയ്യാവ്. 13:9. "ഒരുത്തന്‍ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നില്‍ തെറ്റിയാല്‍ അവന്‍ സകലത്തിനും കുറ്റക്കാരനാകുന്നു." യാക്കോബ്. 2:10.

ഉത്തരം:   ഇല്ല! അവര്‍ നശിച്ചുപോകും. ദൈവത്തിങ്കലേക്കും വിശുദ്ധ ജീവിതത്തിങ്കലേക്കും നമ്മെ നയിക്കുന്ന വഴികാട്ടിയാണ് ദൈവകല്പന. പത്തുകല്പനയില്‍ ഏതെങ്കിലും ഒരു കല്പനയെ നാം മനഃപൂര്‍വ്വം അവഗണിച്ചാല്‍ അതിലൂടെ ദൈവീക പദ്ധതിയെയാണ് അവഗണിക്കുന്നത്. ഒരു ചങ്ങലയിലെ ഏതെങ്കിലും ഒരു കണ്ണി പൊട്ടിയാല്‍ പിന്നെ ഒരു പ്രയോജനവും ഇല്ല. നാം അറിഞ്ഞുകൊണ്ട് ദൈവകല്പന ലംഘിക്കുകയാണെങ്കില്‍ നാം പാപം ചെയ്യുകയാണെന്ന് ബൈബിള്‍ പറയുന്നു. (യാക്കോബ് 4:17) കാരണം നാം നമ്മോടുള്ള ദൈവത്തിന്‍റെ ഇഷ്ടത്തെ നിരസിക്കുകയാണ്. ദൈവത്തിന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുന്നവര്‍ മാത്രമേ ദൈവരാജ്യത്തില്‍ കടക്കുകയുള്ളു. പാപികള്‍ നഷ്ടപ്പെട്ടുപോകും.

ഒരു പ്രത്യേക ദിവസത്തിലോ ജന്മദിവസത്തിലോ ലഭിക്കുന്ന സമ്മാനത്തിനു സമമാണ് രക്ഷ. യേശു നമുക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന പ്രത്യേക സമ്മാനമാണിത്.
ഒരു പ്രത്യേക ദിവസത്തിലോ ജന്മദിവസത്തിലോ ലഭിക്കുന്ന സമ്മാനത്തിനു സമമാണ് രക്ഷ. യേശു നമുക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന പ്രത്യേക സമ്മാനമാണിത്.

8. കല്പന അനുസരിക്കുന്നതിലൂടെ ആരെങ്കിലും രക്ഷ പ്രാപിക്കുമോ?

"അതുകൊണ്ട് ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തികളാല്‍ ഒരു ജഡവും അവന്‍റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നത്. " റോമര്‍. 3:20 "കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്. അതിനും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല." എഫെസ്യര്‍ 2:8, 9.

ഉത്തരം:   ഇല്ല! ഒരിക്കലുമില്ലായെന്നു വ്യക്തമാക്കിയിരിക്കുന്നു. കല്പന അനുസരിച്ച് ആരും രക്ഷിക്കപ്പെടുകയില്ല. ക്രിസ്തുവിലുള്ള വിശ്വാസം മൂലം കൃപയാല്‍ ലഭിക്കുന്ന ദൈവത്തിന്‍റെ ദാനമാണ് രക്ഷ. അതിന് നമ്മുടെ പ്രവര്‍ത്തികളും കാരണമല്ല. നമ്മുടെ ജീവിതത്തിലെ പാപങ്ങളെ ഒരു കണ്ണാടി പോലെ ചൂണ്ടിക്കാണിക്കുന്ന ജോലിയാണ് ദൈവത്തിന്‍റെ കല്പന ചെയ്യുന്നത്. പാപത്തില്‍ നിന്നുള്ള ശുദ്ധീകരണവും പാപരക്ഷയും ക്രിസ്തുമൂലം മാത്രമാണ് ലഭിക്കുന്നത്.

നമ്മുടെ അളവുകോൽ ഒരിക്കലും ശരിയായിരിക്കയില്ല. ദൈവത്തിന്‍റെ കല്പനയാകുന്ന കണ്ണാടിയില്‍ നോക്കിയാല്‍ മാത്രമേ ഞാന്‍ പാപിയാണോ അല്ലയോ എന്നു അറിയാന്‍ കഴിയൂ.
നമ്മുടെ അളവുകോൽ ഒരിക്കലും ശരിയായിരിക്കയില്ല. ദൈവത്തിന്‍റെ കല്പനയാകുന്ന കണ്ണാടിയില്‍ നോക്കിയാല്‍ മാത്രമേ ഞാന്‍ പാപിയാണോ അല്ലയോ എന്നു അറിയാന്‍ കഴിയൂ.

9. നമ്മുടെ ക്രിസ്തീയ ജീവിതം സമ്പൂര്‍ണ്ണമാക്കുന്നതിന് കല്പന എന്തുകൊണ്ട് അത്യന്താപേക്ഷിതമായിരിക്കുന്നു?

"എല്ലാറ്റിന്റേയും സാരം കേള്‍ക്കുക, ദൈവത്തെ ഭയപ്പെട്ടു അവന്‍റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക; അതു ആകുന്നു സകല മനുഷ്യര്‍ക്കും വേണ്ടുന്നത്." സഭാപ്രസംഗി. 12:13 "ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നത്". റോമർ. 3:20.

ഉത്തരം:   
നമ്മുടെ ക്രിസ്തീയ ജീവിതത്തിനു വേണ്ടതായ മാതൃകയും കടമയും പൂര്‍ണ്ണമായി ദൈവകല്പനയില്‍ അടങ്ങിയിട്ടുണ്ട്. 6 വയസ്സുള്ള ഒരു കുട്ടി സ്വന്തമായി ഒരു സ്കെയില്‍ നിര്‍മ്മിച്ച് അവന്‍റെ പൊക്കം അളന്നു നോക്കിയിട്ടു 12 അടി ഉയരമുണ്ടെന്നു തന്‍റെ അമ്മയോട് പറഞ്ഞത് പോലെ, നമ്മുടെ അളവുകോല്‍ പലപ്പോഴും ശരിയല്ല. ഞാന്‍ ഒരു പാപിയാണോ അല്ലയോ എന്ന് അറിയുന്നത് ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ അളവുകോല്‍ ആയ പത്തുകല്പന എന്ന മുഖക്കണ്ണാടി മുഖാന്തരമാണ്. ഭൂതങ്ങളെ പുറത്താക്കുന്നവര്‍, പ്രവചിക്കുന്നവര്‍, മറ്റനേകം വീര്യപ്രവര്‍ത്തികള്‍ ചെയ്യുന്ന പതിനായിരങ്ങള്‍ നഷ്ടപ്പെട്ടുപോകും. (മത്തായി. 7:21-23) കാരണം തങ്ങളുടെ ജീവിതങ്ങളെ ദൈവകല്പന എന്ന മാതൃകയുമായി ഒത്തുനോക്കാന്‍ അവ‍ര്‍ തയ്യാറായില്ല. തങ്ങള്‍ നീതിമാന്മാരും രക്ഷിക്കപ്പെട്ടവരും ആണെന്നു അവര്‍ കരുതുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ പാപികളും നഷ്ടപ്പെട്ടവരും ആണ്. "അവന്‍റെ കല്പനകളെ പ്രമാണിക്കുന്നു എങ്കില്‍ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാല്‍ അറിയുന്നു." 1 യോഹന്നാന്‍ 2:3.

യേശു ഹൃദയത്തില്‍ വസിക്കുമ്പോള്‍ അന്ധകാരപൂര്‍ണ്ണവും ഇരുളടഞ്ഞതുമായ പഴയ ജീവിതം മാറി ക്രിസ്തുവിന്‍റെ വിജയപ്രദമായ ജീവിതം ലഭിക്കുന്നു.
യേശു ഹൃദയത്തില്‍ വസിക്കുമ്പോള്‍ അന്ധകാരപൂര്‍ണ്ണവും ഇരുളടഞ്ഞതുമായ പഴയ ജീവിതം മാറി ക്രിസ്തുവിന്‍റെ വിജയപ്രദമായ ജീവിതം ലഭിക്കുന്നു.

10. മാനസാന്തരപ്പെട്ട ഒരു വ്യക്തിക്ക് ദൈവകല്പന അനുസരിക്കുവാൻ സഹായിക്കുന്നതെന്താണ്?

"ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും." എബ്രായർ. 8:10
"എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിന്നും മതിയാകുന്നു." ഫിലിപ്പിയര്‍ 4:13
"ദൈവം തന്‍റെ പുത്രനെ... അയച്ചു... നമ്മില്‍ ന്യായപ്രമാണത്തിന്‍റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ." റോമർ. 8:3, 4.

ഉത്തരം:   ക്രിസ്തു അനുതപിക്കുന്ന പാപികളോടു; അവരുടെ പാപങ്ങള്‍ ക്ഷമിക്കുക മാത്രമല്ല, ക്രിസ്തുവിന്‍റെ പ്രതിച്ഛായ അവരില്‍ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. ദൈവീക സാന്നിദ്ധ്യം കൊണ്ട് ദൈവത്തിന്‍റെ ശക്തി നമ്മുടെ ഉള്ളില്‍ അധിവസിക്കുമ്പോള്‍ ദൈവ കല്പനയുമായി നാം താദാത്മ്യം പ്രാപിക്കുന്നു. യേശു നമ്മുടെ ഉള്ളില്‍ വസിച്ചു നമ്മുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ, മോഷ്ടിക്കരുത്, കള്ളം പറയരുത്, കുല ചെയ്യരുത് തുടങ്ങിയ കല്പനകള്‍ "അരുത്" എന്നതിനേക്കാള്‍ ഉപരിയായി അവ നാം അനുസരിക്കും എന്നുള്ളത് ഇതിന്‍റെ വാഗ്ദാനമായിത്തീരുന്നു. ദൈവത്തിനു തന്‍റെ കല്പന മാറ്റാന്‍ കഴികയില്ല. എന്നാല്‍ ഒരു പാപിക്ക് മനം തിരിഞ്ഞു വരുവാനുള്ള അവസരം ദൈവം ക്രിസ്തുവിലൂടെ ഒരുക്കിയിരിക്കുന്നു.

ഒരു കുറ്റവാളിക്ക് രാഷ്ട്രപതി  മാപ്പു നല്കുന്നത് പിന്നീട് ആ വ്യക്തിക്ക് നിയമം ലംഘിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നില്ല.
ഒരു കുറ്റവാളിക്ക് രാഷ്ട്രപതി മാപ്പു നല്കുന്നത് പിന്നീട് ആ വ്യക്തിക്ക് നിയമം ലംഘിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നില്ല.

11. കൃപയാല്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു ക്രിസ്ത്യാനി ദൈവ കല്പന അനുസരിക്കുന്നതില്‍ നിന്നും ഒഴിവുള്ളവനല്ലേ?

"കല്പനാ ലംഘനം പാപം" 1 യോഹന്നാന്‍ 3:4...
"പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ: ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രേ അധീനരാകയാല്‍ നാം പാപം ചെയ്കയെന്നോ? ഒരുനാളും അരുത്." റോമർ. 6:14, 15.
"ആകയാല്‍ നാം വിശ്വാസത്താല്‍ ന്യായപ്രമാണത്തെ ദുര്‍ബ്ബലമാക്കുന്നുവോ? ഒരുനാളും ഇല്ല. നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നത്." റോമർ. 3:31.

ഉത്തരം:   ഇല്ല. ദൈവവചനം അതിന് വിപരീതമായിട്ടാണു പഠിപ്പിക്കുന്നത്. രാഷ്ട്രപതി ഒരു കുറ്റവാളിക്കു മാപ്പു നല്കി വെറുതെ വിടുന്നതു പോലെയാണ് കൃപ. അദ്ദേഹം അവനോടു ക്ഷമിക്കുന്നു, പക്ഷേ, ഒരൊറ്റ കോടതി നിയമം പോലും ലംഘിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നില്ല.
അതുകൊണ്ട് ക്ഷമിക്കപ്പെട്ട വ്യക്തി കൃപയ്ക്ക് അധീനനാകയാല്‍ കല്പന അനുസരിക്കുന്ന കാര്യത്തില്‍ അവന്‍ ഇരട്ടി ബാദ്ധ്യസ്ഥനാണ്. താന്‍ കൃപയ്ക്ക് അധീനനാണ് എന്നു പറയുന്ന വ്യക്തി കല്പന അനുസരിക്കുന്നതു നിരസിക്കുകയാണെങ്കില്‍ അവന്‍ തെറ്റിപ്പോയി. അപ്രകാരമുള്ള വ്യക്തി അപമാനത്തിന്‍ കീഴിലാണ്.

12. ദൈവത്തിന്‍റെ പത്തുകല്‍പന പുതിയനിയമത്തില്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞിട്ടുണ്ടോ?

12. ദൈവത്തിന്‍റെ പത്തുകല്‍പന പുതിയനിയമത്തില്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞിട്ടുണ്ടോ?

ഉത്തരം:   അതെ, വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. താഴെപ്പറയുന്നത് വളരെ ശ്രദ്ധയോതെ വായിക്കുക.

പത്തുകല്പന പുതിയനിയമത്തില്‍പത്തുകല്പന പഴയനിയമത്തില്‍
1. "നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ." മത്തായി. 4:10.1. "ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്." പുറപ്പാട്. 20:3..
2."കുഞ്ഞുങ്ങളെ വിഗ്രഹങ്ങളോട് അകന്നു സൂക്ഷിച്ചുകൊള്‍വിൻ." 1. യോഹന്നാൻ. 5:21. "നാം ദൈവത്തിന്‍റെ സന്താനം എന്നു വരികയാല്‍ ദൈവം മനുഷ്യന്‍റെ ശില്പവിദ്യയും സങ്കല്‍പവും കൊണ്ടു കൊത്തിത്തീര്‍ക്കുന്ന പൊന്ന്, വെള്ളി, കല്ല്, എന്നിവയോടു സാദൃശ്യം എന്നു നിരൂപിക്കേണ്ടതല്ല." അപ്പൊസ്തലപ്രവര്‍ത്തി. 17:29.2. "ഒരു വിഗ്രഹം ഉണ്ടാക്കരുത്, മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റേയും പ്രതിമയും അരുത്. നിന്‍റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവമാകുന്നു. എന്നെ പകെക്കുന്നവരില്‍ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തേയും നാലാമത്തേയും തലമുറവരെ മക്കളുടെ മേല്‍ സന്ദര്‍ശിക്കയും എന്നെ സ്നേഹിച്ചു എന്‍റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കു ആയിരം തലമുറ വരെ ദയ കാണിക്കയും ചെയ്യുന്നു." പുറപ്പാട്. 20:4-6.
3. "ദൈവനാമവും ഉപദേശവും ദുഷിക്കാതിരിപ്പിൻ." 1 തിമൊഥെയൊസ്. 6:1.3. നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്, തന്‍റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല." പുറപ്പാട്. 20:7.
4."ഏഴാം നാളില്‍ ദൈവം തന്‍റെ സകല പ്രവര്‍ത്തികളില്‍ നിന്നും നിവൃത്തനായി എന്നു ഏഴാം നാളിനെക്കുറിച്ചു ഒരേടത്തു പറഞ്ഞിരിക്കുന്നു. ആകയാല്‍ ദൈവത്തിന്‍റെ ജനത്തിനു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു. ദൈവം തന്‍റെ പ്രവര്‍ത്തികളില്‍ നിന്നു എന്ന പോലെ അവന്‍റെ സ്വസ്ഥതയില്‍ പ്രവേശിച്ചവന്‍ താനും തന്‍റെ പ്രവൃത്തികളില്‍ നിന്നും നിവൃത്തനായിത്തീര്‍ന്നു." എബ്രായർ. 4:4, 9, 10.4. "ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാന്‍ ഓര്‍ക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്‍റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്നു നീയും, നിന്‍റെ പുത്രനും, പുത്രിയും, നിന്‍റെ വേലക്കാരനും, വേലക്കാരിയും, നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതില്ക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. ആറു ദിവസം കൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി. ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ട് യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു." പുറപ്പാട്. 20:8-11.
5. "നിന്‍റെ അപ്പനേയും അമ്മയേയും ബഹുമാനിക്ക." മത്തായി. 19:19.5. "നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീര്‍ഘായുസ്സുണ്ടാകുവാന്‍ നിന്‍റെ അപ്പനേയും അമ്മയേയും ബഹുമാനിക്ക." പുറപ്പാട്. 20:12.
6. "കുല ചെയ്യരുത്." റോമർ. 13:9.6. "കുല ചെയ്യരുത്." പുറപ്പാട്. 20:13.
7. "വ്യഭിചാരം ചെയ്യരുത്." മത്തായി. 19:18.7. "വ്യഭിചാരം ചെയ്യരുത്." പുറപ്പാട്. 20:14.
8. "മോഷ്ടിക്കരുത്." റോമർ. 13:9.8. "മോഷ്ടിക്കരുത്." പുറപ്പാട്. 20:15.
9. "കള്ളസാക്ഷ്യം പറയരുത്." മത്തായി. 19:18.9. "കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയരുത്." പുറപ്പാട്. 20:16.
10. "മോഹിക്കരുത്." റോമർ. 7:7.10. "കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുത്, കൂട്ടുകാരന്‍റെ ഭാര്യയേയും, അവന്‍റെ ദാസനേയും, ദാസിയേയും, അവന്‍റെ കാളയേയും, കഴുതയേയും, കൂട്ടുകാരനുള്ള യാതൊന്നിനേയും മോഹിക്കരുത്." പുറപ്പാട്. 20:17.

യേശുവിന്‍റെ യാഗത്തേയാണ് അനുഷ്ഠാനങ്ങളും ആചാരപരമായ യാഗങ്ങളും ചൂണ്ടിക്കാണിച്ചിരുന്നത്
യേശുവിന്‍റെ യാഗത്തേയാണ് അനുഷ്ഠാനങ്ങളും ആചാരപരമായ യാഗങ്ങളും ചൂണ്ടിക്കാണിച്ചിരുന്നത്

13. ദൈവത്തിന്‍റെ ന്യായപ്രമാണവും മോശെയുടെ ന്യായപ്രമാണവും ഒന്നു തന്നെയാണോ?

ഉത്തരം:   അല്ല. അവ വ്യത്യസ്തങ്ങളാണ്. താഴെപ്പറയുന്ന കുറിപ്പ് ശ്രദ്ധയോടെ പഠിച്ചു താരതമ്യം ചെയ്യുക

കുറിപ്പ്:മോശെയുടെ ന്യായപ്രമാണം പഴയനിയമകാലത്ത് താല്ക്കാലിലമായി ചുമത്തപ്പെട്ട കര്‍മ്മാചാര ന്യായപ്രമാണമാണ്. അതു പൗരോഹിത്യ ശുശ്രൂഷ, യാഗങ്ങൾ, അനുഷ്ഠാനങ്ങൾ, ഭോജനപാനീയ യാഗങ്ങള്‍ മുതലായവ അടങ്ങിയിരിക്കുന്നതും ക്രൂശിന്‍റെ നിഴലും ആയിരുന്നു. വാഗ്ദത്ത സന്തതിയായ ക്രിസ്തു വരുവോളം കൂട്ടിച്ചേര്‍ത്ത നിയമങ്ങളായിരുന്നു ഇത്. (ഗലാത്യര്‍. 3:16:19). മോശെയുടെ ന്യായപ്രമാണത്തില്‍ പറഞ്ഞിരിക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും ക്രിസ്തുവിന്‍റെ യാഗത്തെയാണ് സൂചിപ്പിച്ചിരുന്നത്. ക്രിസ്തു മരിച്ചതിലൂടെ ഇതിനു നീക്കം വന്നു. പക്ഷേ പത്തു കല്പന (ദൈവത്തിന്‍റെ കല്പന) "എന്നന്നേക്കും സ്ഥിരമായിരിക്കുന്നു." സങ്കീര്‍ത്തനങ്ങൾ. 111:8. രണ്ടു ന്യായപ്രമാണങ്ങളെക്കുറിച്ചു സ്ഫടികം പോലെ വ്യക്തമാണ്. ദാനിയേൽ. 9:10, 11.

പ്രത്യേക കുറിപ്പ്:പാപം നിലനില്‍ക്കുന്ന കാലത്തോളം ദൈവകല്പനയും നിലനില്ക്കുന്നു എന്നു ദയവായി ശ്രദ്ധിക്കുക. ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല എന്നു ബൈബിള്‍ പറയുന്നു. റോമർ. 4:15. അതുകൊണ്ടു ആദിമുതല്‍ ദൈവകല്പന ഉണ്ടായിരുന്നു.മനുഷ്യന്‍ കല്പന ലംഘിച്ചു പാപം ചെയ്തു. (1 യോഹന്നാൻ. 3:4). പാപം മുഖാന്തരം (കല്പനാ ലംഘനത്താൽ) ക്രിസ്തുവിന്‍റെ മരണം വരെയും കൂട്ടിച്ചേര്‍ത്ത നിയമം (ഗലാത്യർ. 3:16, 19) ആണ് മോശെയുടെ ന്യായപ്രമാണം. രണ്ടു പ്രത്യേക ന്യായപ്രമാണങ്ങളെക്കുറിച്ചു ബൈബിളില്‍ വിവരിച്ചിരിക്കുന്നു:

മോശെയുടെ ന്യായപ്രമാണം
ദൈവത്തിന്‍റെ പ്രമാണം
മോശെയുടെ ന്യായപ്രമാണം എന്നു നാമകരണം ചെയ്തിരിക്കുന്നു. (ലൂക്കൊസ്. 2:22).യഹോവയുടെ ന്യായപ്രമാണം എന്നു നാമകരണം ചെയ്തിരിക്കുന്നു. (യെശയ്യാവ്. 5:24).
ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം. (എഫെസ്യർ. 2:14).രാജകീയ ന്യായപ്രമാണം. (യാക്കോബ്. 2:8).
മോശെ ഒരു പുസ്തകത്തില്‍ എഴുതി. (2 ദിനവൃത്താന്തം. 35:12).ദൈവത്തിന്‍റെ സ്വന്തം വിരലുകള്‍ കൊണ്ട് കല്പലകകളില്‍ എഴുതി. (പുറപ്പാട്. 31:18; 32:16).
നിയമപെട്ടകത്തിനരികെ സൂക്ഷിച്ചു. (ആവര്‍ത്തനം. 31:26).നിയമപെട്ടകത്തിനകത്തു സൂക്ഷിച്ചു. (പുറപ്പാട്. 40:20).
ക്രൂശില്‍ തറച്ചു നീക്കിക്കളഞ്ഞു. (എഫേസ്യർ. 2:16).എന്നേക്കും നില നില്‍ക്കുന്നു. (ലൂക്കൊസ്. 16:17).
പാപം നിമിത്തം കൂട്ടിച്ചേര്‍ത്തത്. (ഗലാത്യർ. 3:19).പാപത്തെ ചൂണ്ടിക്കാണിക്കുന്നു. (റോമർ. 7:7; 3:20).
നമുക്കു വിരോധവും പ്രതികൂലവും ആയിരുന്നത്. (കൊലൊസ്സ്യർ. 2:14).ഭാരമുള്ളവയല്ല. (1 യോഹന്നാൻ. 5:3).
ആരേയും ന്യായം വിധിക്കുന്നില്ല. (കൊലൊസ്സ്യർ. 2:14-16).എല്ലാ ജനങ്ങളേയും ന്യായം വിധിക്കുന്നു. (യാക്കോബ്. 2:10-12).
ജഡീകം. (എബ്രായർ. 7:16).ആത്മീയം. (റോമർ. 7:14).
തികവുള്ളതല്ല. (എബ്രായർ. 7:19).തികവുള്ളത്. സങ്കീര്‍ത്തനങ്ങൾ. 19:7).

മഹാസര്‍പ്പം സ്ത്രീയോടു (സത്യസഭയോടു) കോപിച്ചു.
മഹാസര്‍പ്പം സ്ത്രീയോടു (സത്യസഭയോടു) കോപിച്ചു.

14. ദൈവകല്പനയ്ക്കനുസൃതമായി തങ്ങളുടെ ജീവിതം ചിട്ടപ്പെടുത്തുന്നവരോടുള്ള സാത്താന്‍റെ മനോഭാവം എന്താണ്?

"ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്‍റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയില്‍ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടു." വെളിപ്പാട്. 12:17.
"ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം." വെളിപ്പാട്. 14:12.

ഉത്തരം:   കല്പന ഉത്തമ ജീവിതത്തിന്‍റെ മാതൃക ആയതുകൊണ്ട് ദൈവകല്പനയെ ഉയര്‍ത്തിപ്പിടിക്കുന്നവരോടു സാത്താനു വെറുപ്പാണ്. ദൈവകല്പനയ്ക്ക് വിധേയപ്പെട്ടു ജീവിക്കാന്‍ തീരുമാനിച്ചാല്‍ സാത്താനു നിങ്ങളോടുള്ള ഉഗ്രമായ അമര്‍ഷവും ക്രോധവും ഉടന്‍ തന്നെ നിങ്ങള്‍ക്കനുഭവപ്പെടും. ദൈവത്തിന്‍റെ കല്പനയെ ഉയര്‍ത്തിപ്പിടിക്കുന്നവരെ സാത്താന്‍ വെറുക്കുകയും എതിര്‍ക്കുകയും ചെയ്യും എന്നുള്ളത് അപ്രതീക്ഷിതമല്ല. എന്നാല്‍ മനുഷ്യന്‍റെ പാരമ്പര്യത്തെ പിന്തുടരുന്ന മതനേതാക്കന്മാര്‍ ദൈവത്തിന്‍റെ കല്പനയെ തള്ളിപ്പറയുന്നതു നമുക്ക് നടുക്കം ഉളവാക്കുന്നതും നമ്മെ അമ്പരപ്പിക്കുന്നതുമാണ്. "നിങ്ങളുടെ സമ്പ്രദായം കൊണ്ട് നിങ്ങള്‍ ദൈവ കല്പന ലംഘിക്കുന്നത് എന്തു? മാനുഷ കല്പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു." മത്തായി.15:3, 9. "യഹോവേ ഇതു നിനക്കു പ്രവര്‍ത്തിപ്പാനുള്ള സമയമാകുന്നു. അവര്‍ നിന്‍റെ ന്യായപ്രമാണം ദുര്‍ബ്ബലമാക്കിയിരിക്കുന്നു." സങ്കീര്‍ത്തനങ്ങള്‍. 119:126. ദൈവകല്പനയ്ക്ക് ശരിയായ ഉയര്‍ന്ന സ്ഥാനം കല്പിക്കുന്നതിനു വേണ്ടി ക്രിസ്ത്യാനികള്‍ ഉണരേണ്ടിയിരിക്കുന്നു. ശുദ്ധിയില്ലാതെ ക്രമം കെട്ടു ജീവിക്കുന്ന ഇന്നത്തെ തലമുറ ദൈവകല്പന ലംഘിക്കുന്നതുകൊണ്ട് തങ്ങള്‍ക്ക് പ്രശ്നമില്ല എന്നു ഊഹിക്കുന്നതിലൂടെ ബുദ്ധിശൂന്യതയാണ് പ്രകടിപ്പിക്കുന്നത്.

15. ക്രിസ്ത്യാനികള്‍ പത്തുകല്പന അനുസരിക്കേണ്ടതു ആവശ്യമാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ?

15. ക്രിസ്ത്യാനികള്‍ പത്തുകല്പന അനുസരിക്കേണ്ടതു ആവശ്യമാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ?

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ

1. കല്പന കുറവുകള്‍ ഉള്ളതാണെന്ന് ബൈബിള്‍ പറയുന്നില്ലേ?


ഇല്ല, മനുഷ്യന്‍ കുറവുള്ളവനാണെന്ന് ബൈബിള്‍ പറയുന്നു. "ദൈവം അവരെ ആക്ഷേപിച്ചുകൊണ്ട് അരുളിച്ചെയ്യുന്നു." എബ്രായര്‍. 8:8. ജഡത്താലുള്ള ബലഹീനത എന്നു റോമര്‍. 8:3 -ല്‍ പറയുന്നു. അതുകൊണ്ടു കല്പന തികവുള്ളതാണ്. മനുഷ്യന്‍ തെറ്റുകാരനും ബലഹീനനുമാണ്. നമ്മില്‍ ന്യായപ്രമാണത്തിന്‍റെ നീതി നിവൃത്തിയാകേണ്ടതിനു (റോമര്‍. 8:4) ദൈവം തന്‍റെ പുത്രനെ നമ്മില്‍ അധിവസിക്കേണ്ടതിന്ന് നല്കിയിരിക്കുന്നു.

2. ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍ നിന്നും നമ്മെ വിലയ്ക്കു വാങ്ങി എന്നു ഗലാത്യര്‍ 3:13 -ല്‍ പറയുന്നു. ഇതൊന്നു വിശദീകരിക്കാമോ?


ന്യായപ്രമാണത്തിന്‍റെ ശാപം മരണമാണ്. (റോമര്‍. 6:23). ക്രിസ്തു എല്ലാവര്‍ക്കും വേണ്ടി മരണം ആസ്വദിച്ചു. (എബ്രായര്‍. 2:9). അതുകൊണ്ട് ക്രിസ്തു നമ്മെ ന്യായപ്രമാണത്തിന്‍റെ ശാപമായ (മരണത്തില്‍) നിന്നും വിടുവിച്ചു നിത്യജീവനെ നമുക്കു നല്കിയിരിക്കുന്നു.

3. കൊലൊസ്സ്യര്‍ 2:14-17 പ്രകാരവും എഫെസ്യര്‍. 2:14 പ്രകാരവും ന്യായപ്രമാണം ക്രൂശില്‍ തറെച്ചു നീക്കിയിരിക്കുന്നു എന്നല്ലേ പറയുന്നത്?


അല്ല, പൗരോഹിത്യ ശുശ്രൂഷയും യാഗങ്ങളും അടങ്ങിയിരിക്കുന്ന കര്‍മ്മാചാര ന്യായപ്രമാണമെന്ന മോശെയുടെ ന്യായപ്രമാണമാണ് ചട്ടങ്ങളും കല്പനകളും എന്നു പറഞ്ഞിരിക്കുന്നത്. ഈ ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്രൂശിന്‍റെ നിഴലായിരുന്നു.അതുകൊണ്ടു ക്രിസ്തുവിന്‍റെ മരണത്തോടെ അവ ക്രൂശില്‍ തറെച്ചു നീക്കിയിരിക്കുന്നു. വാഗ്ദത്ത സന്തതിയായ ക്രിസ്തു വരുവോളം പാപം നിമിത്തം കൂട്ടിച്ചേര്‍ത്തതായിരുന്നു മോശെയുടെ ന്യായപ്രമാണം (ഗലാത്യര്‍.3:19, 16). ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത് ദൈവകല്പനയല്ല. കാരണം ക്രിസ്തുവിന്‍റെ ക്രൂശീകരണം കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൌലൊസ് അപ്പൊസ്തലന്‍ ദൈവ കല്പനയെക്കുറിച്ചു പറയുന്നതു വിശുദ്ധം, ന്യായം, നല്ലത് എന്നാണ് (റോമര്‍. 7:7, 12)

4. സ്നേഹം ന്യായപ്രമാണത്തിന്‍റെ നിവര്‍ത്തിയാണെന്ന് റോമർ.13:10 -ല്‍ പറയുന്നു. ദൈവത്തേയും അയല്‍ക്കാരെയും സ്നേഹിക്കേണം എന്നു മത്തായി 22:37-40 വരെ നമ്മോടു വീണ്ടും കല്പിക്കുന്നു. ഇതില്‍ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്ന് ഒടുവില്‍ പറയുന്നു. പത്തു കല്പനയ്ക്ക് പകരം നല്കിയിരിക്കുന്ന കല്പനകള്‍ അല്ലേ ഇവ?


അല്ല, നമ്മുടെ രണ്ടു കരങ്ങളിലെ പത്തു വിരലുകള്‍ പോലെ, ഈ രണ്ടു കല്പനകളില്‍ പത്തു കല്പന അടങ്ങിയിരിക്കുന്നു. ഇതിനെ വിഭജിക്കാന്‍ കഴികയില്ല. ദൈവത്തെ സ്നേഹിക്ക എന്ന കല്പന, പത്തു കല്പനയിലെ ആദ്യത്തെ നാലു കല്പനകളില്‍ അടങ്ങിയിരിക്കുന്നു. അവസാനത്തെ ആറു കല്പനകള്‍ കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്ന കല്പനയില്‍ അടങ്ങിയിരിക്കുന്നു. സ്നേഹം ന്യായപ്രമാണത്തിന്‍റെ നിവൃത്തിയാകുമ്പോള്‍ കല്പന അനുസരിക്കുന്നതു പ്രിയമാകുന്നു. (സങ്കീര്‍ത്തനങ്ങൾ. 40:8.) നാം ഒരു വ്യക്തിയെ യഥാര്‍ത്ഥമായി സ്നേഹിക്കുമ്പോള്‍ ആ വ്യക്തിയുടെ അപേക്ഷകളെ ബഹുമാനിക്കുന്നത് സന്തോഷകരമാണ്. "നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ എന്‍റെ കല്പനകളെ കാത്തുകൊള്ളും." (യോഹന്നാൻ. 14:15) എന്നു യേശു പറഞ്ഞിരിക്കുന്നു. ദൈവത്തെ സ്നേഹിക്കയും അവന്‍റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യാന്‍ സാദ്ധ്യമല്ല. "അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം. അവന്‍റെ കല്പനകള്‍ ഭാരമുള്ളവയല്ല" എന്നു 1 യോഹന്നാന്‍. 5:3-ല്‍ പറയുന്നു. "അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്‍റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവന്‍ കള്ളന്‍ ആകുന്നു; സത്യം അവനില്‍ ഇല്ല." 1 യോഹന്നാന്‍. 2:4.

5. കല്ലില്‍ എഴുതിയ ന്യായപ്രമാണം നീക്കം വരുന്നതാണ് എന്നു 2 കൊരിന്ത്യര്‍. 3:7 -ല്‍ പറയുന്നില്ലേ?


ഇല്ല. മോശെയുടെ മുഖതേജസ്സിന്‍റെ ശുശ്രൂഷ നീങ്ങിയിരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. 2. കൊരിന്ത്യര്‍. 3:3-9 വരെ ശ്രദ്ധയോടെ വായിക്കുക. കല്പനയെക്കുറിച്ചോ അതിന്‍റെ സ്ഥാപനത്തെക്കുറിച്ചോ അല്ല ഇവിടെ പറയുന്നത്; കല്പലകകളില്‍ എഴുതിയ കല്പന ഹൃദയപലകകലില്‍ എഴുതുന്നതിനെക്കുറിച്ചാണ് പറയുന്നത്. മോശെയുടെ ശുശ്രൂഷാസമയത്തു കല്പന രണ്ടു കല്പലകകളില്‍ ആയിരുന്നു. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ ശുശ്രൂഷയിലൂടെ ക്രിസ്തുവിനാല്‍ കല്പന നമ്മുടെ ഹൃദയങ്ങളില്‍ എഴുതുന്നു. എബ്രായര്‍. 8:10. ഒരു സ്കൂളിലെ ബുള്ളറ്റിന്‍ ബോര്‍ഡില്‍ എഴുതിയിരിക്കുന്ന നിയമം ഒരു വിദ്യാര്‍ത്ഥിയുടെ ഹൃദയത്തില്‍ ആകുമ്പോള്‍ പ്രയോജനം ഉണ്ടാകുന്നു. ക്രിസ്തുവിന്‍റെ ശുശ്രൂഷയാല്‍ ദൈവത്തിന്‍റെ കല്പന ഒരു ക്രിസ്ത്യാനിയുടെ ഹൃദയത്തിലേക്കു മാറ്റപ്പെടുന്നു. അപ്രകാരം കല്പന അനുസരിക്കുന്നത് ഒരു പ്രമോദവും സന്തോഷവുമാകും. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിക്കു ദൈവത്തോടും സമസൃഷ്ടങ്ങളോടും യഥാര്‍ത്ഥമായ സ്നേഹമുണ്ടായിരിക്കും.

6. ക്രിസ്തു ന്യായപ്രമാണത്തിന്‍റെ അവസാനമാണെന്ന് റോമര്‍. 10:4 -ല്‍ പറയുന്നു. അപ്പോള്‍ ന്യായപ്രമാണം നീങ്ങിപ്പോയില്ലേ?


യാക്കോബ്. 5:11 -ല്‍ പറഞ്ഞിരിക്കുന്നതുപോലെ അവസാനം എന്ന വാക്കിന്‍റെ അര്‍ത്ഥം ഉദ്ദേശം അഥവാ പൊരുള്‍ എന്നാണ്. അര്‍ത്ഥം വളരെ വ്യക്തം. ക്രിസ്തുവിങ്കലേക്ക് മനുഷ്യനെ നയിക്കുക, അതാണ് ന്യായപ്രമാണത്തിന്‍റെ ലക്ഷ്യം. ഉദ്ദേശ്യം അഥവാ അവസാനം എന്നു പറഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥം അതിലൂടെ അവര്‍ നീതിയെ കണ്ടെത്തുന്നു എന്നാകുന്നു.

7. ദൈവവുമായി നമ്മെ ബന്ധിപ്പിക്കുന്ന കല്പനകളെ എന്തുകൊണ്ട് അനേകമാളുകള്‍ നിഷേധിക്കുന്നു?


ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു. അതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്നു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടുവാന്‍ കഴിയുന്നതുമല്ല. ജഡസ്വഭാവമുള്ളവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല. നിങ്ങളോ ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നു വരികില്‍ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ." റോമർ. 8:7-9

8. പഴയനിയമകാലത്തെ വിശുദ്ധജനം ന്യായപ്രമാണത്താലാണോ രക്ഷിക്കപ്പെട്ടത്?


ന്യായപ്രമാണത്താല്‍ ഒരിക്കലും ആരും രക്ഷിക്കപ്പെട്ടിട്ടില്ല. എല്ലാ യുഗങ്ങളിലും ഉള്ളവര്‍ രക്ഷിക്കപ്പെട്ടിട്ടുള്ളത് കൃപയാല്‍ ആണ്. ഈ കൃപ സകലകാലത്തിന്നും മുമ്പേ ക്രിസ്തുവേശുവില്‍ നമുക്ക് നല്കിയിരിക്കുന്നു. 2 തിമൊഥെയൊസ്. 1:9. കല്പന പാപത്തെ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്തുവിനു മാത്രമേ നമ്മെ രക്ഷിക്കാന്‍ കഴികയുള്ളു. "നോഹ കൃപ കണ്ടെത്തി." ഉല്പത്തി. 6:8. മോശെ കൃപ കണ്ടെത്തി. പുറപ്പാട്. 33:17. യിസ്രായേല്‍ ജനം മരുഭൂമിയില്‍ കൃപ കണ്ടെത്തി. യിരെമ്യാവ്. 31:2. ഹാബേല്‍, ഹാനോക്ക്, അബ്രഹാം, യിസഹാക്ക്, യക്കോബ്, യോസേഫ് തുടങ്ങി പഴയനിയമകാലത്ത് ജീവിച്ചിരുന്ന മറ്റനേകം ഭക്തന്മാര്‍ വിശ്വാസത്താല്‍ രക്ഷപ്രാപിച്ചു എന്നാണ് എബ്രായ ലേഖനം 11 -ല്‍ പറയുന്നത്. നാം ക്രൂശിനെ ദര്‍ശിക്കുന്നതുപോലെ അവര്‍ ക്രൂശിനെ മുന്നില്‍ കണ്ടു. കണ്ണാടിയെപ്പോലെ നമ്മുടെ ജീവിതത്തിന്‍റെ മാലിന്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നതുകൊണ്ടു കല്പന നമുക്ക് അത്യന്താപേക്ഷിതമാണ്. കല്പന കൂടാതെ ജീവിക്കുന്നവര്‍ പാപികളാണ്. പക്ഷേ, അത് അവര്‍ മനസ്സിലാക്കുന്നില്ല. അതുകൊണ്ട് കല്പനയ്ക്ക് ആരേയും രക്ഷിപ്പാന്‍ കഴികയില്ല. അതു നമ്മുടെ പാപത്തെ ചൂണ്ടിക്കാണിക്കുന്നു. യേശുവിനു മാത്രമേ ഒരു വ്യക്തിയെ പാപത്തില്‍ നിന്നു രക്ഷിക്കാന്‍ കഴികയുള്ളു. ഇത് സത്യം തന്നെയാണെന്നാണ് പഴയനിയമവും പ്രസ്താവിക്കുന്നത്. (അപ്പൊസ്തലപ്രവര്‍ത്തി. 4:10, 12; 2 തിമൊഥെയൊസ്. 1:9).

9. ന്യായപ്രമാണം എന്തിനു? നമ്മുടെ മനഃസാക്ഷി നല്ലൊരു വഴികാട്ടിയല്ലേ?


അല്ല, ആയിരം തവണ അല്ല! മനുഷ്യന്‍റെ മനഃസാക്ഷി പലപ്പോഴും തിന്മ നിറഞ്ഞതും അശുദ്ധവുമായ മനഃസാക്ഷിയാണെന്നു ബൈബിള്‍ പ്രസ്താവിക്കുന്നു. അതുകൊണ്ടു മനഃസാക്ഷി വിശ്വസിക്കാവുന്നതല്ല. "ചിലപ്പോള്‍ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും. അതിന്‍റെ അവസാനമോ മരണ വഴികള്‍ അത്രേ." സദൃശവാക്യങ്ങള്‍. 14:12. ദൈവം പറയുന്നത്: "സ്വന്തഹൃദയത്തില്‍ ആശ്രയിക്കുന്നവന്‍ മൂഢൻ." എന്നാണ്. സദൃശവാക്യങ്ങള്‍. 28:26.


പാഠസംഗ്രഹ ചോദ്യങ്ങൾ

1. പത്തു കല്പന എഴുതിയത് (1)


_____   ദൈവം.
_____   മോശെ.
_____   അറിയപ്പെടാത്ത വ്യക്തി.

2. വേദപുസ്തക പ്രകാരം പാപം എന്നുള്ളത്? (1)


_____   വ്യക്തിത്വക്കുറവ്.
_____   കല്പനാലംഘനം.
_____   തെറ്റെന്ന് തോന്നുന്നതെന്തും.

3. ദൈവത്തിന്‍റെ കല്പനയെ സംബന്ധിച്ച് ശരിയായി തോന്നുന്ന പ്രസ്താവനകള്‍ രേഖപ്പെടുത്തുക (4)


_____   സന്തുഷ്ട ജീവിതത്തിനുള്ള സമ്പൂര്‍ണ്ണ വഴികാട്ടി.
_____   ഒരു കണ്ണാടിയെപ്പോലെ പാപത്തെ ചൂണ്ടികാണിക്കുന്നു.
_____   അതു ഒരു ഭാരവും ഉപദ്രവകരവുമാണ്.
_____   തിന്മയില്‍ നിന്നെന്നെ സംരക്ഷിക്കുന്നു.
_____   ദൈവത്തിന്‍റെ സ്വഭാവ വിശേഷതകള്‍ക്കു തുല്ല്യം.
_____   പുതിയ നിയമത്തില്‍ ഒഴിവാക്കിയിരിക്കുന്നു.
_____   അത് ഒരു ശാപമാണ്.

4. ദൈവത്തിന്‍റെ ന്യായപ്രമാണമാകുന്ന പത്തുകല്പന (1)


_____   പഴയ നിയമകാലത്തേയ്ക്ക് മാത്രമുള്ളതാണ്.
_____   യേശു ക്രൂശില്‍ നീക്കിക്കളഞ്ഞു.
_____   നിശ്ചയമായിട്ടും മാറ്റപ്പെടാത്തത്.

5. ന്യായവിധി ദിവസത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ (1)


_____   സൽക്കർമ്മങ്ങൾ ചെയ്യുക.
_____   കല്പന അനുസരിച്ചില്ലെങ്കിലും ദൈവത്തെ സ്നേഹിക്കുക.
_____   യേശുവുമായുള്ള വ്യക്തിപരമായ സ്നേഹബന്ധതിലൂടെയുള്ള കല്പന അനുസരണം.

6. മനുഷ്യർ രക്ഷിക്കപ്പെടുന്നത് (1)


_____   കല്പനാനുസരണത്താൽ.
_____   കല്പന ലംഘിക്കുന്നതിലൂടെ.
_____   യേശുക്രിസ്തുവിലൂടെ മാത്രം.

7. യഥാർത്ഥമായി മാനസാന്തരപ്പെട്ട ക്രിസ്ത്യാനികൾ (1)


_____   ക്രിസ്തുവിന്‍റെ ശക്തിയാൽ ദൈവ കല്പനകള്‍ അനുസരിക്കുന്നു.
_____   കല്പന നീങ്ങിപ്പോയതുകൊണ്ട് അത് അവഗണിക്കുന്നു.
_____   കല്പനാനുസരണം ആവശ്യമില്ല എന്നു കരുതുന്നു.

8. കൃപയ്ക്കധീനനായി ജീവിക്കുന്ന വ്യക്തി (1)


_____   കല്പന ലംഘിക്കുന്നെങ്കിലും പാപം ചെയ്യുന്നില്ല.
_____   കല്പനാനുസരണത്തിൽ നിന്നും സ്വതന്ത്രനാണ്.
_____   സന്തോഷത്തോടെ ദൈവകല്പന അനുസരിക്കുന്നു.

9. സ്നേഹം ന്യായപ്രമാണത്തിന്‍റെ നിവൃത്തിയായിരിക്കുന്നതിന്‍റെ കാരണം (1)


_____   സ്നേഹം ന്യായപ്രമാണത്തെ ഒഴിവാ‍ക്കുന്നു.
_____   ദൈവസ്നേഹമുണ്ടെങ്കിൽ കല്പന അനുസരിക്കുന്നത് ആനന്ദമാണ്.
_____   അനുസരണത്തെക്കാൾ പ്രധാനം സ്നേഹമാണ്.

10. മോശെയുടെ ന്യയപ്രമാണം (1)


_____   ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു തുല്യമാണ്.
_____   ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചിരുന്ന ആചാരങ്ങള്‍, ക്രൂശിങ്കല്‍ അവസാനിച്ചു.
_____   ഇപ്പോഴും പ്രാ‍ബല്യത്തിലുള്ളതാണ്.

11. ദൈവത്തിന്‍റെ കല്പന അനുസരിക്കുന്ന ജനം (1)


_____   കല്പനാനുസരണത്താലാണ് രക്ഷ എന്നു വിശ്വസിക്കുന്നു.
_____   പിശാചിനാല്‍ വളരെ വെറുക്കപ്പെടും.
_____   കല്പനാനുസരണത്താൽ രക്ഷ പ്രാപിക്കും.

12. ക്രിസ്തുവിനെയും ന്യായപ്രമാണത്തെയും സംബന്ധിച്ചു ശരിയായ പ്രസ്താവനകൾ രേഖപ്പെടുത്തുക. (4)


_____   യേശു കല്പന ലംഘിച്ചു.
_____   യേശു ദൈവകല്പന അനുസരിക്കുന്നതിൽ പൂർണ്ണമായി മാതൃക കാണിച്ചു.
_____   യേശു ന്യായപ്രമാണത്തെ നീക്കി.
_____   ദൈവത്തെ സ്നേഹിക്കുന്നവർ ദൈവകല്പന അനുസരിക്കും.
_____   യേശു ന്യായപ്രമാണത്തെ മഹത്വീകരിച്ചു.
_____   കല്പനയെ മാറ്റാൻ കഴിയില്ല എന്നു യേശു പറഞ്ഞു.

Free Bible School

Bible School
Enroll in our Free Online Bible School Today!
Start your first lesson now!


Christian Hymns



Freebie!

Ultimate Resource
Request your free book, Ultimate Resource, today and learn how to study the Bible
Get It Now!


Back To Top